Amala Paul: ‘ഡേറ്റ് ചെയ്യുമ്പോൾ ഞാൻ ആ കാര്യം പറഞ്ഞിരുന്നില്ല; ഗർഭിണിയായി വിവാഹം കഴിഞ്ഞാണ് ജ​ഗത് അറിയുന്നത്’; അമല പോൾ

Amala Paul About Husband Jagat Desai: ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് അമല പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ജെ എഫ് ഡബ്ല്യു വേദിയിൽ പുരസ്കാരം വാങ്ങവെയായിരുന്നു താരത്തിന്റെ പ്രതികരണം.

Amala Paul: ഡേറ്റ് ചെയ്യുമ്പോൾ ഞാൻ ആ കാര്യം പറഞ്ഞിരുന്നില്ല; ഗർഭിണിയായി വിവാഹം കഴിഞ്ഞാണ് ജ​ഗത് അറിയുന്നത്; അമല പോൾ

Amala Paul

Updated On: 

08 May 2025 | 12:03 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി അമല പോൾ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഭർത്താവും മകനുമായി ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം മകൻ ഇലെെയ്ക്കും ഭർത്താവ് ജ​ഗത് ദേശായിക്കുമൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹം കഴിഞ്ഞതിനു ശേഷം തനിക്ക് വന്ന മാറ്റങ്ങളെ കുറിച്ച് താരം തന്നെ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

താൻ യഥാർത്ഥ സനേഹം മനസ്സിലാക്കുന്നത് ഇപ്പോഴാണെന്നും തന്നെ പൂർണമായും മനസിലാക്കുന്നയാളാണ് ജ​ഗത്തെന്നും അമല പോൾ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് വിഷമഘട്ടത്തെിലൂടെ കടന്നുപോകുന്നതിനിടെയിലാണ് ജ​ഗത് ദേശായിയെ കണ്ടുമുട്ടുന്നത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും പെട്ടെന്നാണ് വിവാഹിതരായത്. ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് അമല പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ജെ എഫ് ഡബ്ല്യു വേദിയിൽ പുരസ്കാരം വാങ്ങവെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:‘കൊടും തണുപ്പിൽ, നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ’; കുറിപ്പുമായി സംവിധായകൻ താമർ

ജ​ഗത്തുമായി ഡേറ്റ് ചെയ്യുമ്പോൾ താൻ നടിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ ഒരു പ്രെെവറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ജ​ഗത്തിന് താൻ ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. ഇതിനു ശേഷമാണ് താൻ ഇക്കാര്യം പറഞ്ഞതെന്നാണ് നടി പറയുന്നത്. താൻ ​ഗർഭിണിയായി വീട്ടിലിരിക്കുമ്പോഴാണ് ജ​ഗത് തന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നതെന്നും നടി പറയുന്നുണ്ട്.

അവാർഡ് ഷോകൾ ഒത്തിരി കാണുന്ന ഒരാളാണ് അദ്ദേഹമെന്നാണ് അമല പറയുന്നത്. തനിക്ക് അവാർഡ് ലഭിക്കുന്നതും റെ‍ഡ് കാർപറ്റിലും സ്റ്റേജിലും താൻ സംസാരിക്കുന്നത് കണ്ട് ജ​ഗത്തിന് അത്ഭുതമായിട്ടുണ്ടെന്നും അമല പറയുന്നു. ​എട്ട് മാസം ​ഗർഭിണിയായി വീട്ടിലിരിക്കുന്ന സമയത്ത് അവാർ‌ഡ് ലഭിക്കുന്നത് ലെെവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജ​ഗത് ചോദിച്ചിരുന്നുവെന്നും അത് തനിക്ക് അറിയില്ലെന്ന് മറുപടി പറഞ്ഞെന്നും താരം പറയുന്നു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും അമല പോൾ വേദിയിൽ പറഞ്ഞു. മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചത്. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെയും ജ​ഗത്തിനൊപ്പം ജീവിതം തുടങ്ങിയതിനെക്കുറിച്ച് അമല പോൾ സംസാരിച്ചിട്ടുണ്ട്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി