Balayya: പ്രസം​ഗത്തിനിടെ വെപ്പുമീശ ഇളകി; ഗമ്മ് ചോദിച്ച് ബാലയ്യ; ട്രോളി സോഷ്യല്‍ മീഡിയ

Actor Balayya Viral Video: ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്‍റെ ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

Balayya: പ്രസം​ഗത്തിനിടെ വെപ്പുമീശ ഇളകി; ഗമ്മ് ചോദിച്ച് ബാലയ്യ; ട്രോളി സോഷ്യല്‍ മീഡിയ

Balakrishna Mustache Fall Off

Published: 

15 Jun 2025 12:45 PM

മലയാളി പ്രേക്ഷകർക്കടക്കം ഏറെ സുപരിചിതനായ താരമാണ് ബാലയ്യ എന്ന് ആരാധകർ വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ. തെലുങ്ക് സിനിമാ പ്രേമികളുടെ മാസ് ഹീറോ ആയ ബാലയ്യ, മലയാളികൾക്ക് സുപരിചിതനായത് ട്രോളിലൂടെയാണ്. താരത്തിന്‍റെ അതിമാനുഷികമായ കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും ടോളിവുഡില്‍ ഹിറ്റായപ്പോൾ മലയാളികള്‍ക്ക് തമാശയായാണ് അനുഭവപ്പെട്ടത്. എന്നാല്‍ താരത്തിന്റെ ചില ചിത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

പൊതുവേദികളിൽ ബാലയ്യ എത്തിയാൽ ട്രോളാകുന്നത് പതിവാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്‍റെ ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയുണ്ടായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. പ്രസംഗത്തിനിടെ താരത്തിന്‍റെ വെപ്പുമീശ ചെറുതായി ഇളകി. എന്നാല്‍ ബാലയ്യ പതറിയില്ല, പ്രസം​ഗം തുടർന്നു. ഇതിനിടെ അദ്ദേഹം പശ ചോദിക്കുന്നുമുണ്ട്. . അല്പസമയത്തിനകം പശ വന്നപ്പോല്‍ തിരിഞ്ഞുനിന്ന് മീശ ഒട്ടിച്ചിട്ട് പ്രസംഗം പഴയതുപോലെ തന്നെ തുടര്‍ന്നു. ഇതോടെ ഈ വീഡിയോ സോഷ്യലിടത്ത് വൈറലായി.

എന്നാൽ ഇതിനിടെയിൽ താരത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ സംഭവമാണ് ആരാധകരെ ചൊടിപ്പിച്ചത്. ജൂൺ 10ന് ആയിരുന്നു ബാലയ്യയുടെ അറുപത്തി അഞ്ചാം പിറന്നാൾ. ഇതോട് അനുബന്ധിച്ച് ആരാധകർ സംഘടിപ്പിച്ച വൻ ആഘോഷ പരിപാടിയിൽ നടനും പങ്കെടുത്തിരുന്നു. എന്നാൽ കേക്ക് മുറിക്കുന്നതിനിടെ ബലയ്യ നടത്തിയ പ്രകടനമാണ് വൻ വിമർശനങ്ങൾക്ക് വഴിവച്ചത്. നാല് തട്ടുള്ള കേക്കായിരുന്നു ആരാധകർ ബാലയ്യയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. കേക്ക് മുറിക്കാൻ വന്ന ബാലയ്യ, കത്തി എറിഞ്ഞ് കളിക്കുന്നുണ്ട്.

 

മൂന്ന് തവണയാണ് അദ്ദേഹം ഇത്തരത്തിൽ കത്തി മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നത്. ഇത് കണ്ട് അടുത്ത് നിൽക്കുന്നയാൾ ഭയപ്പെടുന്നതും വീഡിയോയിൽ കാണാം. ഇതോടെയാണ് വിമർശനം ഉയർന്നത്.ഓവർ ആക്ടിം​ഗ് ആണ്, ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ, ഇയാൾക്ക് ബോധമുണ്ടോ?”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും