Hunt OTT Release: ഷാജി കൈലാസിന്‍റെ ഹൊറര്‍ ത്രില്ലര്‍; ‘ഹണ്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Hunt OTT Release Date : ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയാണ് 'ഹണ്ട്'. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രമാണിത്.

'ഹണ്ട്' പോസ്റ്റർ
ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഹണ്ട്’. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ചിത്രമാണിത്. 23 ഓഗസ്റ്റ് 2024നാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഹൊററും ആക്ഷനും ക്രൈമും എല്ലാം കൂട്ടിച്ചേർത്ത് ഒരു ക്ലീൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ‘ഹണ്ട്’ എട്ട് മാസങ്ങൾക്കൊടുവിൽ ഒടിടിയിൽ എത്തുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുന്നത്. മെയ് 23ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ചിന്താമണി കൊലക്കേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഭാവന- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ സിനിമയാണ് ‘ഹണ്ട്’. മലയാളത്തിലെ പുതിയ തലമുറക്കാരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിനായി അണിനിരന്നത്. ഭാവനയ്ക്ക് പുറമെ രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനു മോഹൻ, ചന്തുനാഥ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തി. മെഡിക്കൽ വിദ്യാർത്ഥികളായ ഇവരുടെ മുന്നിലെത്തുന്ന ഒരു കൊലപാതക കേസ് ആണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്.
ALSO READ: ഔസേപ്പിൻ്റെ ഒസ്യത്ത് ഒടിടിയിൽ, എവിടെ കാണാം
ഹൊററും ആക്ഷനും ക്രൈമും കൂട്ടിച്ചേർത്ത് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പാലക്കാട് ആയിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയത് നിഖിൽ ആനന്ദാണ്. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്. ജാക്സൺ ജോൺസണാണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഏ ആർ അഖിലാണ്.