Babu Antony: ‘എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്’; ബാബു ആന്റണി

Babu Antony About Expecting a Call for Empuraan: എമ്പുരാൻ പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. പൃഥിരാജും, ദുല്‍ക്കര്‍ സല്‍മാനും, ഫഹദ് ഫാസിലുമൊക്കെ തന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണെന്നും നടൻ പറയുന്നു.

Babu Antony: എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്; ബാബു ആന്റണി

ബാബു ആന്റണി

Updated On: 

11 Apr 2025 17:57 PM

മലയാള സിനിമയിൽ ആക്ഷൻ രംഗങ്ങളിലൂടെ ഏറ്റവും ശ്രദ്ധ നേടിയ നടനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തിൽ ചെറിയ റോളുകൾ ചെയ്തിരുന്ന താരം ഫാസിൽ സംവിധാനം ചെയ്ത ‘പൂവിന് പൂന്തെന്നൽ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് ‘മൂന്നാം മുറ’, ‘ദൗത്യം’, ‘വ്യൂഹം’ തുടങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ബാബു ആന്റണി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ എമ്പുരാനിൽ അഭിനയിക്കാൻ തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകാണ് താരം.

എമ്പുരാൻ പോലൊരു വലിയ സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജ് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിരുന്നു എന്ന് ബാബു ആന്റണി പറയുന്നു. പൃഥിരാജും, ദുല്‍ക്കര്‍ സല്‍മാനും, ഫഹദ് ഫാസിലുമൊക്കെ തന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണെന്നും നടൻ പറയുന്നു. ആക്ഷൻ അത്യാവശ്യം നന്നായിട്ട് ചെയ്യുന്നത് കൊണ്ട് തന്നെ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ ആണെന്നും നടൻ കൂട്ടിച്ചേർത്തു. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാബു ആന്റണി.

“എമ്പുരാനിൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇത്രയും വലിയൊരു സിനിമ വരുമ്പോൾ പ്രത്യേകിച്ച് പൃഥ്വിരാജ് ഒക്കെ നമ്മുടെ മടിയിൽ ഇരുന്ന് വളർന്നയാളാണ്. കാർണിവലിന്റെ സമയത്ത് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പൃഥ്വിരാജിന്റെ ബ്രദർ, ഫഹദ് ഒക്കെ നമ്മുടെ മടിയിലിരുന്ന് വളർന്ന പിള്ളേരാണ്. അതുകൊണ്ട് നമ്മൾ പ്രതീക്ഷിച്ചിരുന്നു. വലിയ ആക്ഷൻ സിനിമ ആണല്ലോ. നമ്മളൊരു വീട് പണിയുമ്പോൾ നല്ല പൈസ ഉണ്ടെങ്കിൽ മാർക്കറ്റിലെ ഏറ്റവും നല്ല പ്രോഡക്റ്റ് തന്നെ ഉപയോഗിക്കുമല്ലോ. ആക്ഷൻ നമ്മൾ അത്യാവശ്യം നന്നായിട്ട് ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു.

ALSO READ: ‘ഒരു കാലത്ത് ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചവർ അല്ലേ; ബ്രേക്കപ്പിന് ശേഷം ഞാന്‍ ഹാപ്പിയാണ്’; പാര്‍വ്വതി തിരുവോത്ത്

പിന്നെ ഏത് ക്യാരക്‌ടർ വേണം, ഏതൊക്കെ വേണ്ട എന്നതൊക്കെ അവരുടെ തീരുമാനമാണ്. പിന്നെ ഡ്രാഗൺ ക്യാരക്‌ടറിൽ ബാബു ആന്റണി ആയിരുന്നുവെങ്കിൽ തിയേറ്റർ പൊളിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ ഒക്കെ കണ്ടിരുന്നു. കായംകുളം കൊച്ചുണ്ണിയിലും, ആർഡിഎക്‌സിലും ഒക്കെ കിട്ടിയിരുന്ന കൈയടി അതിന് ഉദാഹരണമായിരുന്നു. ആർഡിഎക്‌സ് ഒക്കെ ഒരു മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലിലേക്ക് ഉയർന്നേനെ” ബാബു ആന്റണി പറയുന്നു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും