‘പെട്രോളിന് പകരം ഡീസൽ അടിച്ചു; ആ 80 ലിറ്റർ ഡീസൽ ആ നടന്റെ കല്യാണത്തിന് ഗിഫ്റ്റായിട്ട് കൊടുത്തു’; ആസിഫ് അലി
Asif Ali on Balu Varghese's Wedding Gift :കന്നാസിൽ റിബൺ കെട്ടി ബാലു വർഗീസിന്റെ വിവാഹത്തിന് സമ്മാനമായി നൽകിയെന്നും ലോകത്ത് ആരും അത്തരത്തിൽ സമ്മാനം കൊടുക്കാൻ സാധ്യതയില്ലെന്നും ആസിഫ് അലി പറഞ്ഞു.

Asif Ali (2)
മലയാളി സിനിമ പ്രേമികളുടെ പ്രിയ താരമാണ് നടൻ ആസിഫ് അലി. ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രമാണ് സർക്കീട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനിടെയിൽ താരത്തിന് വാഹനത്തോടുള്ള ക്രേസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതൽ കാറുകളോട് തനിക്ക് വലിയ ക്രേസാണെന്നാണ് ആസിഫ് അലി പറയുന്നത്. വീട്ടിൽ എല്ലാവർക്കും ഡീസൽ വണ്ടികളോടാണ് താൽപര്യമെന്നു്ം അതാണ് ലാഭമെന്നും താരം പറയുന്നു.
താൻ ഏറെ ആഗ്രഹിച്ച വാഹനങ്ങളിൽ ഒന്നായിരുന്നു മെഴ്സിഡസിന്റെ ജി വാഗണെന്നും അത് പ്രെട്രോൾ എഞ്ചിനാണെന്നും താരം പറയുന്നു. സിനിമയിലെത്തി കുറച്ച് പൈസയൊക്കെ ആയപ്പോൾ താൻ അത്തരത്തിലുള്ള ഒരു കാർ കേരളത്തിന് പുറത്ത് നിന്ന് എത്തിച്ചെന്നാണ് അദ്ദേഹം പറയുന്നത്. ഡൽഹിയിൽ നിന്നാണ് എത്തിച്ചത്. അധികം ഓടിയിട്ടൊന്നുമില്ലെന്നും ഇവിടെ എത്തിച്ചിട്ട് പോളിഷ് ചെയ്ത് സെറ്റാക്കിയെന്നുമാണ് ആസിഫ് അലി പറയുന്നത്. ഈ സമയത്തായിരുന്നു നടൻ ബാലു വർഗീസിന്റെ വിവാഹവിശ്ചയം. തങ്ങൾ ഫ്രണ്ടസ് ടീം ഈ കാറിൽ പരിപാടിക്ക് പോകാമെന്ന് പ്ലാൻ ചെയ്തു. ഇതിനായി വണ്ടിയിൽ ഫുൾ ടാങ്ക് അടിച്ചിട്ട് വരാൻ വേണ്ടി ഡ്രൈവറെ ഏൽപ്പിച്ചുവെന്നാണ് നടൻ പറയുന്നത്. എന്നാൽ അദ്ദേഹം പ്രട്രേളിന് പകരം ആയാൾ ഫുൾ ടാങ്ക് ഡീസലടിച്ചെന്നും വണ്ടി വഴിയിൽ വച്ച് കേടായെന്നും ആസിഫ് അലി പറഞ്ഞു.
Also Read:‘കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂടെയ്; അതിന് മുൻപെ പിരിക്കാൻ നോക്കുന്നോ’? റോബിൻ രാധാകൃഷ്ണൻ
ഒടുവിൽ ഷോറൂമിൽ പോയി സർവീസ് ചെയ്തു. അവർ ആ ഡീസൽ മുഴുവൻ ഒരു കന്നാസിലാക്കി തനിക്ക് തിരിച്ച് തന്നുവെന്നും താരം പറയുന്നു. കന്നാസിൽ റിബൺ കെട്ടി ബാലു വർഗീസിന്റെ വിവാഹത്തിന് സമ്മാനമായി നൽകിയെന്നും ലോകത്ത് ആരും അത്തരത്തിൽ സമ്മാനം കൊടുക്കാൻ സാധ്യതയില്ലെന്നും ആസിഫ് അലി പറഞ്ഞു. സർക്കീട്ട് സിനിമയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.