​Director Renjith: ഗംഭീര തുടക്കം, നാണംകെട്ട് പടിയിറക്കം… സിനിമയെ വെല്ലുന്ന രഞ്ജിത്തിന്റെ കഥ

Director ranjith career journey movies: അതുവരെ സാധാരണക്കാർക്കിടയിൽ നിന്ന കഥകൾ മാടമ്പി യു​ഗത്തിലേക്ക് കടക്കുന്നത് ദേവാസുരത്തിലൂടെയാണ്. 1993 ഇറങ്ങിയ ദേവാസുരം രഞ്ജിത്തിൻ്റെ കരിയറിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു.

​Director Renjith: ഗംഭീര തുടക്കം, നാണംകെട്ട് പടിയിറക്കം... സിനിമയെ വെല്ലുന്ന രഞ്ജിത്തിന്റെ കഥ
Edited By: 

Arun Nair | Updated On: 25 Aug 2024 | 08:05 PM

കൊച്ചി: മലയാള സിനിമയിൽ ഫ്യൂഡൽ കഥകളുടെ ചരിത്രത്തിനു തുടക്കം കുറിച്ചയാൾ…. വരിക്കാശ്ശേരി മനയില്ലാതെ മലയാള സിനിമ ഇല്ലെന്നു ഒരു കാലത്ത് ചിന്തിപ്പിച്ചയാൾ… രഞ്ജിത്ത് ബാലകൃഷ്ണനെന്ന രഞ്ജിത്തിനു നൽകാൻ വിശേഷണങ്ങൾ ഏറെയാണ്. പക്ഷെ ഇന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പടിയിറങ്ങിയതോടെ ആ വിശേഷണങ്ങൾ മറക്കപ്പെടുന്ന അവസ്ഥയാണ്.

അപ്രതീക്ഷിത തുടക്കം

അന്തരിച്ച ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അലക്‌സ് ഐ കടവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിത്ത് സിനിമാ രം​ഗത്തേക്ക് കടന്നു വരുന്നത്. ഒരു മെയ്മാസ പുലരിയിൽ എന്ന ചിത്രത്തിലൂടെ എഴുത്തുകാരനായി തുടക്കം. ഓർക്കാപ്പുറത്ത് എന്ന മോഹൽലാൽ ചിത്രത്തിനു കഥയെഴുതുകയും അത് വിജയിക്കുകയും ചെയ്തതോടെ രഞ്ജിത്തിന്റെ ശുക്രദശ തുടങ്ങി.

കമലിന് വേണ്ടി 1989-ൽ പെരുവണ്ണാപുരത്തെ വിശേഷങ്ങളും 1989-ൽ പ്രദേശിക വാർത്തകളും 1991-ൽ പൂക്കാലം വരവായും എഴുതിയത് രഞ്ജിത്താണ്.  ഈ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കി ശ്രദ്ധ പിടിച്ചുപറ്റാനും രഞ്ജിത്തിനായി. ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കർ വാണിജ്യവിജയം നേടിയതിനൊപ്പം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സിനിമ മാടമ്പി കാലത്തേക്ക്

അതുവരെ സാധാരണക്കാർക്കിടയിൽ നിന്ന കഥകൾ മാടമ്പി യു​ഗത്തിലേക്ക് കടക്കുന്നത് ദേവാസുരത്തിലൂടെയാണ്. 1993 ഇറങ്ങിയ ദേവാസുരം രഞ്ജിത്തിൻ്റെ കരിയറിൽ പ്രാധാന്യമർഹിക്കുന്നതായിരുന്നു. ദേവാസുരം റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ രഞ്ജിത്തിൻ്റെ അടുത്ത ചിത്രമായ മായാ മയൂരം എത്തി.

അത് പരാജയപ്പെട്ടെങ്കിലും തുടർന്നും മാടമ്പി കഥകൾ കഴിഞ്ഞില്ല. യാദവം, രുദ്രാക്ഷം, രജപുത്രൻ എന്നിങ്ങനെ പിന്നാലെ വീണ്ടുമെത്തി. 1997-ൻ്റെ അവസാനത്തോടെ എത്തിയ ആറാം തമ്പുരാൻ അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഉസ്താദ്, വല്യേട്ടൻ, നരസിംഹം, എന്നിങ്ങനെ നീളുന്നു പട്ടിക. രാവണപ്രഭുവിലൂടെ സംവിധായക വേഷവുമണിഞ്ഞു.

ALSO READ –  രാത്രിയിൽ വിളിച്ച് അശ്ലീലം പറഞ്ഞു…?; നടൻ റിയാസ് ഖാനെതിരെ ​ഗുരുതര ആരോപണവുമായി യുവനടി

പിന്നീടങ്ങോട്ടും ഹിറ്റുകളും ശ്രദ്ധേയമായ സിനിമകളുമായി മുന്നോട്ട്. പ്രാഞ്ചിയേട്ടനും മറ്റും വൻ പ്രശംസ നേടിയപ്പോൾ പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ രഞ്ജിത്തിനെ കുരുക്കി. സിനിമയുടെ സെറ്റിൽ വെച്ച് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്ന് ബംഗാളി നടി ആരോപിച്ചു .ഇതോടെയാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡയറക്ടർ സ്ഥാനത്തുനിന്നും രഞ്ജിത്ത് രാജിവച്ചത്.

നടൻ ഭീമൻ രഘു കോമാളിയും മണ്ടനും

സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസം​ഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ രഞ്ജിത്ത് കളിയാക്കിയത് വിവാദമായിരുന്നു. നടൻ ഭീമൻ രഘു കോമാളിയും മണ്ടനുമാണെന്നും മസിൽ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റു നിന്നത് പിണറായി വിജയൻ നോക്കിയില്ല എന്നും അദ്ദേഹം അന്ന് പറഞ്ഞു. സത്യത്തിൽ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ് എന്നും രഞ്ജിത്ത് അന്ന് തുറന്നടിച്ചു.

ദിലീപിനെ കാണാൻ ജയിലിൽ രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് ഇരിക്കുമ്പോൾ തന്നെയാണ് രഞ്ജിത്ത് നടൻ ദിലീപിനെ കാണാൻ ജയിലിൽ എത്തിയത് വിവാദമായത്. നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുമ്പോഴാണ് സംഭവം. സന്ദർശിച്ചത് യാദൃശ്ചികമായാണെന്നും നടൻ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് ജയിലിൽ പോയതെന്നും ദിലീപിനെ കാണാൻ പ്ലാൻ ചെയ്ത് പോയതല്ലെന്നും രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഒരു ചാനലിലും വന്നിട്ട് ദിലീപിന് വേണ്ടി വക്കാലത്ത് പറഞ്ഞിട്ടില്ല എന്നും അന്ന് രഞ്ജിത്ത് പ്രതികരിച്ചു.

ഡോ. ബിജുവുമാള്ള പ്രശ്നം

തനിക്കും അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ മോശം പരാമർശങ്ങൾക്കെതിരെ സംവിധായകൻ ഡോ. ബിജു രം​ഗത്തു വന്നതും വിവാദമായിരുന്നു. തിയേറ്ററിൽ ആളുകയറാത്ത സിനിമകളെടുക്കുന്ന സംവിധായകനാണ് ഡോ. ബിജുവെന്നു രഞ്ജിത്ത് പറഞ്ഞത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തനിക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോയെന്ന് ബിജു സ്വയം ചിന്തിക്കണമെന്നും രഞ്ജിത്ത് തുറന്നടിച്ചിരുന്നു.

കേരളത്തിനും ഇന്ത്യക്കുമപ്പുറം സിനിമാലോകം ഉണ്ടെന്നുപോലും അറിയാത്ത രഞ്ജിത്തിനോട് സഹതാപം മാത്രമെന്നായിരുന്നു ബിജുവിന്റെ മറുപടി. മാടമ്പിത്തരവും ആജ്ഞാപിക്കലും കൈയിൽവെച്ചാൽ മതിയെന്നും ഡോ. ബിജു കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിലുണ്ടായ വിവാദം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്