Durga Krishna : ‘ഇനി പുതിയ അധ്യായം’; സന്തോഷ വാർത്ത പങ്കുവെച്ച് ദുർഗ കൃഷ്ണ
Durga Krishna Husband : 2021ലാണ് ദുർഗ കൃഷ്ണ വിവാഹിതനാകുന്നത്. നിർമാതാവും സംരംഭകനുമായ അർജുനാണ് ദുർഗയുടെ ഭർത്താവ്.

Durga Krishna
നടിയും നർത്തികയുമായി ദുർഗ കൃഷ്ണ അമ്മായാകാൻ പോകുന്നു. യുട്യൂബിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദുർഗ കൃഷ്ണ ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അർജുൻ്റെ കൂടെയുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ദുർഗ തൻ്റെ ജീവിതത്തിൽ മറ്റൊരു അധ്യായത്തിലേക്ക് പ്രവേശിക്കുന്നുയെന്ന് അറിയിച്ചത്.
“ഞങ്ങൾക്കൊരു കുഞ്ഞ് രഹസ്യം പങ്കുവെക്കാനുണ്ട്. ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളോട് പങ്കുവെക്കുന്നതിൻ്റെ സന്തോഷത്തിലാണ് ഞങ്ങൾ” എന്ന കുറിപ്പോടെയാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇക്കാര്യം അറിയിച്ചത്. താരദമ്പതികൾക്ക് നിരവധി പേരാണ് ആംശസകൾ അറിയിച്ചിരിക്കുന്നത്.
2021 ആയിരുന്നു ദുർഗയുടെയും അർജുൻ്റെയും വിവാഹം.നിർമാതാവും സംരഭകനുമാണ് അർജുൻ. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ജീവിതത്തിലേക്ക് വരുന്ന പുതിയ അതിഥിയെ കുറിച്ച് അറിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ വിമാനം എന്ന സിനിമയിലൂടെയാണ് ദുർഗ സിനിമയിലേക്കെത്തുന്നത്. തുടർന്ന് ലവ് ആക്ഷൻ ഡ്രാമ, ഉടൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ദുർഗ അവതരിപ്പിച്ചിട്ടുണ്ട്.