Jyothika-Yadhu: ‘നീ പൊയ്ക്കോ എന്ന് ഇവൻ പോലും പറഞ്ഞു, കണ്ടൻ്റിന് വേണ്ടി ഉപയോഗിക്കാൻ കുഞ്ഞൻ പ്രോപ്പർട്ടി ഒന്നുമല്ലല്ലോ’

Viral Couple Jyothika and Yadhu Love Story: പ്ലസ് ടു മുതല്‍ തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും. ആദ്യം വീട്ടുകാര്‍ തങ്ങളുടെ ബന്ധം എതിര്‍ത്തു. എന്നാല്‍ വിവാഹം ഉറപ്പിക്കാമെന്ന് തീരുമാനിച്ച സമയത്താണ് ആക്‌സിഡന്റ് സംഭവിക്കുന്നതെന്ന് ഇരുവരും പറയുന്നു.

Jyothika-Yadhu: നീ പൊയ്ക്കോ എന്ന് ഇവൻ പോലും പറഞ്ഞു,  കണ്ടൻ്റിന് വേണ്ടി ഉപയോഗിക്കാൻ കുഞ്ഞൻ പ്രോപ്പർട്ടി ഒന്നുമല്ലല്ലോ

യദു, ജ്യോതിക

Published: 

02 Jul 2025 17:38 PM

ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ രണ്ടാളുകളാണ് ജ്യോതികയും യദുവും. ബൈക്ക് ആക്‌സിഡന്റിന് ശേഷം വീല്‍ ചെയറില്‍ ആയ യദുവിന് കൂട്ടായി എന്നും ജ്യോതിക ഉണ്ടല്ലോ എന്നോര്‍ത്ത് അന്ന് പ്രേക്ഷകര്‍ പോലും ആശ്വസിച്ചു.
ഷോയ്ക്ക് ശേഷം ജ്യോതികയും യദുവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എപ്പോളും ആരാധകര്‍ കൂടെയുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെയും ജീവിതത്തെയും കുറിച്ച് മനസ് തുറക്കുകയാണ് ഇരുവരും.

പ്ലസ് ടു മുതല്‍ തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും. ആദ്യം വീട്ടുകാര്‍ തങ്ങളുടെ ബന്ധം എതിര്‍ത്തു. എന്നാല്‍ വിവാഹം ഉറപ്പിക്കാമെന്ന് തീരുമാനിച്ച സമയത്താണ് ആക്‌സിഡന്റ് സംഭവിക്കുന്നതെന്ന് ഇരുവരും പറയുന്നു. വനിതയോടാണ് പ്രതികരണം.

അമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കൊണ്ടുവിടാനായി രാവിലെ പോകുമ്പോള്‍ ആണ് അപകടം സംഭവിച്ചത്. രാവിലെ കോള്‍ ഒന്നും കാണാതെ വന്നതോടെ അങ്ങോട്ട് വിളിച്ചു. അപ്പോള്‍ ഒരു അമ്മൂമ്മയാണ് ഫോണ്‍ എടുത്തത്. അമ്മയെയും മകനെയും അപകടം പറ്റി ആശുപത്രിയില്‍ കൊണ്ട് പോയെന്ന് പറഞ്ഞുവെന്ന് ജ്യോതിക പറയുന്നു.

നാല് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടന്നു. സ്‌പൈനല്‍ കോഡ് കമ്പ്രസ്ഡ് ആയിപ്പോയി. ഡി3, ഡി4 ലെവല്‍ പരിക്ക്, പെല്‍വിക്ക് ഫ്രാക്ചര്‍, ഗ്രേഡ് 4 ലിവര്‍ ഇഞ്ചുറി, സ്‌കാപുലാര്‍ ഫ്രാക്ച്ചര്‍ എന്നിങ്ങനെ ഉണ്ടായിരുന്നു. അപ്പോഴേക്കും നെഞ്ചിന് താഴേക്ക് തളര്‍ന്നിരുന്നുവെന്ന് യദു കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയ്ക്ക് വേണ്ടിയാണ് താന്‍ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയില്‍ ഒഡിഷനില്‍ പങ്കെടുത്തത് എന്നാണ് ജ്യോതിക പറയുന്നത്. കുഞ്ഞന്‍ എന്നാണ് യദുവിനെ ജ്യോതിക വിളിക്കുന്നത്. അവനും ഒരു കലാകാരന്‍ ആണെന്ന് അവള്‍ കൂട്ടിച്ചേര്‍ത്തു.

ആ ഷോ കഴിഞ്ഞതിന് ശേഷം ചിലരുടെ കമന്റുകള്‍ വല്ലാതെ സങ്കടപ്പെടുത്തി. യദുവിന്റെ കാര്യം പറഞ്ഞു സിംപതി നേടിയത് കൊണ്ടാണോ ഷോയില്‍ അവസരം ലഭിച്ചത് എന്നൊക്കെ ചോദിച്ചു. ഇവനെ കണ്ടന്റ് ആയിട്ട് ഉപയോഗിക്കാന്‍ കുഞ്ഞന്‍ പ്രോപ്പര്‍ട്ടി ഒന്നുമല്ലല്ലോ എന്ന് ജ്യോതിക സധൈര്യം പറഞ്ഞു.

Also Read: ‘Thudakkam’: ഒരു കൈ, ചുരുട്ടിപിടിച്ച മുഷ്ടി ! വിസ്മയയുടേത് ചെറിയ ‘തുടക്കം’ അല്ല ; പോസ്റ്റർ നൽകുന്ന സൂചനകൾ ഇത്

കുഞ്ഞന്‍ പഴയത് പോലെ ആകാനുള്ള സാധ്യത കുറവായിരിക്കും. പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഇത്രയും ബെറ്റര്‍ ആയത് വില്‍പവര്‍ കൊണ്ട് മാത്രമാണ്. എങ്ങനെ ആയാലും ഞങ്ങളുടെ പ്രണയത്തിന് ഒന്നും സംഭവിക്കില്ല. ഇവന്‍ പോലും എന്നോട് പറഞ്ഞിരുന്നു നീ പൊയ്‌ക്കോ എന്ന്, നെടുവീര്‍പ്പോടെ ജ്യോതിക പറഞ്ഞു നിര്‍ത്തി.

 

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ