Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്

Alleppey Ashraf About Dileep ദിലീപ് കൊടുത്തതല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ ക്വട്ടേഷൻ. ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംവിധായകൻ പറഞ്ഞു.

Dileep: ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം: ആലപ്പി അഷ്റഫ്

Dileep , Alleppey Ashraf

Published: 

11 Dec 2025 11:12 AM

കേരളത്തെ ഞെട്ടിച്ച യുവനടിയെ ആക്രമിച്ച കേസിന്റെ വിധി വന്നതിനു പിന്നാലെ നടൻ ദിലീപിനോട് ക്ഷമ ചോദിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രം​ഗത്ത് എത്തിയത് ഏറെ ചർച്ചയായിരുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സംവിധായകന്റെ ക്ഷമാപണം. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂ‌ടെയായിരുന്നു പ്രതികരണം.

എട്ടാം പ്രതിയായിരുന്ന ദിലീപിനോട് ക്ഷമ ചോദിച്ചതിന് പലരും തന്നോട് പ്രതിഷേധം അറിയിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്. തന്നെ വലിയൊരു ശത്രുവായി കണ്ട് ഇങ്ങനെ സംസാരിക്കാൻ താൻ‌ അഷ്റഫിനോ‌ട് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ദിലീപ് പ്രിയദർശൻ ഉൾപ്പെടെ പലരോ‌ടും പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ അറിഞ്ഞിട്ടും ദിലീപിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

Also Read:‘അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും? ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു’; ആലപ്പി അഷറഫ്

ഇങ്ങനെയിരിക്കെ ഒരിക്കൽ തന്നോട് നികേഷ് കുമാർ ചോദിച്ചു ഇത്രയും രൂക്ഷമായി വിമർശിക്കുന്ന നിങ്ങൾ ദിലീപിനെ വെറുതെ വിട്ടാൽ എന്ത് ചെയ്യുമെന്നായിരുന്നു. അന്ന് താൻ മറുപടി നൽകിയത് അങ്ങനെ വന്നാൽ മാപ്പ് ചോദിക്കുമെന്നാണെന്നും വാക്ക് പാലിച്ചതിൽ എന്താണ് തെറ്റ്. ദിലീപിൽ നിന്ന് തനിക്കൊരു നേട്ടവും വേണ്ടെന്നും ഒരു കാര്യ സാധ്യത്തിനും വേണ്ടി ദിലീപിനൊപ്പം ചേർന്നതല്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

താനുറച്ച് വിശ്വസിച്ചിരുന്നത് ഈ ക്വട്ടേഷന് പിന്നിൽ‌ ദിലീപ് ആണെന്നാണ്. ദിലീപ് കൊടുത്തതല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ ക്വട്ടേഷൻ. ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംവിധായകൻ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോ​ഗസ്ഥൻമാർ വിട്ട് കളഞ്ഞത് ആർക്ക് വേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.

Related Stories
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
Mohanlal About Bigg Boss: ‘ബിഗ് ബോസ് ചെയ്യുന്നത് ലാലിന് വേറെ പണി ഒന്നുമില്ലേയെന്ന് ചോദിക്കും’; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ