Sangita Madhavan Nair: ‘ചെറിയ പ്രായവ്യത്യാസമേയുള്ളൂ, എന്നിട്ടും ആ നടന്റെ അമ്മയായി ഞാൻ അഭിനയിച്ചു’; സംഗീത

Actress Sangeetha: സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലെ ബാലതാരമായിട്ടാണ് സം​ഗീത സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി.

Sangita Madhavan Nair: ചെറിയ പ്രായവ്യത്യാസമേയുള്ളൂ, എന്നിട്ടും ആ നടന്റെ അമ്മയായി ഞാൻ അഭിനയിച്ചു; സംഗീത
Published: 

06 Jun 2025 | 01:10 PM

നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ് കീഴടക്കിയ താരമാണ് സം​ഗീത. സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന മലയാള ചിത്രത്തിലെ ബാലതാരമായിട്ടാണ് സം​ഗീത സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നത്. പിന്നീട് തൊണ്ണൂറുകളിൽ തമിഴ്, മലയാള സിനിമകളിലെ നിറ സാനിധ്യമായി.

എൻ രത്തത്തിൻ രത്തമേ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിൽ അരങ്ങേറ്റം, കൂടാതെ തെലുങ്ക്, കന്നട ഭാഷകളിലെ സിനിമയിലും ഭാ​ഗമായി. ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസൻ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും സം​ഗീത നേടി. മമ്മൂട്ടി, സുരേഷ് ​ഗോപി, ജയറാം, മുകേഷ് എന്നിവരോടൊപ്പവും താരം അഭിനയിച്ചിരുന്നു,

‘നീണ്ട ഇടവേളയ്ക്ക് ശേഷം 2023ലാണ് ചാവേർ എന്ന മലയാള ചിത്രത്തിലൂടെ സം​ഗീത തിരിച്ച് വരവ് നടത്തിയത്. ഇപ്പോഴിതാ, ചാവേർ എന്ന സിനിമയിലെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് താരം. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സം​ഗീത മനസ് തുറന്നത്.

വലിയൊരു ബ്രേക്കിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുന്നത് ഇരുപത്തിഒമ്പത് മുപ്പത് വയസൊക്കെയുള്ള ഒരു മകന്റെ അമ്മയായിട്ടാണ്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന മലയാള സിനിമയായിരുന്നു അത്. അതിൽ അർജുൻ അശോകന്റെ അമ്മയായിട്ടാണ് അഭിനയിച്ചത്. അതിൽ എനിക്ക് ഒന്നും തോന്നിയില്ല. ആ സിനിമ ചെയ്യുമ്പോൾ ഞാനും അർജുനും തമ്മിൽ ചെറിയ പ്രായവ്യത്യാസമേയുള്ളൂ. എങ്കിലും ഞാനവന്റെ അമ്മയായി അഭിനയിച്ചു. എനിക്ക് അതിലൊന്നും പ്രശ്നമില്ല’, സം​ഗീത പറഞ്ഞു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ