Alia Bhatt: ‘ബോട്ടോക്സ് പാളിപ്പോയി, മുഖം കോടി, ഒരു വശം തളർന്നു’; വീഡിയോയ്ക്ക് പ്രതികരണവുമായി ആലിയ ഭട്ട്

Alia Bhatt About Her Fake Video: ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സർജറികൾക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെയുള്ള തരത്തിൽ വ്യാപക പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. തൻറെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകൾക്കെതിരെയാണ് ആലിയ രംഗത്തത്തെത്തിയിരിക്കുന്നത്.

Alia Bhatt: ബോട്ടോക്സ് പാളിപ്പോയി, മുഖം കോടി, ഒരു വശം തളർന്നു; വീഡിയോയ്ക്ക് പ്രതികരണവുമായി ആലിയ ഭട്ട്

ആലിയ ഭട്ട് (Image Credits: Instagram)

Updated On: 

25 Oct 2024 15:54 PM

ബോളിവുഡിലെ താരറാണിയായ ആലിയ ഭട്ടിന് (Alia Bhatt) നിരവധി ആരാധകരാണുള്ളത്. സമൂഹ മാധ്യമങ്ങളിലും എല്ലായിപ്പോഴും ആലിയ സജ്ജീവമാണ്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ചാണ് നടി രം​ഗത്തെത്തിയിരിക്കുന്നത്. ആലിയ ബൊട്ടോക്‌സ് അടക്കമുള്ള കോസ്മറ്റിക് സർജറികൾക്ക് വിധേയയായെന്നും അത് പാളിപോയെന്നും പിന്നാലെ മുഖം കോടിപ്പോയെന്നുമൊക്കെയുള്ള തരത്തിൽ വ്യാപക പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. തൻറെ സംസാര രീതിയേയും ചിരിയെയും പരിഹസിക്കുന്ന വീഡിയോകൾക്കെതിരെയാണ് ആലിയ രംഗത്തത്തെത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആലിയയുടെ പ്രതികരണം.

‘കോസ്മറ്റിക് സർജറി ചെയ്യുന്നവരെ ഒരു തരത്തിലും ജഡ്ജ് ചെയ്യുന്നില്ല, അതെല്ലാം ഓരോ വ്യക്തികളുടെ തിരഞ്ഞെടുപ്പാണത്. പക്ഷെ ഞാൻ ബൊട്ടോക്‌സ് ചെയ്ത് പാളിപ്പോയെന്നും എന്റെ ചിരി ശരിയല്ലെന്നും സംസാരത്തിൽ പ്രശ്‌നമുണ്ടെന്നും പറയുന്ന ഒരുപാട് വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഇത് ഒരു മനുഷ്യന്റെ മുഖത്തെക്കുറിച്ചുമുള്ള അതിസൂക്ഷ്മമായ വിമർശനമാണ്. എന്റെ ഒരു വശം തളർന്നു പോയെന്നടക്കം നിങ്ങളിപ്പോൾ വിശദീകരിക്കുകയാണ്. ഇതെന്താ തമാശ പറയുകയാണോ? ഒരു തെളിവുമില്ലാതെ, ഉറപ്പുമില്ലാതെ നിങ്ങൾ എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്? ക്ലിക്ക്‌ബൈറ്റിന് വേണ്ടിയല്ലേ? ശ്രദ്ധിക്കപ്പെടാനല്ലേ? അല്ലാതെ ഇതിലൊന്നും ഒരു കാര്യവുമില്ല’- ആലിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

സ്ത്രീകളെ തങ്ങളുടെ മുഖത്തിൻറെയും ശരീരത്തിൻറെയും വ്യക്തി ജീവിതത്തിൻറെയും എന്തിന് ശരീര ഭാഗങ്ങളുടേയും പേരിൽ വിമർശിക്കുന്ന സമൂഹ മാധ്യമങ്ങളെയും ആലിയ ചോദ്യം ചെയ്തു. ‘നമ്മൾ വ്യക്തിത്വം ആഘോഷിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ മൈക്രോസ്‌കോപ്പിലൂടെ നോക്കി കീറി മുറിക്കുകയല്ല. ഏറ്റവും സങ്കടകരമായ കാര്യമെന്തെന്ന് വച്ചാൽ? സ്ത്രീകളിൽ നിന്നു തന്നെ ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നുവെന്നതാണ്. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ എന്ന് പറയുന്നതിനൊന്നും യാതൊരു വിലയുമില്ലേ?’- ആലിയ തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

കഴിഞ്ഞ ദിവസം ‘എന്തുകൊണ്ടാണ് ആലിയ ഇങ്ങനെ സംസാരിക്കുന്നത്’ എന്ന തലക്കെട്ടോടെ വൈറലായി മാറിയൊരു വീഡിയോയ്‌ക്കെതിരെയാണ് ആലിയ പ്രതികരണവുമായി എത്തിയത്. ആലിയ ഭട്ട് മുഖത്ത് സർജറി നടത്തി പാളിപ്പോയെന്നായിരുന്നു സോഷ്യൽ മീഡിയയുടെ ആരോപണം. അതേസമയം ആലിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും