Askar Ali: ‘പേര് മാറ്റാതെ സർട്ടിഫിക്കറ്റ് തരില്ലെന്നാണെങ്കിൽ സെൻസർ ബോർഡ് അടച്ചുപൂട്ടി പോകണം’; അസ്കർ അലി

Askar Ali on JSK vs Censor board issue: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്കറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ, സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാ​ദങ്ങളിൽ പ്രതികരിക്കുകായണ് താരം. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Askar Ali: പേര് മാറ്റാതെ സർട്ടിഫിക്കറ്റ് തരില്ലെന്നാണെങ്കിൽ സെൻസർ ബോർഡ് അടച്ചുപൂട്ടി പോകണം; അസ്കർ അലി

Askar Ali

Published: 

02 Jul 2025 | 11:21 AM

സുരേഷ് ​ഗോപി പ്രധാന കഥാപാത്രമാകുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള റിലീസിന് മുമ്പ് തന്നെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ ജാനകി എന്ന പേര് മാറ്റാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന നിലപാടിലാണ് സെൻസർ ബോർഡ്.

ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലിയുടെ സഹോദരൻ കൂടിയായ അസ്കർ അലി. എട്ട് വർഷത്തെ കരിയറിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ അസ്കർ അലി അഭിനയിച്ചിട്ടുള്ളൂ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയാണ് അസ്കറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ, സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാ​ദങ്ങളിൽ പ്രതികരിക്കുകായണ് താരം. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ പേര് മാറ്റണമെന്ന വാർത്ത ആദ്യം കണ്ടപ്പോൾ വിശ്വസിച്ചില്ല. കോമഡിയായിട്ടാണ് ആദ്യം എനിക്ക് തോന്നിയത്. ഇതിന് മുമ്പ് ഇത്തരത്തിലുള്ള കാര്യം കേട്ടിട്ടില്ലല്ലോ. ചാനലുകളിൽ വാർത്തയായി വന്നപ്പോഴും വിശ്വസിക്കാനായില്ല,

ക്രൂവിനെയൊന്നും ഇതുവരെ വിളിച്ചിട്ടില്ല. അവരെല്ലാം ഈ പ്രശ്നത്തിന്റെ പിന്നാലെ ഓടികൊണ്ടിരിക്കുകയാണല്ലോ. പിന്നെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡയറക്ടറിനെ വിളിച്ച്, ചേട്ടാ, ഇത് ശരിക്കുമുള്ളതാണോ, പ്രൊമോഷൻ പരിപാടിയല്ലല്ലോ എന്ന് ചോദിച്ചു. അല്ലെന്ന് പുള്ളി പറഞ്ഞപ്പോഴാണ് ചിത്രത്തിന്റെ സീരിയസ്നെസ്സ് മനസിലായത്.

ഇത്തരം ആവശ്യമൊന്നും അം​ഗീകരിച്ച് കൊടുക്കരുതെന്നാണ് പറയാൻ സാധിക്കൂ. ജാനകി എന്ന പേര് മാറ്റിയാലെ സർട്ടിഫിക്കറ്റ് തരൂള്ളൂ എന്ന് സീരിയസായിട്ട് പറഞ്ഞാൽ അങ്ങനെയൊരു സെൻസർ ബോർഡ് അടച്ചുപൂട്ടി പോകണം എന്നേ ഞാൻ പറയുള്ളൂ, അല്ലാതെ എന്താ ചെയ്യുക’, അസ്കർ അലി പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
“സലിം കുമാറിന് ആദരാഞ്ജലി അർപ്പിക്കാൻ പോയപ്പോൾ ഒരാൾ കൊച്ചിൻ ഹനീഫയെ അനുകരിക്കാൻ ആവശ്യപ്പെട്ടു”; കോട്ടയം നസീർ
Rashmika Mandanna – Vijay Deverakonda: വിജയ് -രശ്മിക ദമ്പതികൾക്കെതിരായ മോശം പ്രചാരണം; പരാതി നൽകി വിരോഷ് ടീം
‘അത് നടക്കില്ല എന്ന് ദിലീപിനോട് പറഞ്ഞു’; ഈ പുഴയും കടന്ന് എന്ന സിനിമയെ കുറിച്ച് സംവിധായകൻ കമൽ
Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Ahaana Krishna: ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ
Major Ravi : റിട്ടയർ പട്ടാളക്കാർക്ക് പട്ടിയുടെ വിലയുണ്ടോയെന്ന് ശാന്തിവിള ദിനേശ്! പണി വരുന്നുണ്ടെന്ന് മേജർ രവി
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഏത്തക്ക രാവിലെ കഴിക്കുന്നതോ വൈകിട്ട് കഴിക്കുന്നതോ നല്ലത്?
വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായും ഒഴിവാക്കണോ?
നവംബറിൽ ഈ രാശികൾക്ക് കഷ്ടപ്പാടും ദുരിതവും!
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്