Actor Sreekanth Drug Case: മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്തിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Actor Srikanth Remanded in Drug Case: നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് നടനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തിയതായും പോലീസ് കണ്ടെത്തി.

നടൻ ശ്രീകാന്ത്
ചെന്നൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ തെന്നിന്ത്യൻ നടൻ ശ്രീകാന്തിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂലൈ ഏഴ് വരെയാണ് നടനെ ചെന്നൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് നടനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായും മയക്കുമരുന്ന് വിതരണക്കാരുമായി ബന്ധം പുലർത്തിയതായും പോലീസ് കണ്ടെത്തി.
കേസിൽ നേരത്തെ അറസ്റ്റിലായ മുൻ അണ്ണാ ഡിഎംകെ നേതാവ് പ്രസാദിൽ നിന്ന് നാൽപ്പതിലേറെ തവണ നടൻ കൊക്കെയ്ൻ വാങ്ങിയതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. വൈദ്യപരിശോധനയ്ക്കയച്ച നടന്റെ രക്തസാമ്പിളുകളിൽ കൊക്കെയ്ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലഹരി ഇടപാടിനായി ശ്രീകാന്ത് നാലര ലക്ഷത്തിലേറെ രൂപയുടെ ഇടപാട് നടത്തിയതിന്റെ രേഖകളും, നടന്റെ വീട്ടിൽ നിന്ന് മൂന്ന് പാക്കറ്റും കൊക്കെയ്‌നും പോലീസ് കണ്ടെത്തുവെന്നാണ് വിവരം.
മുൻ എഐഎഡിഎംകെ അംഗമായ പ്രസാദിനെ ചെന്നൈയിലെ പബ്ബിലുണ്ടായ വഴക്കിനെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രസാദിന് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതിനിടെയാണ് 12,000 രൂപയ്ക്ക് ഒരു ഗ്രാം കൊക്കെയ്ൻ ശ്രീകാന്തിന് നൽകിയതായി പ്രസാദ് മൊഴി നൽകിയത്. ഇത്തരത്തിൽ 40 തവണയായി 7.72 ലക്ഷം രൂപയുടെ കൊക്കെയ്‌നാണ് ശ്രീകാന്ത് പ്രസാദിൽ നിന്ന് വാങ്ങിയിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
ALSO READ: ലഹരി മരുന്ന് കേസില്‍ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റില്‍
പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ പോലീസ് വിളിച്ചുവരുത്തിയത്. നടന്റെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയത്. ലഹരി ഇടപാടിൽ പങ്കുള്ളതായി സംശയിക്കുന്ന നടൻ കൃഷ്ണയോടും ചെന്നൈയിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കൃഷ്ണൻ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിലാണ് ഉള്ളത്.