Prithviraj: മണ്ണിന്റെ മണം വേണമെന്ന് പറയുമ്പോള്‍ ചെടിച്ചട്ടി വാങ്ങി സ്റ്റുഡിയോയുടെ സൈഡില്‍ വെക്കാന്‍ പറയും പൃഥ്വി: ദീപക് ദേവ്‌

Deepak Dev About Prithviraj: സന്തോഷ് സാര്‍ തന്നോട് പറഞ്ഞത് പാട്ടിന് ഒരു ചാറ്റ് സ്വഭാവം ഉണ്ടായിരിക്കണമെന്നാണ്. രണ്ടുപേര്‍ പരസ്പരം സംസാരിക്കുന്ന പോലെയാകണം. വേണമെങ്കില്‍ ഒരു ട്യൂണ്‍ ഇടാമെന്നും പറഞ്ഞു. അങ്ങനെ ആദ്യം ഉണ്ടാക്കിയത് ട്യൂണാണെന്നും ദീപക് ദേവ് പറയുന്നു.

Prithviraj: മണ്ണിന്റെ മണം വേണമെന്ന് പറയുമ്പോള്‍ ചെടിച്ചട്ടി വാങ്ങി സ്റ്റുഡിയോയുടെ സൈഡില്‍ വെക്കാന്‍ പറയും പൃഥ്വി: ദീപക് ദേവ്‌

പൃഥ്വിരാജ്, ദീപക് ദേവ്‌

Updated On: 

26 Mar 2025 18:36 PM

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമി. ഉറുമിയിലെ ഗാനങ്ങളും ഷോട്ടുകളുമാണ് പ്രേക്ഷകരെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. ഒട്ടനവധി ഹിറ്റ് ഗാനങ്ങളാണ് ഉറുമിയിലൂടെ പിറവിയെടുത്തത്. ദീപക് ദേവായിരുന്നു സംഗീതം സംവിധാനം. ചിമ്മി ചിമ്മി എന്ന ഗാനത്തിനാണ് ഇന്നും ആരാധകര്‍ ഏറെയുള്ളത്.

ആ പാട്ടിനെ കുറിച്ചും അത് ചിട്ടപ്പെടുത്തുന്ന സമയത്ത് സംവിധായകന്‍ സന്തോഷ് ശിവന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും സംസാരിക്കുകയാണ് ദീപക് ദേവ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

സന്തോഷ് സാര്‍ തന്നോട് പറഞ്ഞത് പാട്ടിന് ഒരു ചാറ്റ് സ്വഭാവം ഉണ്ടായിരിക്കണമെന്നാണ്. രണ്ടുപേര്‍ പരസ്പരം സംസാരിക്കുന്ന പോലെയാകണം. വേണമെങ്കില്‍ ഒരു ട്യൂണ്‍ ഇടാമെന്നും പറഞ്ഞു. അങ്ങനെ ആദ്യം ഉണ്ടാക്കിയത് ട്യൂണാണെന്നും ദീപക് ദേവ് പറയുന്നു.

നിനക്കെന്നെ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ എന്നായിരുന്നു ലിറിക്‌സ്. അത് കേട്ടതും സന്തോഷ് സാറിന് വലിയ സന്തോഷമായി. ലിറിക്‌സൊന്നും മനസിലാകരുത്, ചെവിയില്‍ നിനക്കെന്നെ കാണുമ്പോള്‍ ഉള്ളം തുടിക്കുന്നില്ലേ എന്ന് ചോദിക്കുന്നത് പോലെ വേണമെന്നായിരുന്നു അദ്ദേഹത്തിന്.

ഇതൊരു മലയാള സിനിമ ആയതുകൊണ്ട് കുറച്ച് വിന്റേജ് ടൈപ്പ് ട്യൂണ്‍ ആണെങ്കില്‍ കുഴപ്പമുണ്ടോ എന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചു. താന്‍ അങ്ങനെ പിടിച്ച് നോക്കെന്നായിരുന്നു മറുപടി. പിന്നെ സന്തോഷ് സാറിന്റെ ആവശ്യം പാട്ടിന് മണ്ണിന്റെ മണം വേണമെന്നതാണ്.

Also Read: Anand Sreeraj: ‘അദ്ദേഹം ഒരുപാട് അവസരം നല്‍കി, ജീവിതത്തില്‍ എന്റെ എമ്പുരാൻ ദീപക് ദേവാണ്’

മണ്ണിന്റെ മണം കിട്ടിയില്ലെന്ന് അദ്ദേഹം പറയുമ്പോള്‍ താന്‍ ഉടനെ പൃഥ്വിയെ വിളിക്കും. സാര്‍ മണ്ണിന്റെ മണം തന്നെ പറഞ്ഞ് കൊണ്ടിരിക്കുകയാണെന്ന് പറയുമ്പോള്‍ ഒരു ചെടിച്ചട്ടി എടുത്ത് സ്റ്റുഡിയോയുടെ സൈഡില്‍ വെക്ക്, കുറച്ച് മണ്ണിന്റെ മണം കിട്ടട്ടെ എന്നാണ് പൃഥ്വി പറയുക എന്നും ദീപക് ദേവ് പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ