Ambika: കൂടെ വര്‍ക്ക് ചെയ്യുന്നവരുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കുക, മീറ്റൂ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല: അംബിക

Actress Ambika About Me Too: മീറ്റൂവുമായി ബന്ധപ്പെട്ട് അംബിക നല്‍കിയ പഴയ അഭിമുഖമാണ് സൈബറിടത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ ജീവിതത്തില്‍ മീറ്റൂ പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അഭിമുഖത്തില്‍ അംബിക പറഞ്ഞിരുന്നു.

Ambika: കൂടെ വര്‍ക്ക് ചെയ്യുന്നവരുമായി പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് തീര്‍ക്കുക, മീറ്റൂ തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല: അംബിക

അംബിക

Published: 

15 Jul 2025 12:34 PM

സിനിമാ മേഖലയില്‍ ഏറെ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച സംഭവമായിരുന്നു മീറ്റൂ ആരോപണങ്ങള്‍. നിരവധി നടിമാര്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടത്തിയ മീറ്റൂ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായി ഇപ്പോഴിതാ മീറ്റൂവിനെ കുറിച്ച് സംസാരിക്കുകയാണ് നടി അംബിക.

മീറ്റൂവുമായി ബന്ധപ്പെട്ട് അംബിക നല്‍കിയ പഴയ അഭിമുഖമാണ് സൈബറിടത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. തന്റെ ജീവിതത്തില്‍ മീറ്റൂ പോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അഭിമുഖത്തില്‍ അംബിക പറഞ്ഞിരുന്നു. അമൃത ടിവിയോടായിരുന്നു താരത്തിന്റെ പ്രതികരണം.

തന്നെ സംബന്ധിച്ചിടത്തോളം മീറ്റൂ പോലുള്ള അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. കാസ്റ്റിങ് കൗച്ച്, മീറ്റൂ എന്നൊക്കെയുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ഇപ്പോഴാണ്. തനിക്ക് അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് അംബിക അഭിമുഖത്തില്‍ പറഞ്ഞു.

തങ്ങള്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരാളോട് ദേഷ്യമോ, വല്ലായ്മയോ തോന്നിക്കഴിഞ്ഞാല്‍ അത് പറഞ്ഞ് തീര്‍ക്കും. അപ്പോള്‍ തന്നെ ആ വിഷയമെല്ലാം ഫിനിഷ് ചെയ്യും. മീറ്റൂ എന്നൊക്കെയുള്ള കാര്യം ഉണ്ടെന്ന് പറഞ്ഞ് അത് തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: Samshayam OTT: തിയേറ്ററില്‍ എത്തിയിട്ട് രണ്ട് മാസം; ഒടുവിൽ വിനയ് ഫോർട്ടിന്റെ ‘സംശയം’ ഒടിടിയിലേക്ക്, എവിടെ കാണാം?

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അപ്പോള്‍ പറഞ്ഞ് തീര്‍ക്കുക. അതിന് പറ്റിയില്ലെങ്കില്‍ ഷൂട്ടിങ് കഴിയുന്ന ദിവസം ഇങ്ങനെയൊരു സംഭവമുണ്ടായി, അതിനൊരു പരിഹാരം നിങ്ങള്‍ കാണണെന്ന് പ്രൊഡ്യൂസറോടോ ഡയറക്ടറോടോ പറയാം. പറഞ്ഞിട്ടും കേട്ടില്ലെങ്കില്‍ അടി കൊടുക്കുമ്പോള്‍ ശരിയാകുമെന്നും അംബിക പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ