Bala’s wife Kokila won lottery: കോകിലയ്ക്ക് കാരുണ്യ ലോട്ടറിയടിച്ചു, സന്തോഷം വെളിപ്പെടുത്തി ബാല

Bala shares happy news with wife kokila: കോകില എടുത്ത ലോട്ടറിയുടെ അവസാന നാലക്ക നമ്പറായ 4935 ആണ് ഭാഗ്യമെത്തിച്ചത്. 5000 രൂപയാണ് ഈ നമ്പറിലുള്ള ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകള്‍ കോകില എടുത്തിരിക്കാനാണ് സാധ്യത

Balas wife Kokila won lottery: കോകിലയ്ക്ക് കാരുണ്യ ലോട്ടറിയടിച്ചു, സന്തോഷം വെളിപ്പെടുത്തി ബാല

ബാലയും കോകിലയും

Published: 

06 Jul 2025 15:48 PM

ഭാര്യ കോകിലയ്ക്ക് ലോട്ടറിയടിച്ചെന്ന് വെളിപ്പെടുത്തി നടന്‍ ബാല. കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയാണ് കോകിലയ്ക്ക് അടിച്ചത്. 25000 രൂപയാണ് കോകിലയ്ക്ക് ലഭിച്ചത്. ഇതൊക്കെ ചെറിയ സന്തോഷങ്ങളാണെന്ന് ബാല പറഞ്ഞു. ആദ്യത്തെ അനുഭവമാണിതെന്നായിരുന്നു കോകിലയുടെ പ്രതികരണം. ഈ തുക ഉപയോഗിച്ച് ആര്‍ക്കെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കോകിലയെ ബാല ഉപദേശിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ബാല സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. ‘ഫസ്റ്റ് ടൈം, മൈ ലക്ക് ഈസ് അവര്‍ ലക്ക്, ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വീഡിയോ പങ്കുവച്ചത്.

കോകില എടുത്ത ലോട്ടറിയുടെ അവസാന നാലക്ക നമ്പറായ 4935 ആണ് ഭാഗ്യമെത്തിച്ചത്. 5000 രൂപയാണ് ഈ നമ്പറിലുള്ള ടിക്കറ്റുകള്‍ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇതേ നമ്പറിലുള്ള അഞ്ച് ടിക്കറ്റുകള്‍ കോകില എടുത്തിരിക്കാനാണ് സാധ്യത.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റു ചെയ്തിരിക്കുന്നത്. ‘ആ മനസിനെ അഭിനന്ദിക്കുന്നുവെന്നും, ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് അപൂര്‍വം ചിലരേ പറയൂ’വെന്നും ഒരാള്‍ കമന്റ് ചെയ്തു. കോകില തന്നെ ഒരു ലോട്ടറി ആണ് ബാലയ്ക്ക് എന്നായിരുന്നു വേറൊരാളുടെ കമന്റ്. കോകിലയ്ക്ക് ഭാഗ്യമുണ്ടെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

വീഡിയോ കാണാം

തമാശരൂപേണ കമന്റ് ചെയ്തവരുമുണ്ട്. ‘അല്ലെങ്കിലും ഉള്ളവന് കിട്ടിക്കൊണ്ടേയിരിക്കും, ഇല്ലാത്തവന്റെ ഉള്ളതും കൂടി പോകും’ എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ‘വേദനിക്കുന്ന കോടീശ്വരന് 25000 രൂപ ലോട്ടറിയടിച്ചെ’ന്ന് വേറൊരാള്‍ തമാരൂപേണ കമന്റ് ചെയ്തു.

Read Also: Kerala Lottery Result: പോയാല്‍ 50 രൂപ, കിട്ടിയാല്‍ ഒരു കോടി; കാരുണ്യ ലോട്ടറിഫലം അറിയാം

അതേസമയം, ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കൊല്ലത്താണ് ലഭിച്ചത്. KN 195227 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. മുരുകേഷ് തേവര്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ തിരുവനന്തപുരത്ത് എസ് മുഹമ്മദ് യാസിന്‍ എന്ന ഏജന്റ് വിറ്റ KY 396140 എന്ന നമ്പറിന് ലഭിച്ചു. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ഇരിഞ്ഞാലക്കുടയില്‍ ധന്യ അനൂപ് എന്ന ഏജന്റ് വിറ്റ KN 292577 നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്.

Related Stories
Aju Varghese: അജു വർഗീസ് ഇന്നസെൻ്റും നെടുമുടി വേണുവും ഒഴിച്ചിട്ട ശൂന്യത നികത്തുന്നു; സർവ്വം മായയിൽ അത് കാണാമെന്ന് അഖിൽ സത്യൻ
Actress Assault Case: മഞ്ജുവും അതിജീവിതയും പറയുന്ന ഗൂഢാലോചന അന്വേഷിക്കണ്ടേ? പ്രേംകുമാർ
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ