Mohanlal: ‘നോ പ്രോബ്ലം ..കഴിഞ്ഞ കാര്യമല്ലേ’! കണ്ണിൽ മൈക്ക് തട്ടിയ സംഭവത്തിൽ മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു മോഹൻലാൽ
Mohanlal Comforts Journalist : തനിക്ക് കുഴപ്പമില്ലെന്നും കണ്ണിന് ഒന്നും പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകർക്ക് പ്രതികരണം തരാതിരുന്നത് എന്നും സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു.

Mohanlal
നടൻ മോഹൻലാലിന്റെ കണ്ണിൽ ചാനലിന്റെ മൈക്ക് തട്ടിയ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചയ്ക്കാണ് വഴിവച്ചത്. ഇതോടെ മാധ്യമപ്രവർത്തകരെ വിമർശിച്ച് നിരവധി പേർ രംഗത്ത് എത്തി. എന്നാൽ വിഷയം ചർച്ചയായതോടെ മാധ്യമപ്രവർത്തകനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച മോഹൻലാലിന്റെ ഫോൺ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ഓഡിയോയിൽ തനിക്ക് ഒരു അബന്ധം പറ്റിയതാണ് എന്ന് പറഞ്ഞാണ് മാധ്യമപ്രവർത്തകൻ മോഹൻലാലിനോട് സംസാരിച്ചത്. പിന്നാലെ സംഭവത്തിൽ മാധ്യമപ്രവർത്തകൻ ക്ഷമ ചോദിച്ചു. ഇത് കേട്ട് വളരെ സൗമ്യതയോടെയാണ് മോഹൻലാൽ മറുപടി നൽകിയത്. തനിക്ക് കുഴപ്പമില്ലെന്നും കണ്ണിന് ഒന്നും പറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് മാധ്യമപ്രവർത്തകർക്ക് പ്രതികരണം തരാതിരുന്നത് എന്നും സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് നടന്റെ കണ്ണിൽ തട്ടിയത്. ഇതിന്റെ ദൃശ്യങ്ങളും മോഹൻാൽ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് ടാഗോർ തിയറ്ററിൽനിന്നു പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശനത്തെ കുറിച്ച് ചോദിക്കാനായിരുന്നു മാധ്യമപ്രവർത്തകർ എത്തിയത്.
Also Read:തായ്‌ലൻഡിൽ മാർഷ്യൽ ആർട്ട്സ് പഠിച്ച് വിസ്മയ മോഹൻലാൽ; പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നോ?
ഒന്നും പറയാനില്ലെന്ന് പറഞ്ഞ താരത്തിന്റെ കണ്ണിൽ മൈക്ക് തട്ടുകയായിരുന്നു. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് നടന്റെ കണ്ണിൽ തട്ടിയത്. ‘എന്താ മോനേ ഇത് കണ്ണല്ലേ’ എന്ന് ചോദിച്ച മോഹൻലാൽ ‘നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്’ എന്ന് പറഞ്ഞാണ് കാറിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യമാണ് വൈറലായത്. വ്യക്തിഗത ജിഎസ്ടി അടച്ചവരിൽ മുന്നിലെത്തിയതിനുള്ള പുരസ്കാരം സ്വീകരിക്കാനാണ് മോഹൻലാൽ ചടങ്ങിനെത്തിയത്.