AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Akhil Marar: ‘കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം, പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും’

Akhil Marar Critiques KSRTC Free Travel Promise for Women: ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുന്നതിന് വേണ്ടിയാണ് ഈ നടപടി. ഇപ്പോഴിതാ, ഇതിനെതിരെ ബിഗ് ബോസ് മുന്‍ വിജയിയും എന്‍ഡിഎ തൃക്കാക്കര മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാർ രംഗത്തെത്തിയിരിക്കുകയാണ്.

Akhil Marar: ‘കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യം, പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും’
Akhil MararImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 12 May 2026 | 10:22 AM

യുഡിഎഫിന്റെ പ്രകടന പത്രികയിൽ ഏറെ ചർച്ചയായിരുന്ന ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര നൽകുമെന്നത്. കഴിഞ്ഞ ദിവസം മുതൽ ജെൻഡർ ടിക്കറ്റിങ് സംവിധാനവും നടപ്പിലാക്കിയിരുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീ യാത്രക്കാരുടെ എണ്ണം അറിയുന്നതിന് വേണ്ടിയാണ് ഈ നടപടി. ഇപ്പോഴിതാ, ഇതിനെതിരെ ബിഗ് ബോസ് മുന്‍ വിജയിയും എന്‍ഡിഎ തൃക്കാക്കര മണ്ഡലം സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാർ രംഗത്തെത്തിയിരിക്കുകയാണ്.

വരുമാനം തീരെ ഇല്ലാത്ത സംസ്ഥാനം സൗജന്യം പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരമാണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗം ചെയ്യാം. കെഎസ്ആർടിസി- യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം കെഎസ്ആർടിസിയും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുമെന്ന് അഖിൽ മാരാർ പറഞ്ഞു. സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര കെഎസ്ആർടിസിയിലാക്കും. അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും. കടം എടുത്ത് സൗജന്യം കൊടുത്ത് കേരളത്തെ നശിപ്പിക്കരുതെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

അഖിൽ മാരാറിന്റെ വാക്കുകൾ

‘നാട് നന്നാക്കാനും വരും തലമുറയ്ക്ക് പ്രയോജനപെടുന്ന രീതിയിൽ പദ്ധതികൾ തയ്യാറക്കുന്നതിനുമാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്. വരുമാനം തീരെ ഇല്ലാത്ത ഒരു സംസ്ഥാനം സൗജന്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ അത് എപ്രകാരം ആണെന്ന് വ്യക്തമാക്കിയാൽ ആ തീരുമാനം സ്വാഗതം ചെയ്യാം. എന്നാൽ യാതൊരു വിധ പ്ലാനുകളും ഇല്ലാതെ കെഎസ്ആർടിസിയിൽ സൗജന്യം സ്ത്രീകൾക്ക് നൽകാം എന്ന് പറയുന്നു. പെൻഷൻ 3000 രൂപ ആക്കി വർധിപ്പിക്കാം എന്ന് പറയുന്നു.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ ഒരേ സമയം കെഎസ്ആർടിസിയും വലിയ നികുതി നൽകി ബാധ്യതയിൽ പോകുന്ന പ്രൈവറ്റ് ബസ്സ് മേഖലയും നശിക്കുന്നു. അതായത് കെഎസ്ആർടിസിയിൽ സൗജന്യം കിട്ടിയാൽ സ്ത്രീകൾ പ്രൈവറ്റ് ബസിനെ ആശ്രയിക്കാതെ പൂർണമായും യാത്ര കെഎസ്ആർടിസിയിലാക്കും അതോടെ പുരുഷന്മാർ യാത്ര പ്രൈവറ്റ് ബസിലേക്ക് മാറ്റും. എന്തിനാണ് വെറുതെ കിടന്ന് തള്ളുന്നത് ആളില്ലാതെ ഓടുന്ന പ്രൈവറ്റ് ബസിനെ അവർക്ക് ആശ്രയിക്കാം.

നമ്മുടെ നാട്ടിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നത് കൂടുതലും സ്ത്രീകൾ ആണ്. പുരുഷൻമാർ ഇരു ചക്ര വാഹനങ്ങൾ പരമാവധി ഉപ്പയോഗിക്കും. ഇത് മൂലം സ്ത്രീകൾക്ക് മാത്രമായി ഓടുന്ന വരുമാനം ഇല്ലാത്ത സംവിധാനം ആയി കെഎസ്ആർടിസി മാറും. രാവിലെയും വൈകിട്ടും ഉള്ള സ്കൂൾ കുട്ടികളുടെ യാത്ര മാറ്റി വെച്ചാൽ പ്രൈവറ്റ് ബസിൻറെ വരുമാനം പകുതിയിലും താഴെ ആകും. ഖജനാവിൽ നിന്നും വലിയൊരു തുക കെഎസ്ആർടിസി നില നിന്ന് പോകാൻ നൽകേണ്ടി വരും.

ALSO READ: തൃഷ തമിഴ്‌നാട്ടിലെ കാവ്യ മാധവന്‍; നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

അല്ലാതെ തന്നെ നശിച്ചു പോയികൊണ്ടിരുന്ന ഒരു പ്രസ്ഥാനം സൗജന്യം കൂടി നടപ്പിലായാൽ തീരുമാനം ആയി മാറും. അടുത്തത് പെൻഷൻ ആണ്. നിലവിൽ എൽഡിഎഫ്  വർദ്ധിപ്പിച്ച 2000 രൂപ പോലും കൃത്യമായി കൊടുക്കാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല ആ അവസ്ഥയിൽ 3000 നടപ്പിലാക്കിയാൽ എന്തായി തീരും എന്ന് കാത്തിരുന്ന് കാണാം. യുദ്ധം മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികൾ നമ്മെ ഭീകരമായി ബാധിക്കാൻ തുടങ്ങുകയാണ്. പല വ്യെവസായങ്ങളും തകർച്ചയുടെ വക്കിലാണ്. വില കയറ്റം പല കുടുംബങ്ങളിലും താങ്ങാൻ കഴിയാത്ത ഒന്നായി മാറും.

ബംഗാളിൽ ഭരണം മാറിയതോടെ ബിജെപി യിൽ പ്രതീക്ഷ അർപ്പിച്ചു ബംഗാളി സഖാക്കൾ എല്ലാം തിരികെ പോയി എന്ന വാർത്ത വരുന്നു. തൊഴിലാളികൾ ഇല്ലാത്തത് കൊണ്ട് കേരളത്തിലെ നിർമാണ മേഖലയും, റെസ്റ്റോറന്റ് മേഖലയിലും സ്‌തബിക്കുന്ന അവസ്ഥയാണ്. കൊച്ചിയിൽ നല്ല രീതിയിൽ പോയികൊണ്ടിരുന്ന പല റെസ്റ്റോറന്റ്കളും ഗ്യാസിന്റെയും തൊഴിലാളി ക്ഷാമത്തിന്റെയും പേരിൽ അടച്ചു. യുദ്ധം വലിയ രീതിയിൽ ബാധിക്കാതെ ഇത്ര നാളും നമ്മൾ പിടിച്ചു നിന്നു പല രാജ്യങ്ങളും തകർച്ച നേരിടുന്നു. വിദേശ പണ വരവ് കേരളത്തിൽ നന്നേ കുറഞ്ഞു.

ഇത്തരം ഒരു സാഹചര്യത്തിൽ ആര് മുഖ്യമന്ത്രി ആയാലും നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികൾ ആണ്. ക്രിയാത്മകമായ പദ്ധതികൾ അവതരിപ്പിച്ചു നമ്മുടെ കയറ്റ് മതി വർധിപ്പിക്കാനും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും തയ്യാറാകണം..
കടം എടുത്തു സൗജന്യം കൊടുത്തു കേരളത്തെ നശിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന മാത്രം’

ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Former Bigg Boss Malayalam winner and NDA candidate from Thrikkakara, Akhil Marar, has criticized the UDF’s promise of free travel for women in KSRTC buses, which was one of the key highlights of the alliance’s election manifesto. Reacting to the proposal, Marar said Kerala should not be pushed into deeper financial crisis by taking loans to provide free services.

Follow Us