Mammootty: കസബ കാരണം കോഴി തങ്കച്ചനും വേണ്ടെന്നു വെക്കേണ്ടി വന്നു! മമ്മൂട്ടി അന്നു പറഞ്ഞതിനെക്കുറിച്ച് സംവിധായകൻ സേതു
Mammootty Kasaba Movie Controversy:ഭയം കൊണ്ടാണ് അന്ന് ആ സിനിമ മാറ്റിവെച്ചത്. കോഴിയായ ഒരു കഥാപാത്രത്തെ മമ്മൂക്ക ഇതുവരെ ചെയ്തിട്ടില്ല അത്തരത്തിൽ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അത്. മമ്മൂക്കയാണ് അത് വേണ്ട എന്ന്...

Mammootty (16)
മമ്മൂട്ടിയെ പോലീസ് വേഷത്തിൽ ഇഷ്ടപ്പെടാത്തവർ ചുരുക്കം ആയിരിക്കും. 1982 പുറത്തിറങ്ങിയ യവനിക തൊട്ട് തുടങ്ങിയതാണ് ആരാധകർക്ക് പോലീസ് ആയി എത്തുന്ന മമ്മൂട്ടിയോടുള്ള ആരാധന. പിന്നീട് ആവനാഴി, ഓഗസ്റ്റ് 1, രാക്ഷസരാജാവ് ഉണ്ട എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പോലീസ് ആയി അദ്ദേഹം എത്തി. അത്തരത്തിൽ കാക്കി കുപ്പായം ഇട്ട് കസറിയ ഒരു സിനിമയായിരുന്നു നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത കസബ. ചിത്രത്തിൽ രാജൻ സക്കറിയ എന്ന പോലീസുകാരനായി മമ്മൂക്ക മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ സിനിമയിറങ്ങി പിന്നാലെ തന്നെ വിവാദങ്ങളും ഉയർന്നു വന്നു.
മലയാള സിനിമയിൽ സ്ത്രീവിരുദ്ധതയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവച്ച സിനിമ കൂടിയായിരുന്നു കസബ. സിനിമയിലെ നായകനായ രാജൻ സക്കറിയ സ്ത്രീകളോട് മോശമായി സംസാരിക്കുന്നു സ്ത്രീകളെ അപമാനിക്കുന്നു എന്നൊക്കെയായിരുന്നു സിനിമ റിലീസ് ചെയ്തപ്പോൾ ഉള്ള വാദങ്ങൾ. നടി പാർവതി ഗീതു മോഹൻദാസ് എന്നിവർ അടങ്ങുന്ന സിനിമയിലെ സ്ത്രീകളുടെ കൂട്ടായി കൂട്ടായ്മ തന്നെയാണ് കസബ എന്ന ചിത്രത്തിനെതിരെ ആദ്യമായി പ്രതികരണവുമായി രംഗത്തെത്തിയത്.
പിന്നീട് ഇതിനെ ചുറ്റിപ്പറ്റി വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായി. 2017ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ചായിരുന്നു നടി പാർവതി തിരുവോത്ത് കസബയിലെ സ്ത്രീവിരുദ്ധതയെ തുറന്നടിച്ചത്. തുടക്കത്തിൽ മലയാളം സിനിമയിലെ ഒരു പ്രമുഖ നടന്റെ സിനിമ എന്നൊക്കെ പാർവതി പറയാതെ പറഞ്ഞുവെച്ചുവെങ്കിലും ഗീതു മോഹൻദാസ് ആയിരുന്നു say it say it എന്നു പറഞ്ഞു മമ്മൂട്ടി സിനിമയായ കസബയാണ് എന്ന് വ്യക്തമാക്കി പാർവതിയെ കൊണ്ട് പറയിപ്പിച്ചത്.
ഇതെല്ലാം വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും ആണ് തിരികൊളുത്തിയത്. എന്നാൽ ഈ വർഷം തുടക്കത്തിൽ തന്നെ ഗീതു മോഹൻദാസ് എടുത്ത് ആ നിലപാട് അവരെത്തന്നെ എയറിൽ ആക്കുന്ന അവസ്ഥയും നാം കണ്ടു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിലും കസബയിലെ ‘ടോക്സിക് മസ്കുലിനിറ്റി’ വീണ്ടും സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിട്ടുണ്ട്.ഇപ്പോഴിതാ കസബ എന്ന ചിത്രം ഉണ്ടാക്കിയ വിവാദം തന്റെ സിനിമയെയും ബാധിച്ചിരുന്നു എന്ന് പറയുകയാണ് സംവിധായകനായ സേതു. മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. അതിന്റെ ആദ്യ പേര് കോഴി തങ്കച്ചൻ എന്നായിരുന്നു.
എന്നാൽ മമ്മൂട്ടിയുടെ ഒരു ചിത്രം ഇത്തരത്തിൽ വിവാദമായി നിൽക്കുന്ന സമയത്ത് ഇങ്ങനെ ഒരു പേരിൽ മറ്റൊരു സിനിമ ഇറങ്ങുന്നത് അദ്ദേഹത്തെ മോശമായി ബാധിക്കും എന്നുള്ളതുകൊണ്ടാണ് അത് വേണ്ടെന്ന് വെച്ചത്. ഭയം കൊണ്ടാണ് അന്ന് ആ സിനിമ മാറ്റിവെച്ചത്. കോഴിയായ ഒരു കഥാപാത്രത്തെ മമ്മൂക്ക ഇതുവരെ ചെയ്തിട്ടില്ല അത്തരത്തിൽ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു അത്. മമ്മൂക്കയാണ് അത് വേണ്ട എന്ന് മാറ്റിവെക്കാം എന്ന് പറഞ്ഞത് അതിനദ്ദേഹം പറയുന്ന വിശദീകരണവും ഇങ്ങനെയാണ്. ഒരുപക്ഷേ പ്രേക്ഷകർ എന്നെ അങ്ങനെ ഒന്ന് കാണുവാൻ ആഗ്രഹിക്കുന്നുണ്ടാകില്ല. അങ്ങനെ ആ സിനിമ മാറ്റിവയ്ക്കുകയായിരുന്നു. കഥയിലെ കുറെ മാറ്റങ്ങൾ വരുത്തിയാണ് കുട്ടനാടൻ ബ്ലോഗ് റിലീസ് ചെയ്തത് എന്നാണ് സൂചന.