Grace Antony: എത്രയാളുകൾ സുഹൃത്തിനെ സജസ്റ്റ് ചെയ്യും, അദ്ദേഹം കാരണമാണ് പറന്ത് പോ ലഭിച്ചത്: ഗ്രേസ് ആൻ്റണി

Grace Antony About Nivin Pauly: കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ്‌ ഗ്രേസ് ആൻ്റണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. നിലവിൽ പറന്ത് പോ എന്ന തൻ്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

Grace Antony: എത്രയാളുകൾ സുഹൃത്തിനെ സജസ്റ്റ് ചെയ്യും, അദ്ദേഹം കാരണമാണ് പറന്ത് പോ ലഭിച്ചത്: ഗ്രേസ് ആൻ്റണി

ഗ്രേസ് ആൻ്റണി

Published: 

03 Jul 2025 17:28 PM

2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ഗ്രേസ് ആൻ്റണി. പിന്നീട് നിരവധി പ്രമുഖ താരങ്ങളോടൊപ്പം അഭിനയിക്കാൻ ഗ്രേസിന് സാധിച്ചു.

കുമ്പളങ്ങി നൈറ്റ്സിലെ വേഷമാണ്‌ ഗ്രേസ് ആൻ്റണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. നിലവിൽ പറന്ത് പോ എന്ന തൻ്റെ ഏറ്റവും പുതിയ തമിഴ് ചിത്രത്തിൻ്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

തമിഴിലെ പ്രശസ്ത സംവിധായകനായ റാമിൻ്റെ സിനിമയിലേക്ക് അവസരം ലഭിച്ചത് നിവിൻ പോളി കാരണമാണെന്നാണ് ഗ്രേസ് പറയുന്നത്. തന്നെയും അജു വർഗീസിനെയും പറന്ത് പോയിലേക്ക് നിർദ്ദേശിച്ചത് നിവിൻ ആണെന്ന് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു.

“റാം സാറിൻ്റെ സിനിമയിലേക്ക് എന്നെയും അജു ചേട്ടനെയും റെക്കമെൻ്റ് ചെയ്തത് നിവിൻ ചേട്ടനാണ്. പറന്ത് പോയുടെ ഷൂട്ടിന് പോകുമ്പോഴും അത് കഴിഞ്ഞും ഞാൻ ചേട്ടനെ വിളിച്ചിരുന്നു. നല്ല മോമെൻ്റ് ഉണ്ടാകുമ്പോൾ ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു.

സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ ചേട്ടൻ പറയും എൻജോയ് ചേട്ട് ഇതാണ് നിൻ്റെ കറക്റ്റ് സിനിമ എന്ന്. കനകം കാമിനി കലഹം എന്ന് സിനിമ മുതലാണ് ഞങ്ങൾ തമ്മിൽ സൗഹൃദത്തിലാകുന്നത്.

Also Read: Kalabhavan Rahman: അതുകൊണ്ടാകാം ഹാഷ്മി അങ്ങനെ പെരുമാറിയത്, മൈത്രേയന്‍ അറിവുള്ളയാളാണ്, പക്ഷേ

ഒരു സിനിമ വരുമ്പോൾ നമ്മുടെ സുഹൃത്തായി നിന്നുകൊണ്ട് ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പറയുന്നു. എത്ര ആളുകൾ അങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഞാൻ ശരിക്കും അതിൽ സന്തോഷിക്കുന്നുണ്ട്,” ഗ്രേസ് ആൻ്റണി പറഞ്ഞു.

Related Stories
Actor Vijay: വിജയിക്കുവേണ്ടി പരസ്പരം ഏറ്റുമുട്ടി നടിമാരായ വിനോദിനിയും സനം ഷെട്ടിയും
Actress Assault Case: നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറ്റിയ പ്രമുഖ ചലച്ചിത്ര താരങ്ങൾ
Actress Attack Case: ‘രാഹുല്‍ ഈശ്വറും ഭാര്യയും ദിലീപിനെ കുറിച്ചും കാവ്യയെ കുറിച്ചും മോശമായി സംസാരിച്ചു, അതിജീവിതയല്ല ആദ്യം പറഞ്ഞത്‌’
Actress Bhama: കോടതിയിലെത്തി കാലുമാറിയ ഭാമ! ദിലീപ്- കാവ്യ ബന്ധം മഞ്ജുവിനോട് പറഞ്ഞതിൽ ദേഷ്യം ഉണ്ടായിരുന്നുവെന്ന മൊഴി മാറ്റിപ്പറഞ്ഞതിങ്ങനെ
Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Khalifa Movie: മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി