Bigg Boss Malayalam 7: ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി വെറും രണ്ടാഴ്ച മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ?

Bigg Boss Malayalam Season 7: ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ഇനി ഹൗസിലേക്ക് വന്നേക്കില്ലെന്നും ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു.

Bigg Boss Malayalam 7: ​ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി വെറും രണ്ടാഴ്ച മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ?

Shanavas

Updated On: 

24 Oct 2025 08:08 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി വെറും 19 ദിവസങ്ങൾ മാത്രം ശേഷിക്കെ നാടകീയ രം​ഗ​ങ്ങളാണ് വീടിനകത്ത് കഴിഞ്ഞ ദിവസം അരങ്ങേറിയത്. അടുക്കളയിൽ നിന്ന് നെവിനുമായി ഉണ്ടായ വാക്കുതർക്കത്തിൽ ഷാനവാസ് വയ്യാതെ നിലത്ത് വീണിരുന്നു. തുടർന്ന് ആദ്യം കൺഫെഷൻ റൂമിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇതോടെ ഷാനവാസിന്റെ ആരോഗ്യനിലയെ ചൊല്ലിയുള്ള ആശങ്കയിലാണ് മത്സരാർത്ഥികളും പ്രേക്ഷകരും.

ബി​ഗ് ബോസിൽ ‘ടിക്കറ്റ് റ്റു ഫിനാലെ’ ടാസ്ക് നടക്കുന്നതിനിടെയിലാണ് ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടതും ആശുപത്രിയിലേക്ക് മാറ്റിയതും. എന്നാൽ ഷാനവാസിന്റേത് ഓവർ ആക്ടിം​ഗ് എന്നായിരുന്നു അക്ബർ, നെവിൻ, ആര്യൻ എന്നിവർ പറഞ്ഞത്. ഇത് മറ്റുള്ളവർ ചോ​ദ്യം ചെയ്യുകയും ചെയ്തു. ഷാനവാസ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് ബി​ഗ് ബോസ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. ഇന്ന് ഇനി ഹൗസിലേക്ക് വന്നേക്കില്ലെന്നും ബിഗ് ബോസ് മറ്റ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു.

Also Read:ഷാനവാസിന് നെഞ്ച് വേദന; ആശുപത്രിയിലേക്ക് മാറ്റി; നെവിനെ പുറത്താക്കിയേക്കും!

ഇതോടെയാണ് ആരാധകർ ആശങ്കയിലായത്. കാരണം മുൻ സീസണുകളിൽ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം പല മത്സരാർത്ഥികൾക്കും ഷോ ക്വിറ്റ് ചെയ്ത് തിരിച്ചുപോകേണ്ടി വന്നിട്ടുണ്ട്. ഈ സീസണിൽ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, ഷാനവാസിന്റെ സംഭവത്തോടെ അത്തരമൊരു സാഹര്യം ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഭയക്കുന്നത്. ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ഷാനവാസ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ഷാനവാസിന്റെ തിരിച്ചുവരവിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

അതേസമയം സംഭവത്തിൽ നെവിന് ബി​ഗ് ബോസ് മുന്നറിയിപ്പും നൽകി. സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ലിതെന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. അതിര് വിടരുതെന്നും ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ലെന്നും അതിനുള്ള വേദിയല്ലിതെന്നും ബി​ഗ് ബോസ് നെവിന് മുന്നറിയിപ്പ് നൽകിയിരുന്നു. അത്തരത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയും ഇവിടെ ഇനി മുന്നോട്ട് പോകില്ലെന്നാണ് ബി​ഗ് ബോസ് പറഞ്ഞത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും