Vijay Babu: ‘എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതികളിൽ ബാറുകളും ക്ലബ്ബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണം’; വിജയ് ബാബു

Vijay Babu Calls for a Review of Kerala`s Liquor Policy: കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു നടന്റെ പ്രതികരണം. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.

Vijay Babu: എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതികളിൽ ബാറുകളും ക്ലബ്ബുകളും അടച്ചിടുന്നത് പുനഃപരിശോധിക്കണം; വിജയ് ബാബു

Vijay Babu

Updated On: 

02 Jun 2025 16:03 PM

എല്ലാ മാസവും ഒന്നാം തീയതി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു നടന്റെ പ്രതികരണം. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.

‘ക്ലബ്ബുകളും ബാറുകളും എല്ലാ മാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം നമ്മുടെ സർക്കാർ പരിശോധിക്കേണ്ട സമയമായി. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ഒരു ക്ലബ്ബിൽ മത്സരം കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്തുകൊണ്ട് ഒരുമിച്ച് മദ്യപിക്കാനും മത്സരം കാണാനും കഴിയില്ല. എന്തൊരു വൃത്തികെട്ട നിയമമാണ്ത്’. എന്നാണ് വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇതിൽ പ്രേക്ഷകരുടെ അഭിപ്രായം എന്താണെന്നും അത് കമന്റുകളായി അറിയിക്കാനും വിജയ് ബാബു കുറിപ്പിൽ പറയുന്നുണ്ട്.

Also Read:എന്റെ ചോദ്യത്തിന് ചാക്കോച്ചന്‍ നോക്കിയ നോട്ടം മനസില്‍ തറച്ചുകയറി നില്‍ക്കുന്നുണ്ട്: മീര അനില്‍

ഇതോടെ നിരവധി പേരാണ് താരത്തിനു പിന്തുണയറിയിച്ച് രം​ഗത്ത് എത്തുന്നത്. എല്ലാ ദിവസവും തുറക്കട്ടെയെന്നും ,ഈ നിയമം ഒകെ എടുത്ത് മാറ്റേണ്ട സമയം കഴിഞ്ഞുവെന്നുമാണ് കമന്റ്. എന്നാൽ മറ്റ് ചിലർ ആകട്ടെ ഇതിനെ പ്രതികൂലിച്ചും കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം, ഒന്നാംതീയതി ഡ്രൈഡേകളില്‍ മദ്യം വിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും