Jacqueline Fernandez: കത്രീനയോ ദീപികയോ അല്ല… ശ്രീലങ്കയിൽ കോടികളുടെ ദ്വീപ് സ്വന്തമാക്കിയ നടിയാര്?

Bollywood actress Jacqueline Fernandez: ഇന്ത്യയിലും പുറത്തുമായി ആഡംബര വാഹനങ്ങളും ബംഗ്ലാവുകളും പലരും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ ശ്രീലങ്കയിൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി.

Jacqueline Fernandez: കത്രീനയോ ദീപികയോ അല്ല... ശ്രീലങ്കയിൽ കോടികളുടെ ദ്വീപ് സ്വന്തമാക്കിയ നടിയാര്?

(Image Credits: Instagram)

Published: 

31 Oct 2024 | 10:47 PM

പ്രശസ്തിയുടെയും പണത്തിന്റേയും ആഡംബരത്തിന്റേയും മാത്രം പാതയിലൂടെ ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരൾ. കോടികളുടെ ബാങ്ക് ബാലൻസും ആഡംബര ജീവിതവും ഫാഷനുമെല്ലാം അവരിൽ ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പരസ്യങ്ങളിലൂടെയും സിനിമകളിലൂടെയും കോടികൾ സ്വന്തമാക്കുന്ന ഇവർ പലതിനും വേണ്ടി കോടികൾ ചിലവാക്കുന്നത് പുതിയ കാര്യമല്ല.

ഇങ്ങനെ നേടുന്ന പണം വിവിധ രീതിയിലാണ് ഓരോരുത്തരും ചെലവാക്കുന്നത്. ഇന്ത്യയിലും പുറത്തുമായി ആഡംബര വാഹനങ്ങളും ബംഗ്ലാവുകളും പലരും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഒരു സാധാരണക്കാരന് ചിന്തിക്കാൻ പറ്റാത്ത രീതിയിലാണ് അവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ ശ്രീലങ്കയിൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബോളിവുഡ് നടി.

അത് പക്ഷെ മുൻനിരയിലുള്ള ദീപിക പദുകോണോ ഐശ്വര്യ റായിയോ കത്രീനയോ ആലിയ ബട്ടോ അല്ലെന്നതാണ് ശ്രദ്ധേയം. ഹോളിവുഡിൽ പോലും സാന്നിധ്യ മറിയിച്ച പ്രിയങ്ക ചോപ്രയുമല്ല. പിന്നെ ആരാണെന്നതാണ് നിങ്ങൾ ചിന്തിക്കുന്നത്? ശ്രീലങ്കൻ വംശജയായ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് ആണ് ആ ദ്വീപ് സ്വന്തമാക്കിയ താരം. ജാക്വലിൻ ഫെർണാണ്ടസിന്റെ അച്ഛൻ ശ്രീലങ്കക്കാരനും അമ്മ മലേഷ്യക്കാരിയുമാണ്.

2012-ലാണ് ജാക്വലിൻ ഫെർണാണ്ടസ് ശ്രീലങ്കയിലെ 3.5 കോടി രൂപ വിലയുള്ള ഒരു സ്വകാര്യ ദ്വീപ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രീലങ്കയുടെ തെക്കൻ തീരത്താണ് നാല് ഏക്കറുള്ള ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം കാപ്റ്റൻ കുമാർ സംഗക്കാരയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപിനടുത്താണിത്. ഇവിടെ ഒരു വില്ല നിർമിക്കുന്നത് ജാക്വലിന്റെ സ്വപ്‌നമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുംബൈയിൽ ഒരു 5 ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റും ജാക്വലിന് സ്വന്തമായുണ്ടെന്നാണ് വിവരം.

2009- ൽ അലാദിൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാക്വലിൻ ഫെർണാണ്ടസ് ഹൗസ്ഫുൾ, മർഡർ 2, കിക്ക്, റേസ് 2 ഉൾപ്പടെ 30 ൽ ഏറെ ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചിട്ടുണ്ട്. സർക്കസ് ആണ് ജാക്വലിൻ്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വെൽക്കം ടു ജി ജംഗിൾ, ഹൗസ് ഫുൾ 5 എന്നിവയാണ് ജാക്വലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ