Actor Dileep Case: നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോകുന്നില്ല, ദിലീപ് നിരപരാധിയാണ്: ആര്‍ ശ്രീലേഖ

R Sreelekha About Actor Dileep and Actress Attack Case: കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ച് ശ്രീലേഖ നടത്തിയ പല വെളിപ്പെടുത്തലുകളും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമൊക്കെ ഉള്ള ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവര്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നത്.

Actor Dileep Case: നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോകുന്നില്ല, ദിലീപ് നിരപരാധിയാണ്: ആര്‍ ശ്രീലേഖ

ആര്‍ ശ്രീലേഖയും ദിലീപും (Image Credits: Social Media)

Published: 

06 Dec 2024 | 03:23 PM

നടി ആക്രമിക്കപ്പെട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേസ് എങ്ങുമെത്തിയിട്ടില്ല. നിരവധി തുറന്നുപറച്ചിലുകള്‍ ഇടയ്ക്കിടെ ഉണ്ടായി എന്നതല്ലാതെ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ ഇവയ്‌ക്കൊന്നും സാധിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ഊഹാപോഹങ്ങള്‍ തന്നെ ബാക്കി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ പിന്‍താങ്ങി കൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയതും നമ്മള്‍ കണ്ടതാണ്. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് ആര്‍ ശ്രീലേഖ ഐപിഎസിന്റേത്.

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അനുകൂലിച്ച് ശ്രീലേഖ നടത്തിയ പല വെളിപ്പെടുത്തലുകളും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമൊക്കെ ഉള്ള ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവര്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നത്.

ജയില്‍ ഡിജിപി ആയിരുന്ന സമയത്ത് ദിലീപിന് ചെയ്ത് കൊടുത്ത സഹായങ്ങളെ കുറിച്ചും അവര്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപിന് താന്‍ ചെയ്ത് കൊടുത്ത സഹായങ്ങളെ കുറിച്ചും വീണ്ടും സംസാരിക്കുകയാണ് ശ്രീലേഖ. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.

“വിഐപി ആയതുകൊണ്ടാണ് ദിലീപിന് ഞാന്‍ കരിക്ക് കൊടുത്തത്. മെത്ത കൊടുത്തത്, പ്രത്യേക ഭക്ഷണം കൊടുത്തത് എന്നൊക്കെയുള്ള അപവാദങ്ങള്‍ കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. ഞാനും ദിലീപും തമ്മില്‍ എന്തോ ബന്ധമുണ്ട്, അയാളില്‍ നിന്ന് ഞാന്‍ പൈസ വാങ്ങിയിട്ടുണ്ട് എന്നൊക്കെയും പറഞ്ഞുകേട്ടു. ഇതെല്ലാം തെളിയിക്കുന്ന തരത്തിലുള്ള ഒരു വാട്‌സ് ആപ്പ് ചാറ്റും പുറത്തുവന്നു.

Also Read: Actor Sidhique Arrest: നടൻ സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

യഥാര്‍ഥത്തില്‍ ഞാന്‍ ദിലീപിന്റെ പക്ഷത്താണ്. അയാള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്ക് ആ സമയത്ത് തന്നെ ഉണ്ടായിരുന്നു. ദിലീപ് നിരപരാധിയാണെന്ന ഉത്തമ ബോധ്യമുണ്ടെനിക്ക്. ഇങ്ങനെ വിശ്വസിക്കാനുള്ള കാരണം ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതുമായ കാര്യങ്ങളാണ്. ഇതെല്ലാം എപ്പോഴെങ്കിലും പറയണമല്ലോ, അതുകൊണ്ടാണ് തുറന്നു പറഞ്ഞത്.

എന്റെ ചാനലിലൂടെ ഇതെല്ലാം വെളിപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ പറയണോ എന്ന ചിന്ത ഉണ്ടായിരുന്നു. കേസ് തീര്‍ന്നിട്ട് മതിയല്ലോ എന്നായിരുന്നു ചിന്ത. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോകുന്നില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതിന് കാരണം, അത് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ എല്ലാം പൊളിയും. ആ ഒരു ഉള്‍വിളി വന്നപ്പോഴാണ് എല്ലാം തുറന്നുപറഞ്ഞത്. ഇതൊക്കെ വെളിപ്പെടുത്തിയതോടെ എന്നെ കേസില്‍ പ്രതി ചേര്‍ക്കും ചോദ്യം ചെയ്യും എന്നൊക്കെ പറഞ്ഞുകേട്ടു. എന്നാല്‍ അതൊന്നും ഉണ്ടായില്ല.

ഞാന്‍ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. എന്റെ മുമ്പിലെത്തുന്ന എല്ലാ കേസുകളുടെയും മറുഭാഗം ഞാന്‍ കാണും. ഇരയുടെയും പ്രതിയുടെയും ഭാഗത്ത് നിന്ന് നോക്കിയാലേ കുറ്റത്തെ കുറിച്ചുള്ള പൂര്‍ണ ചിത്രം കിട്ടുകയുള്ളൂ. ദിലീപിന്റെ കേസിലും അത് തന്നെയാണ് ഞാന്‍ സ്വീകരിച്ചത്. ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ അവള്‍ക്കൊപ്പം തന്നെയാണ് നിന്നത്. എന്നാല്‍ അത് ദിലീപിനെ ജയിലില്‍ അവശനിലയില്‍ കാണുന്നത് വരെയായിരുന്നു. ആ കേസിനെ കുറിച്ച് പഠിച്ചു, അന്വേഷിച്ചു. ഡിഐജിയാണ് പറഞ്ഞത് ദിലീപിനെതിരെ തെളിവുകള്‍ ഉണ്ടാക്കിയതാണെന്ന്,” ശ്രീലേഖ പറയുന്നു.

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ