Bigg Boss Malayalam Season 7: ‘ഞാൻ തെറിവിളിച്ചെന്ന് അവൻ പറഞ്ഞു, അവൻ ജിസേലിൻ്റെ അമ്മയ്ക്ക് വിളിച്ചത് സമ്മതിക്കുന്നില്ല’: അപ്പാനി ശരതിനെതിരെ അഭിലാഷ്

Abhilash Against Appani Sarath: അപ്പാനി ശരത് ജിസേലിൻ്റെ അമ്മയ്ക്ക് വിളിച്ചെന്ന ആരോപണവുമായി അഭിലാഷ്. എന്നിട്ടാണ് താൻ തെറിവിളിച്ചെന്ന് ആരോപിച്ച് തന്നെ നോമിനേറ്റ് ചെയ്തതെന്നും അഭിലാഷ് ആരോപിച്ചു.

Bigg Boss Malayalam Season 7: ഞാൻ തെറിവിളിച്ചെന്ന് അവൻ പറഞ്ഞു, അവൻ ജിസേലിൻ്റെ അമ്മയ്ക്ക് വിളിച്ചത് സമ്മതിക്കുന്നില്ല: അപ്പാനി ശരതിനെതിരെ അഭിലാഷ്

അഭിലാഷ്

Updated On: 

23 Aug 2025 11:26 AM

അപ്പാനി ശരതിനെതിരെ ആരോപണവുമായി അഭിലാഷ്. ടാസ്കിനിടെ ശരത് ജിസേലിൻ്റെ അമ്മയ്ക്ക് വിളിച്ചെന്നും താൻ ചോദിച്ചപ്പോൾ അത് സമ്മതിച്ചില്ലെന്നുമാണ് അഭിലാഷിൻ്റെ ആരോപണം. ഷാനവാസും ഒനീൽ സാബുവും അടങ്ങുന്ന സംഘത്തോടാണ് അഭിലാഷിൻ്റെ വിശദീകരണം.

Also Read: Bigg Boss Malayalam Season 7: ‘മൂന്നാം വയസിൽ മമ്മി പോയി, കെയറിങ് എന്താണെന്ന് അനുഭവിച്ചിട്ടില്ല; ലൈഫ് ടൈം അച്ചീവ്മെന്റും അനു​ഗ്ര​ഹവുമാണ് നൂബിൻ’; ബിന്നി

“അഭിലാഷ് കള്ളം പറയില്ല. കള്ളം പറഞ്ഞിട്ടുമില്ല. അപ്പാനി എന്നെ നോമിനേറ്റ് ചെയ്തപ്പോൾ ഞാൻ തെറിവിളിച്ചു എന്നാണ് പറഞ്ഞത്. ജിസേൽ ചവിട്ടാൻ വന്നപ്പോൾ ഇവൻ അമ്മയ്ക്ക് ചേർത്തൊരു വിളി വിളിച്ചു. ഇവനത് പറഞ്ഞത് മാത്രമല്ലാതെ ഇവിടെ എൻ്റടുത്ത് വന്നിരുന്ന് പറഞ്ഞു. എന്നിട്ട് ഇവൻ വന്നിട്ട് എൻ്റടുത്ത് തന്നെ വന്നിട്ട് പറഞ്ഞു, വെളിയിൽ സീനാകും എന്ന്. എന്നിട്ട് ഞാൻ തെറിവിളിച്ചു എന്നുള്ള റീസൺ വച്ച് നോമിനേറ്റ് ചെയ്തു. അതല്ലേ, ഞാൻ ഇവിടെ വന്നിട്ട് പറഞ്ഞത്, ഇവിടെ മറ്റ് പലരും അമ്മയ്ക്ക് വരെ വിളിച്ചിട്ടുണ്ടെന്ന്. അപ്പോൾ, ഞാൻ എപ്പോൾ വിളിച്ചെന്ന് അപ്പാനി ചോദിച്ചു. ഞാൻ പറഞ്ഞു, അഭിലാഷ് കള്ളം പറയില്ല. കള്ളം പറഞ്ഞെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ ഇവിടെ ക്യാമറയുണ്ട്. എടുത്തുവച്ച് നോക്ക്”- അഭിലാഷ് പറഞ്ഞു.

വിഡിയോ കാണാം

കഴിഞ്ഞ ദിവസം നടന്ന കൊടി ടാസ്കിലായിരുന്നു അഭിലാഷ് ആരോപിച്ച സംഭവം. മത്സരാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചതിന് ശേഷം ഇവരെ മഡ് പിറ്റിൽ നിന്ന് രണ്ട് നിറത്തിലുള്ള കൊടികൾ ശേഖരിക്കാൻ നിർദ്ദേശിച്ചു. രണ്ട് ഗ്രൂപ്പുകൾക്കും രണ്ട് വ്യത്യസ്ത നിറത്തിലുള്ള കൊടികളാണ് ശേഖരിക്കേണ്ടിയിരുന്നത്. ഏത് ഗ്രൂപ്പാണോ ഏറ്റവുമധികം കൊടികൾ ശേഖരിക്കുന്നത് ആ ടീം വിജയിക്കും. ഈ ടാസ്കിനിടെ ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടെ ഈ സംഭവമുണ്ടായെന്നാണ് അഭിലാഷിൻ്റെ ആരോപണം. ബിബി ഹൗസിൽ മത്സരം ആവേശകരമായി പുരോഗമിക്കുകയാണ്.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ