Navya Nair: ‘ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വിജയം സുനിശ്ചിതം’; വന്ദേ മാതരം മുഴക്കി നവ്യ നായര്‍

Navya Nair request to Pray for the Indian Army :ദൈവത്തോട് പറയുന്ന നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഒരുനിമിഷം പ്രാര്‍ഥിക്കണമെന്നാണ് നടി പറയുന്നത്. കൊട്ടാരക്കരയിൽ പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിനിമ താരം.

Navya Nair: ഇന്ത്യന്‍ ആര്‍മിക്കായി പ്രാര്‍ത്ഥിക്കണം, വിജയം സുനിശ്ചിതം; വന്ദേ മാതരം മുഴക്കി നവ്യ നായര്‍

Navya Nair

Published: 

10 May 2025 11:51 AM

കൊല്ലം: ജമ്മു പഹൽ​ഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക് ഭീ​കരാക്രാമണത്തിൽ ശക്തമായ തിരിച്ചടിയാണ് ഇന്ത്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായത്. എന്നാൽ ഇതിനു പിന്നാലെ ഇന്ത്യ – പാക് സംഘര്‍ഷം മുറുകുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട് നടി നവ്യാ നായര്‍. ദൈവത്തോട് പറയുന്ന നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഒരുനിമിഷം പ്രാര്‍ഥിക്കണമെന്നാണ് നടി പറയുന്നത്. കൊട്ടാരക്കരയിൽ പടിഞ്ഞാറ്റിന്‍കര മഹാദേവക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിനിമ താരം.

നമ്മൾ ഒന്നിച്ച് ഒറ്റക്കെട്ടായിനിന്ന് പോരാടണമെന്നും വിജയം സുനിശ്ചിതമെന്നും നടി പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ കഴിയട്ടെ. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നോടിയായി മാറട്ടെ ഇതെന്നും പരിപാടിയിൽ നവ്യ പറഞ്ഞു. പ്രസംഗത്തിനിടെ താരം വന്ദേമാതരം മുഴക്കി.

Also Read:ഇന്ത്യ-പാക് സംഘർഷത്തിനിടെ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി; വിമർശിച്ച് ആരാധകർ

മിസൈല്‍ നമ്മുടെ മുറ്റത്തേക്ക് വീഴാത്ത കാലത്തോളം നമ്മളെ സംബന്ധിച്ച് യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ്. നമ്മള്‍ ആരും ആ യുദ്ധത്തിന്റെ തീവ്രതയോ ഭീകരതയോ അറിയുന്നില്ല. പക്ഷേ, നമുക്ക് ചെയ്യാന്‍ പറ്റുന്നത് ഒന്നേയുള്ളൂ, അത് ഇന്ത്യൻ സൈന്യത്തിനു വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് എന്നാണ് നവ്യ പറയുന്നത്. നിങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പ്രാര്‍ഥിക്കുന്നതിനൊപ്പം, നമുക്കുവേണ്ടി യുദ്ധംചെയ്യാന്‍ സന്നദ്ധരായി പോകുന്ന, ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ ആര്‍മിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് നടി പറയുന്നത്.

എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആള്‍ക്കാരാണ് പാകിസ്ഥാൻ എന്നം നവ്യ പറയുന്നു. യുദ്ധം എന്നും ഒരുപാട് നഷ്ടങ്ങളുണ്ടാക്കുന്ന അവസ്ഥയാണ്. ഇത് വലിയൊരു യുദ്ധത്തിലേക്ക് കലാശിക്കാതിരിക്കട്ടെയെന്നും പെട്ടെന്ന് തന്നെ ഇതൊക്കെ മാറട്ടെയെന്നും നവ്യ പറഞ്ഞു. വേദിയിൽ വന്ദേമാതരം മുഴക്കി കാണികളോടും ഏറ്റ് വിളിക്കാൻ താരം ആവശ്യപ്പെട്ടു.

അതേസമയം ഇതിനു മുൻപ് നടന്‍ ജയസൂര്യയും ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാല്‍ പിന്നെ അവരുടെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്നാണ് നടന്‍ ജയസൂര്യ പറഞ്ഞത്. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ജയസൂര്യയുടെയും പ്രതികരണം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും