Preetha Pradeep: ആറ് വർഷത്തെ കാത്തിരിപ്പ്, പ്രഗ്നൻസി റിവീൽ ചെയ്ത് നടി പ്രീത പ്രദീപ്; പുതിയൊരു അധ്യായം ആരംഭിക്കുന്നുവെന്ന് താരം
Preetha Pradeep Pregnancy Reveal: ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇതിനൊപ്പം വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

Preetha Pradeep Pregnancy Reveal
മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രീത പ്രദീപ്. ഇതിനോടകം നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും താരം ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് താനെന്ന് അറിയിച്ച് കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയ്ക്കും ഭർത്താവ് വിവേകിനും കുഞ്ഞ് ജനിക്കുന്നത്. ഗർഭിണിയാണെന്ന വിവരം ഭർത്താവിനോട് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവച്ച് കൊണ്ടാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇതിനൊപ്പം വൈകാരികമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തെ മാറ്റിമറിക്കുന്ന ചില നിമിഷങ്ങൾ എല്ലാവർക്കും ഉണ്ടാവും. അങ്ങനെയൊരു നിമിഷമായിരുന്നു തന്നിക്ക് ആ രണ്ട് ചെറുവരകൾ കണ്ടപ്പോൾ എന്നാണ് താരം പറയുന്നത്. ഇത് കണ്ടപ്പോൾ മനസ്സ് നിശ്ശബ്ദമായെന്നും സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞെന്നും താരം പറയുന്നു. പുതിയൊരു അധ്യായം ആരംഭിക്കുന്നു. ഞങ്ങൾ ഇരുവരുടേയും ഹൃദയം ഇതിനകം തന്നെ സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു എന്നാണ് പ്രീത പ്രഗ്നൻസി റിവീൽ ചെയ്ത് കുറിച്ചത്.
വീഡിയോയിൽ പ്രഗ്നൻസി റിസൾട്ട് കണ്ട് സന്തോഷം കൊണ്ട് കരയുന്നതും സേമിയ പായസം ഒരു കുഞ്ഞ് ഗ്ലാസിലാക്കി ഭർത്താവിന് നൽകി സന്തോഷ വാർത്ത പങ്കുവയ്ക്കുന്നതും കാണാം. വിവേകും സന്തോഷം കൊണ്ട് മതിമറന്നു. വീഡിയോ പങ്കുവച്ചതിനു പിന്നാലെ താരങ്ങളടക്കം നിരവധി പേരാണ് അഭിനന്ദനം നേർന്ന് എത്തിയത്. നടിമാരായ സ്വാസിക, മൃദുല വിജയ്, അമൃത നായർ, അശ്വതി ശ്രീകാന്ത് എന്നിവരും ആശംസകൾ നേർന്ന് എത്തി. ആറ് വർഷം മുമ്പ് 2019 ആഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം.