AMMA Election: മാധ്യമങ്ങളോട് മിണ്ടരുതെന്ന് ‘അമ്മ’! ലംഘിച്ചാൽ കർശന നടപടി; ആഭ്യന്തര വിഷയങ്ങളില്‍ പരസ്യപ്രതികരണം വിലക്കി താരസംഘടന

AMMA Bans Public Statements on Internal Matters: അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് അംഗങ്ങള്‍ക്കും മത്സരാർത്ഥികൾക്കും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

AMMA Election: മാധ്യമങ്ങളോട് മിണ്ടരുതെന്ന് അമ്മ! ലംഘിച്ചാൽ കർശന നടപടി; ആഭ്യന്തര വിഷയങ്ങളില്‍ പരസ്യപ്രതികരണം വിലക്കി താരസംഘടന

അമ്മ ഓഫീസ്

Edited By: 

Jenish Thomas | Updated On: 11 Aug 2025 | 02:35 PM

കൊച്ചി: മലയാള സിനിമ താരസം​ഘടനയായ അമ്മ’യിലെ പുതിയ ഭാരവാഹികളെ കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കയിരിക്കെ ആഭ്യന്തര വിഷയങ്ങളിൽ പരസ്യ പ്രതികരണത്തിന് വിലക്ക്. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് വരണാധികാരികളാണ് അംഗങ്ങള്‍ക്കും മത്സരാർത്ഥികൾക്കും കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെന്നാണ് വരണാധികാരികൾ പറയുന്നത്.

2018-ലെ മീ ടൂ വിവാദസമയത്ത് അമ്മയിലെ വനിതാ അംഗങ്ങൾ നടത്തിയ തുറന്നുപറച്ചിലുകളടങ്ങിയ മെമ്മറി കാർഡുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചയാണ് പുതിയ വിവാദത്തിന് കാരണം. നടി കുക്കു പരമേശ്വരനെതിരെ വിമർശനവുമായി ഉഷ ഹസീന വ്യക്തമാക്കിയിരുന്നു. മെമ്മറി കാർഡ് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും ഇത് തിരിച്ചേൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ പറയുന്നു.

Also Read:’ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം അനീഷിനെ, രേണുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍’…! ഗായത്രി സുരേഷ്

അമ്മ സംഘടന, മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഡിജിപി തുടങ്ങിയവർക്ക് അവർ പരാതി നൽകുകയും ചെയ്തു. ഇതിനുപുറമെ, നടിമാരായ പൊന്നമ്മ ബാബു, ഉഷ ഹസീന, പ്രിയങ്ക തുടങ്ങിയവർക്കെതിരേ കുക്കു പരമേശ്വരനും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ആ​ഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. ജ​ഗദീഷ്, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്