Bigg Boss Malayalam 7: ​പെട്ടി പാക്ക് ചെയ്തു; ഷാനവാസ് വിഷയത്തിൽ നെവിൻ പുറത്താക്കുമോ?

Nevin Faces Eviction Fears: എപ്പോൾ വേണമെങ്കിലും ബിഗ് ബോസ് തന്നെ പുറത്താക്കാം എന്ന് മനസ്സിലാക്കി, വസ്ത്രങ്ങളെല്ലാം മടക്കി വെച്ച്, ഹൗസ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നെവിൻ.

Bigg Boss Malayalam 7: ​പെട്ടി പാക്ക് ചെയ്തു; ഷാനവാസ് വിഷയത്തിൽ നെവിൻ പുറത്താക്കുമോ?

Nevin

Updated On: 

24 Oct 2025 13:16 PM

ബി​ഗ് ബോസ് സീസൺ ഏഴ് ആരംഭിച്ച് എൺപത്തി ഒന്ന് ദിവസം പിന്നിടുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടം അതിരുകടക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം വീട്ടിൽ കലുക്ഷിതമായ സംഭവങ്ങളാണ് അരങ്ങേറിയത്. അടുക്കളയിൽ നിന്ന് നെവിനും ഷാനവാസും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. ഇതിനു പിന്നാലെ ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.

ഷാനവാസിനെ ഉടനെ തന്നെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ഇവിടെ നിന്ന് വൈദ്യ സഹായം നൽകിയതിനു ശേഷം കൂടുതൽ പരിശോധനകൾക്കായി ഷാനവാസിനെ താല്കാലികമായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാര്യം ബി​ഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷാനവാസ് നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. താരം ഇതുവരെ വീട്ടിലേക്ക് തിരികെയെത്തിയിട്ടില്ല. എന്നാൽ വയ്യാതെ നിലത്ത് വീണ ഷാനവാസിന്റേത് ഓവർ ആക്ടിം​ഗ് എന്നായിരുന്നു അക്ബർ, നെവിൻ, ആര്യൻ എന്നിവർ പറഞ്ഞത്. ഇതോടെ വീണ്ടും മറ്റ് മത്സരാർത്ഥികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി.

സംഭവം വഷളായതോടെ ബിഗ് ബോസ് നെവിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഒരു തവണകൂടി ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ നെവിനെ ഉടൻ തന്നെ ഹൗസിൽ നിന്ന് പുറത്താക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ലിതെന്നും ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ലെന്നും ബി​ഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read:ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി വെറും രണ്ടാഴ്ച മാത്രം; ഷാനവാസ് ഷോ ക്വിറ്റ് ചെയ്യുമോ?

ഇതോടെ ഷാനവാസ് വിഷയം നെവിനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വരുമോ എന്ന ഭയവും നെവിനെ അലട്ടുന്നുണ്ട്. നെവിന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഇത് വ്യക്തമാണ്. നെവിൻ തന്റെ ബാഗുകളും പെട്ടിയുമെല്ലാം പാക്ക് ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർ ലൈവിൽ കണ്ടത്. എപ്പോൾ വേണമെങ്കിലും ബിഗ് ബോസ് തന്നെ പുറത്താക്കാം എന്ന് മനസ്സിലാക്കി, വസ്ത്രങ്ങളെല്ലാം മടക്കി വെച്ച്, ഹൗസ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നെവിൻ.

രാവിലെ ഭക്ഷണം പാകം ചെയ്യുന്ന സമയത്തും ഇക്കാര്യത്തെ കുറിച്ച് നെവിൻ സംസാരിച്ചിരുന്നു. താൻ ഇവിടെ നിന്ന് പുറത്ത് പോകുന്നെങ്കിൽ നന്നായി കളിക്കാൻ അക്ബറിന് നിർദേശം നൽകുകയായിരുന്നു. താൻ ആരെയും അറിഞ്ഞ് ഉപദ്രവിക്കാറില്ലെന്നും ഷാനവാസ് തനിക്കെതിരെ പറയുകയാണെങ്കിൽ താൻ പുറത്ത് പോകാൻ തയ്യാറാണെന്നും നെവിൻ അക്ബറിനോട് പറഞ്ഞു. നെവിൻ- ഷാനവാസ് വിഷത്തിൽ ബിഗ് ബോസ് എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ വാരാന്ത്യ എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വരും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും