Diya Krishna Employee Fraud: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; 3 ജീവനക്കാരികൾക്ക് ഹാജരാകാൻ പോലീസ് നോട്ടീസ്

Diya Krishna Case Updates: ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ഉൾപ്പടെ ഇവർ പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ ഇന്ന് പോലീസ് വീണ്ടും ബാങ്കിൽ എത്തുമെന്നാണ് വിവരം. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പരിശോധന ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Diya Krishna Employee Fraud: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; 3 ജീവനക്കാരികൾക്ക് ഹാജരാകാൻ പോലീസ് നോട്ടീസ്

ദിയ കൃഷ്ണ

Updated On: 

11 Jun 2025 11:08 AM

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്‌ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് ജീവനക്കാരികൾക്കും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നോട്ടീസ്. ദിയ കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഇന്നലെ (ജൂൺ 10) ജീവനക്കാരികളുടെ മൊഴിയെടുക്കാൻ പോലീസ് രണ്ടു തവണ ഇവരുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്. മൂവരും ഇന്നോ നാളെയോ ഹാജരാകും എന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.

മൂവരുടെയും മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ അന്വേഷിച്ചു വരികയാണ് പോലീസ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് ഉൾപ്പടെ ഇവർ പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ ഇന്ന് പോലീസ് വീണ്ടും ബാങ്കിൽ എത്തുമെന്നാണ് വിവരം. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ പരിശോധന ആവശ്യമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയെന്ന ദിയയുടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരികളുടെ പരാതി തെറ്റിദ്ധരിപ്പിക്കുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ജീവനക്കാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുറത്ത് വന്നത്. ബലം പ്രയോഗിച്ചല്ല ജീവനക്കാരികളെ കാറിൽ കയറ്റിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിൽ ഒരു ജീവനക്കാരി സ്വന്തം സ്കൂട്ടറിൽ തന്നെയാണ് ഇവരുടെ കാറിന് പിന്നാലെ പോകുന്നത്.

ALSO READ: ‘സുകുവേട്ടൻ മക്കൾക്ക് പേരിട്ടത് ആ ഒരു നി‍ർബന്ധത്തിൽ, ഇടതുപക്ഷ ചിന്താ​ഗതിയിലാണ് അങ്ങനെ പറഞ്ഞത്’; മല്ലിക സുകുമാരൻ

സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ചർച്ച വാക്കുതർക്കങ്ങളിലേക്കും ബഹളത്തിലേക്കും നീങ്ങിയതിന് പിന്നാലെ അസോസിയേഷൻ പ്രതിനിധികൾ ഇടപെട്ടിരുന്നു. ഇതോടെയാണ് കൃഷ്ണകുമാറിനും കുടുംബത്തിനുമൊപ്പം ജീവനക്കാരികളായ രണ്ടും പേരും കാറിൽ കയറുന്നത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ജീവനക്കാരിൽ ഒരാൾ സ്വന്തം സ്കൂട്ടറിലാണ് ഇവരുടെ വാഹനത്തിന് പിന്നാലെ പോകുന്നത്. ഫ്ലാറ്റിൽ നിന്നും അമ്പലമുക്കിലെ കൃഷ്ണകുമാറിന്റെ ഓഫീസിലേക്കാണ് ഇവർ നേരെ പോകുന്നത്. എന്നാൽ അവിടെ സിസിടിവി ഇല്ല.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം