Basil Joseph: ബേസിൽ ടൊവിനോയെ തിരുത്തി, മുട്ട പഫ്സിലെ മുട്ടയാണത്

വൻമരങ്ങൾക്കിടയിൽ വളരുന്ന വൻ മരമോ? നിങ്ങൾ തമ്മിൽ ലവ് ആണോ തുടങ്ങി രസകരമായ നിരവധി കമൻ്റുകളും ബേസിലിൻ്റെ കമൻ്റിനെ ചുവട് പിടിച്ച് വരുന്നുണ്ട്

Basil Joseph: ബേസിൽ ടൊവിനോയെ തിരുത്തി, മുട്ട പഫ്സിലെ മുട്ടയാണത്

Basil Joseph

Updated On: 

28 Jan 2025 11:55 AM

ബേസിൽ- ടൊവീനോ യൂണിവേഴ്സ് വേറെ ലെവലാണെന്നതാണ് പൊതുവെ സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. രണ്ട് പേരും പരസ്പരം കമൻ്റിംഗ് സിംഹങ്ങളുമായതിനാൽ തന്നെ പ്രേക്ഷകർക്ക് എപ്പോഴും എൻ്റർടെയിനിംഗ് ടൈം കിട്ടുന്നുമുണ്ട്. ഇപ്പോഴിതാ ചിരിക്കുള്ള പുത്തൻ വഴി തന്നെ തുറന്നിട്ടിരിക്കുകയാണ് ടൊവീനോ. എമ്പുരാൻ ടീസർ റിലീസിനെത്തിയ ഇരുവരുടെയും ചിത്രമാണ് ടൊവിനോ പങ്ക് വെച്ചത്. മമ്മൂട്ടിക്കും മോഹൻലാലിനും പിറകിൽ നടുക്കായി രണ്ട് പേരുമുള്ളതാണ് ചിത്രം. വൻമരങ്ങൾക്കിടയിൽ എന്ന ടൊവിനോയുടെ കമൻ്റിനുള്ള മറുപടിയായി മുട്ട പഫ്സിസിലെ മുട്ടയാണെന്നായിരുന്നു ബേസിലിൻ്റെ മറുപടി. ആ ഒറ്റ കമൻ്റോടെ സംഭവം എയറിലേക്കായി. 1000-ന് മുകളിൽ പേരാണ് ബേസിലിന് അതിൽ റിപ്ലെ ചെയ്തത്.

കമൻ്റിന് 82000 ലൈക്കോ

ബേസിലിൻ്റെ ആ ഒറ്റ തഗ്ഗ് കമൻ്റിന് 82000 ലൈക്കാണ് ലഭിച്ചത്.  ബിരിയാണിയിലെ ഗ്രാമ്പുവാണോ? വൻമരങ്ങൾക്കിടയിൽ വളരുന്ന വൻ മരമോ? നിങ്ങൾ തമ്മിൽ ലവ് ആണോ തുടങ്ങി രസകരമായ നിരവധി കമൻ്റുകളും ബേസിലിൻ്റെ കമൻ്റിനെ ചുവട് പിടിച്ച് വരുന്നുണ്ട്.  കഴിഞ്ഞ ദിവസമാണ് ലൂസിഫറിൻ്റെ രണ്ടാ ഭാഗമായി പ്രേക്ഷകർ കാത്തിരിക്കുന്ന എമ്പുരാൻ്റെ ടീസർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്തത്.

ഇതാദ്യമായല്ല

കൊച്ചയിലെ ഒരു ചിത്രത്തിൻ്റെ ഷൂട്ടിംഗിൽ പൂജാ സമയം ആരതിയുമായി പൂജാരി വന്നപ്പോൾ അത് ടൊവിനോയ്ക്ക് കിട്ടിയില്ല. അന്ന് കുലുങ്ങി ചിരിച്ച ബേസിലിൻ്റെ വീഡിയോ വൈറലായിരുന്നു. മരണ മാസ് എന്ന ചിത്രത്തിൻ്റെ പൂജയിലായിരുന്നു തമാശ. അത് പിന്നീട് പലയിടത്തും ചിരിക്കുള്ള വഴികളായി മാറി. അങ്ങനെ അതൊരു ബേസിൽ യൂണിവേഴ്സായും മാറിയെന്നതാണ് സോഷ്യൽ മീഡിയിലെ കഥ.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും