Anila Sreekumar: ‘ആ സമയത്ത് പിടിച്ചുനിര്‍ത്തിയത് തമിഴ്, തെലുങ്ക് സീരിയലുകളാണ്, അത് മറക്കാനാകില്ല’

Anila Sreekumar about serials: 33 വര്‍ഷമായി സീരിയലിലുണ്ട്. സിനിമയിലാണ് തുടക്കം കുറിച്ചത്. പിന്നീടാണ് സീരിയലിലേക്ക് എത്തുന്നത്. ദീപനാളങ്ങള്‍ക്ക് ചുറ്റും ആണ് ആദ്യ സീരിയല്‍. മലയാളത്തില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തമിഴില്‍ അവസരം ലഭിക്കുന്നതെന്ന് അനില ശ്രീകുമാര്‍

Anila Sreekumar: ആ സമയത്ത് പിടിച്ചുനിര്‍ത്തിയത് തമിഴ്, തെലുങ്ക് സീരിയലുകളാണ്, അത് മറക്കാനാകില്ല

അനില ശ്രീകുമാര്‍

Published: 

02 Jun 2025 | 05:18 PM

ലയാളികള്‍ക്ക് ഏറെ സുപരിചതയാണ് നടി അനില ശ്രീകുമാര്‍. സിനിമയിലൂടെ അഭിനയരംഗത്തേക്കിയ താരം പിന്നീട് സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി. 1992ല്‍ പുറത്തിറങ്ങിയ സര്‍ഗമായിരുന്നു ആദ്യ സിനിമ. തുടര്‍ന്ന് പരിണയം, ചകോരം, കല്യാണ്‍ജി ആനന്ദ്ജി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീപനാളങ്ങള്‍ക്ക് ചുറ്റുമാണ് അനില ശ്രീകുമാറിന്റെ ആദ്യ സീരിയല്‍. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ജ്വാലയായ് എന്ന സീരിയയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തമിഴ്, തെലുങ്ക് സീരിയലുകളിലും ശ്രദ്ധേയയാണ് താരം.

മലയാളത്തില്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് തമിഴില്‍ അവസരം ലഭിക്കുന്നതെന്ന് അനില ശ്രീകുമാര്‍ പറഞ്ഞു. കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ സഹായകരമായത് തമിഴ്, തെലുങ്ക് സീരിയലുകളാണ്. അന്ന് മലയാളം സീരിയലുകള്‍ നിര്‍ത്തിവച്ച സമയമായിരുന്നു. ആ സമയത്ത് പിടിച്ചുനിര്‍ത്തിയത് തമിഴും തെലുങ്കുമാണ്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. അവിടുത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും അനില പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനില ശ്രീകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

33 വര്‍ഷമായി സീരിയലിലുണ്ട്. സിനിമയിലാണ് തുടക്കം കുറിച്ചത്. പിന്നീടാണ് സീരിയലിലേക്ക് എത്തുന്നത്. ദീപനാളങ്ങള്‍ക്ക് ചുറ്റും ആണ് ആദ്യ സീരിയല്‍. കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും ഓര്‍ക്കണം. അവരും കൂടിയുണ്ടെങ്കിലേ സീരിയല്‍ ഭംഗിയായി മുന്നോട്ടുപോകൂ. ആര്‍ട്ടിസ്റ്റുകളെ കൊണ്ട് മാത്രം ഒന്നുമാകില്ലെന്നും താരം വ്യക്തമാക്കി.

Read Also: Anusree: ‘ഒരു സുപ്രഭാതത്തില്‍ ഞാന്‍ വര്‍ഗീയവാദിയായി, ഞാന്‍ ആ രാഷ്ട്രീയപാര്‍ട്ടിയിലെ അം​ഗം ഒന്നും അല്ല’: അനുശ്രീ

”സീരിയലുകളുടെ ഷൂട്ടിങ് അവസാനിക്കുന്നത് സഹിക്കാന്‍ പറ്റാത്ത സംഗതിയാണ്. മിക്ക സീരിയലുകളും കഴിയുമ്പോള്‍ കരഞ്ഞിട്ടാണ് വരാറുള്ളത്. ഒന്നോ രണ്ടോ സീരിയലുകള്‍ നിര്‍ത്തിയാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്. കാരണം ആ ടീമിനെ സ്വീകരിക്കാന്‍ പറ്റാത്തതായി തോന്നിയിട്ടുണ്ട്. മറ്റ് സീരിയലുകളിലൊക്കെ കഴിയുമ്പോള്‍ കണ്ണു നിറഞ്ഞിട്ടാണ് പോരാറുള്ളത്”-അനില ശ്രീകുമാര്‍ പറഞ്ഞു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ