Drishyam 3: ‘റീമേക്ക് തന്നെ’; ഉറപ്പിച്ച് ജീത്തു ജോസഫ്; ദൃശ്യം 3 മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുക ഒരേ സമയം

താൻ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പ് ഒരുങ്ങുക. താൻ സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ അവർ അവരുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

Drishyam 3: റീമേക്ക് തന്നെ; ഉറപ്പിച്ച്  ജീത്തു ജോസഫ്; ദൃശ്യം 3 മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുക ഒരേ സമയം

Drishyam3 Budget

Published: 

23 Jun 2025 | 12:38 PM

സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. സിനിമയുടെ മൂന്നാം ഭാഗം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫും ആശിർവാദ് സിനിമാസും അറിയിച്ചിരുന്നു. ജോര്‍ജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ്‌ ഷോട്ടില്‍ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാര്‍ദ് സിനിമാസ് ഇക്കാര്യം പുറത്തു വിട്ടത്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.

എന്നാൽ ഇതിനിടെയിൽ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും ഒക്ടോബറില്‍ തന്നെ തുടങ്ങുമെന്നാണ് പിങ്ക് വില്ലയിൽ വന്ന റിപ്പോർട്ട്. ഇതോടെ അജയ് ദേവ്ഗണ്‍ നായകനാവുന്ന ഹിന്ദി പതിപ്പ് ഒരുങ്ങുക മലയാളവുമായി ബന്ധമില്ലാത്തതാകും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഉയർന്നത്. പുതിയൊരു തിരക്കഥയില്‍ ചിത്രം എത്തുമെന്നാണ് ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് സംവിധായകൻ ജീത്തു ജോസഫ് പറയുന്നത്.

Also Read:റീമേക്ക് അല്ല! പുതിയ കഥയുമായി ദൃശ്യം 3? സസ്‍പെന്‍സുമായി അജയ് ദേവ്‍​ഗണും ടീമും

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്‍റെ പ്രതികരണം. ചിത്രത്തിന്‍റെ തിരക്കഥാ രചന അവസാന ഘട്ടത്തിലാണെന്നാണ് ജീത്തു പറയുന്നത്. താൻ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തിയാവും ഹിന്ദി പതിപ്പ് ഒരുങ്ങുക. താൻ സ്ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കിയതിന് ശേഷം അത് ഹിന്ദി ടീമുമായി പങ്കുവെക്കും. അതില്‍ അവർ അവരുടെ ചുറ്റുപാടിന് ചേരുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

എന്നാൽ മലയാളം, ഹിന്ദി പതിപ്പുകള്‍ ഒരേ സമയത്ത് ചിത്രീകരണം ആരംഭിക്കുമോ എന്ന ചോദ്യത്തിന് അത് ഇപ്പോൾ പറയാൻ ആകില്ലെന്നാണ് ജീത്തു പറയുന്നത്. എല്ലാ ഭാഷയിലെ നടിനടന്മാർക്ക് ഡേറ്റുകള്‍ കിട്ടുമെന്ന് ഉറപ്പിക്കാൻ പറ്റില്ലെന്നും എന്നാൽ മലയാളം, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ ഒരേ സമയം റിലീസ് ചെയ്യുമെന്നും ജീത്തു ജോസഫ് പറയുന്നു. മലയാളവും ഹിന്ദിയും മാത്രമല്ല, ഒപ്പം തെലുങ്ക് പതിപ്പും ഒരുമിച്ച് റിലീസ് ചെയ്യുന്ന കാര്യം മറ്റ് ഭാഷ അണിയറക്കാര്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും ജീത്തു പറയുന്നത്. വ്യത്യസ്ത തീയതികളിൽ ചിത്രം തീയറ്ററുകളിൽ എത്തിയാൽ അത് ഉണ്ടാക്കുന്ന സ്വാധീനം കുറയുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നതെന്നും ജീത്തു ജോസഫ് പറയുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ