Alia Bhatt About Fahadh Faasil : ‘അവേശം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ’; ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അലിയ ഭട്ട്

Alia Bhatt On Fahadh Faasil Acting : കാൻ ഫിലിം ഫെസ്റ്റുവലിൽ റെഡ് കാർപ്പറ്റിലൂടെ നടന്ന വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അഭിമുഖത്തിലാണ് ബോളിവുഡ് നടി അലിയ ഭട്ട ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞത്. ഫഹദിന് പുറമെ റോഷൻ മാത്യുവിൻ്റെ പേരും അലിയ അഭിമുഖത്തിൽ എടുത്ത് പറയുകയും ചെയ്തു.

Alia Bhatt About Fahadh Faasil : അവേശം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ; ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് അലിയ ഭട്ട്

Alia Bhatt, Fahadh Faasil

Updated On: 

25 May 2025 20:06 PM

മലയാളത്തിലെ പ്രിയതാരം ഫഹദ് ഫാസിലിനൊപ്പം പ്രവർത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ബോളിവുഡ് താരം അലിയ ഭട്ട്. കാൻ ചലച്ചിത്ര മേളയിൽ റെഡ് കാർപ്പറ്റിലൂടെ നടന്ന വിശേഷങ്ങൾ പങ്കുവെക്കുന്ന അഭിമുഖത്തിലാണ് അലിയ ഭട്ട് തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചത്. പ്രാദേശിക സിനിമകളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അലിയ ഫഹദ് ഫാസിലിൻ്റെ അഭിനയം ഇഷ്ടമാണെന്നും മലയാളം താരത്തിനൊപ്പം പ്രവർത്തിക്കാൻ തൽപര്യമുണ്ടെന്നും അറിയിക്കുന്നത്. അതേസമയം പ്രാദേശിക സിനിമ എന്ന് പറഞ്ഞ് സിനിമകളെ തരംതിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലയെന്നും ബോളിവുഡ് താരം വ്യക്തമാക്കി.

“ഫഹദ് ഫാസിൽ, എനിക്ക് അദ്ദേഹത്തിൻ്റെ അഭിനയം ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മികച്ച ഒരു നടനാണ്. അദ്ദേഹത്തിൻ്റെ ആവേശം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്. എനിക്ക് പ്രവർത്തിക്കാൻ ഇഷ്ടമുണ്ട്” ബ്രൂട്ട് പങ്കുവെച്ച കാൻ ചലച്ചിതമേളയിൽ വെച്ച് നടത്തിയ അഭിമുഖത്തിൽ അലിയ ഭട്ട് പറഞ്ഞു.

ALSO READ : Rajisha Vijayan: ‘ഐറ്റം ഡാൻസ് ഞാൻ ചെയ്യില്ല എന്നത് ഉറച്ച തീരുമാനം’; കാരണം വ്യക്തമാക്കി രജിഷ വിജയൻ

ഫഹദ് ഫാസിലിന് പുറമെ മറ്റൊരു മലയാളം താരമായ റോഷൻ മാത്യുവിനെ കുറിച്ചും അലിയ തൻ്റെ അഭിമുഖത്തിൽ പറയുന്നുണ്ട്. അലിയയും റോഷനും ബോളിവുഡ് ചിത്രമായ ഡാർലിങ് ഒരുമിച്ചിട്ടുണ്ട്. റോഷൻ മികച്ച നടനാണെന്നും അദ്ദേഹത്തിന് ഇപ്പോൾ ഹിന്ദിയിൽ തരംഗം സൃഷ്ടിക്കുന്നുണ്ടെന്നമാണ് അലിയ അഭിമുഖത്തിൽ കൂട്ടിചേർത്തിരുന്നു.

ഫഹദ് ഫാസിലിനെ കുറിച്ച് അലിയ ഭട്ട് പറയുന്ന അഭിമുഖത്തിലെ ഭാഗം


അതേസമയം കോവിഡ് കാലത്താണ് താൻ കൂടുതൽ ബോളിവുഡ് ഇതര സിനിമകൾ കാണാൻ തുടങ്ങിയത്. അതോടെയാണ് മനസ്സിലാക്കിയത് ബോളിവുഡ് സിനിമയുടെ ഒരു യൂണിറ്റ് മാത്രമാണെന്ന്. സിനിമയ്ക്ക് പുറമെ താൻ അമ്മയായതിൻ്റെ വിശേഷവും ബോളിവുഡ് താരം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്