Basil Joseph- Lijomol Jose: ‘വയനാട്ടുകാർ വള്ളിയിൽ തൂങ്ങിയല്ല സഞ്ചരിക്കുന്നത്’; മറ്റെല്ലാ നഗരവും പോലെയാണെന്ന് ബേസിലും ലിജോമോളും

Basil Joseph And Lijomol Jose Dismiss Trolls About Wayanad: വയനാട് ജില്ലക്കാർ വള്ളിയിൽ തൂങ്ങിയല്ല സഞ്ചരിക്കുന്നതെന്ന് ലിജോമോൾ ജോസും ബേസിൽ ജോസഫും. വയനാട് സാധാരണ സ്ഥലങ്ങൾ പോലെയാണെന്നും അവർ പറഞ്ഞു.

Basil Joseph- Lijomol Jose: വയനാട്ടുകാർ വള്ളിയിൽ തൂങ്ങിയല്ല സഞ്ചരിക്കുന്നത്; മറ്റെല്ലാ നഗരവും പോലെയാണെന്ന് ബേസിലും ലിജോമോളും

ബേസിൽ ജോസഫ്, ലിജോമോൾ ജോസ്

Published: 

01 Jun 2025 08:45 AM

വയനാട് ജില്ല മറ്റെല്ലാ സ്ഥലങ്ങളും പോലെയാണെന്ന് ബേസിൽ ജോസഫും ലിജോമോൾ ജോസും. ഒരു മലയിൽ നിന്ന് അടുത്ത മലയിലേക്കെന്നും വള്ളിയിൽ തൂങ്ങിയാണ് സഞ്ചാരമെന്നുമൊക്കെയാണ് പലരും പറയുന്നത്. അതൊന്നും ശരിയല്ല എന്നും ബേസിലും ലിജോമോളും പറഞ്ഞു. ഫ്ലവേഴ്സ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടെ ജില്ലയെപ്പറ്റി പറഞ്ഞത്.

“വയനാട് എന്ന് വച്ചാൽ എല്ലാവരുടെയും വിചാരം കുന്ന്, മലകൾ ഒക്കെ ആണെന്നാണ്. എല്ലാവരും പറയും, ‘ഓ, ഇടുക്കിയിൽ നിന്ന് വയനാട്ടേക്കെന്ന് പറയുമ്പോൾ ഒരു മലയിൽ നിന്ന് അടുത്ത മലയിലേക്കാണോ’ എന്ന്. അങ്ങനെയൊന്നും അല്ല. ടാർസൻ എന്നൊക്കെ ഞാനും കേട്ടിട്ടുണ്ട്.”- ലിജോമോൾ പറഞ്ഞു.

“അതൊരു മിധ്യാധാരണയാണ്. നിങ്ങൾ വള്ളിയിൽ കൂടിയാണോ സഞ്ചരിക്കാറുള്ളത് എന്ന് ചോദിക്കാറുണ്ട്. ഞാൻ കോളജിലൊക്കെ പോകുമ്പോൾ ചോദ്യം വരും. ‘എവിടാ നാട്?’ വയനാടെന്ന് പറയുമ്പോൾ ‘അപ്പോൾ നിങ്ങൾ വള്ളിയിൽ തൂങ്ങിയായിരിക്കും പോകുന്നത്” എന്ന് പറയും. ടാർസൻ എന്നൊക്കെ. രാവിലെ എണീറ്റ് വള്ളിയിൽ തൂങ്ങി പോകുമെന്നാണ് ഇവർ വിചാരിച്ചിരിക്കുന്നത്. അങ്ങനെയൊന്നുമല്ല. സാധാരണ സ്ഥലമാണ്. ബാക്കിയുള്ളവർ കാട് വെട്ടിത്തളിച്ചപ്പോൾ നമ്മൾ വെട്ടിയില്ല”- ബേസിൽ ലിജോമോളിനോട് യോജിച്ചുകൊണ്ട് പ്രതികരിച്ചു.

Also Read: Althaf Salim: അഭിനയിക്കാനല്ലായിരുന്നു ഇഷ്ടം, പക്ഷെ റോൾ വീതിച്ചപ്പോൾ എനിക്കും കിട്ടി ഒരെണ്ണം: അൽത്താഫ് സലിം

പൊന്മാൻ എന്ന സിനിമയിലാണ് ബേസിൽ ജോസഫും ലിജോമോൾ ജോസും ഒരുമിച്ച് അഭിനയിച്ചത്. ജിആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്ന് തിരക്കഥയൊരുക്കിയ സിനിമ ജ്യോതിഷ് ശങ്കറിൻ്റെ ആദ്യ സംവിധാനസംരംഭമാണ്. ജിആർ ഇന്ദുഗോപൻ്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലാണ് സിനിമയായത്. വിനായക അജിത് നിർമ്മിച്ച സിനിമയിൽ ബേസിൽ, ലിജോമോൾ എന്നിവർക്കൊപ്പം സജിൻ ഗോപു, ആനന്ദ് മന്മഥൻ, ദീപക് പറമ്പോൽ എന്നിവരും അഭിനയിച്ചു. സാനു ജോൺ വർഗീസ് ആയിരുന്നു ക്യാമറ. നിധിൻ രാജ് അരോൾ എഡിറ്റിങ് നിർവഹിച്ചു. ജസ്റ്റിൻ വർഗീസായിരുന്നു സംഗീതസംവിധാനം.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ