Tovino Thomas: ‘ജെതിന്റെ ഇരട്ട സഹോദരനായി എന്നെ മൂന്നാം ഭാഗത്ത് ഉൾപ്പെടുത്താം; പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ’; ടൊവിനോ

Tovino Thomas: മൂന്നാം ഭാ​ഗത്ത് തന്നെ കാണിക്കാൻ വേണ്ടി പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ ആയിട്ടോ, ജെതിന്റെ ഇരട്ട സഹോദരനായോ അല്ലെങ്കിൽ പ്രേതമായോ തന്നെ ഉൾപ്പെടുത്താൻ താൻ പറഞ്ഞിട്ടുണ്ടെന്നാണ് തമാശ രൂപേണ ടോവിനോ പറയുന്നത്

Tovino Thomas: ജെതിന്റെ ഇരട്ട സഹോദരനായി എന്നെ മൂന്നാം ഭാഗത്ത് ഉൾപ്പെടുത്താം; പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ; ടൊവിനോ

Tovino Thomas (1)

Published: 

09 May 2025 | 01:12 PM

മലയാള സിനിമ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വരാജ് കൂട്ടുക്കെട്ടിൽ ഇറങ്ങിയ ചിത്രം എമ്പുരാൻ. ചിത്രം ഇറങ്ങി രണ്ടാം ദിനം തന്നെ 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം പല റെക്കോർഡ് കളക്ഷനും തകർത്തിരുന്നു. 2019-ൽ പുറത്തിറങ്ങിയ ലൂസിഫർ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായി എത്തിയ ചിത്രം 144.8 കോടിയാണ് വിദേശ മാർക്കറ്റുകളിൽ നിന്ന് മാത്രം നേടിയത്. ചിത്രത്തിനു മൂന്നാം ഭാ​ഗം ഉണ്ടെന്ന് പൃഥ്വിരാജ് തന്നെ മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന ഒരാളാണ് ടോവിനോ തോമസ്. ഇരു ചിത്രങ്ങളിലും ജെതിൻ രാംദാസ് എന്ന കഥാപാത്രമായാണ് ടോവിനോ എത്തുന്നത്.

ലൂസിഫറിൽ ഒരു പോസിറ്റീവ് ക്യാരക്ടറായി എത്തിയ ടോവിനോ എമ്പുരാനിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്. ആദ്യ ഭാ​ഗത്ത് പ്രേക്ഷകർ സ്നേഹിച്ച ജെതിനെയല്ല രണ്ടാം ഭാ​ഗത്തിൽ പ്രേക്ഷകർ കണ്ടത്. തന്റെ ഉള്ളിലെ നടനെ കാണാൻ പറ്റിയത് കൂടുതൽ എമ്പുരാനിലാണെന്നാണ് ടോവിനോ തോമസ് പറയുന്നത്. എന്നാൽ എമ്പുരാനിൽ‌ ജെതിൻ കയറിയ ഹെലികോപ്റ്ററിൽ പൊട്ടിത്തെറിച്ചിരുന്നു. ഇതോടെ മൂന്നാം ഭാ​ഗത്ത് ടോവിനോ വരാൻ സാധ്യതയില്ലെന്നാണ് സൂചന.

Also Read:‘ആ നടന്‍ എനിക്ക് എല്ലാ മാസവും നൂറ് രൂപ തരുമായിരുന്നു, എന്തിനാണെന്ന് അറിയില്ല’: സായ് കുമാര്‍

എന്നാൽ മൂന്നാം ഭാ​ഗത്ത് തന്നെ കാണിക്കാൻ വേണ്ടി പി.കെ. രാംദാസിന് ആരുമറിയാത്ത ഒരു മകൻ ആയിട്ടോ, ജെതിന്റെ ഇരട്ട സഹോദരനായോ അല്ലെങ്കിൽ പ്രേതമായോ തന്നെ ഉൾപ്പെടുത്താൻ താൻ പറഞ്ഞിട്ടുണ്ടെന്നാണ് തമാശ രൂപേണ ടോവിനോ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ