Karam Trailer: ഇവാൻ ആശാൻ്റെ കൊടൂര വില്ലൻ റോൾ; കരം ട്രെയിലറിൽ ശ്രദ്ധ നേടി ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ
Ivan Vukumanovic In Karam Movie: വിനീത് ശ്രീനിവാസൻ്റെ കരം സിനിമയിൽ ബ്ലാസ്റ്റേഴ്സിൻ്റെ മുൻ പരിശീലകൻ ഇവാൻ വുകുമാനോവിചും. ഇവാൻ വില്ലൻ റോളിൽ അഭിനയിക്കുമെന്നാണ് സൂചന.

ഇവാൻ വുകുമാനോവിച്
വിനീത് ശ്രീനിവാസൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് കരം. നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രത്തിൻ്റെ ട്രെയിലർ കുറച്ചുമുൻപാണ് സമൂഹമാധ്യമങ്ങളിൽ റിലീസായത്. ഈ ട്രെയിലറിൽ ശ്രദ്ധിക്കപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകനായ ഇവാൻ വുകുമാനോവിചിൻ്റെ ദൃശ്യങ്ങളായിരുന്നു.
ഇവാൻ വില്ലൻ വേഷത്തിലാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ഒരു യുവതിയെ വെടിവച്ച് കൊല്ലുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇവാൻ്റേതായി ട്രെയിലറിലുണ്ട്. ഇതുവരെ അണിയറപ്രവർത്തകർ ഇവാൻ വുകുമാനോവിച് സിനിമയിൽ അഭിക്കുന്നതിനെപ്പറ്റിയുള്ള സൂചനകൾ നൽകിയിട്ടില്ല. വിനീത് ശ്രീനിവാസൻ മുൻപ് തന്നെ കരം സിനിമയെപ്പറ്റി സംസാരിച്ചിരുന്നെങ്കിലും താരവും ഇവാൻ്റെ റോൾ സൂചിപ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇവാൻ്റെ രൂപസാദൃശ്യമുള്ള മാറ്റാരെങ്കിലുമാണോ ഇതെന്നും സംശയമുണ്ട്.
Also Read: Karam Trailer : ഞെട്ടിയോ? ശരിക്കും ഞെട്ടും! വനീത് ശ്രീനിവാസൻ്റെ കരം ട്രെയിലർ
തിര എന്ന തൻ്റെ രണ്ടാമത്തെ സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് വിനീത് ത്രില്ലർ ജോണറിൽ സിനിമയൊരുക്കുന്നത്. അതിന് ശേഷം വിനീത് സംവിധാനം ചെയ്ത എല്ലാ സിനിമകളും റൊമാൻസ്/ഡ്രാമ ആയിരുന്നു. തിര തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മികച്ച സിനിമയെന്ന വിശേഷണം നേടിയതാണ്.
കരം സിനിമയുടെ ട്രെയിലർ കാണാം:
മെറിലാൻഡ് സിനിമാസിൻ്റെയും ഹാബിറ്റ് ഓഫ് ലൈഫിൻ്റെയും ബാനറിൽ വൈശാഖ് സുബ്രഹ്മണ്യനും വിനീത് ശ്രീനിവാസനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമയാണ് കരം. ചിത്രത്തിലെ നായകനായ നോബിൾ ബാബു തോമസ് സിനിമയ്ക്ക് തിരക്കഥ ഒരുക്കി. നോബിളിനൊപ്പം മനോജ് കെ ജയൻ, ജോണി ആൻ്റണി, ബാബുരാജ്, കലാഭവൻ ഷാജോൺ, തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ജോമോൺ ടി ജോൺ ആൺ സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ രഞ്ജൻ എബ്രഹാമാണ് എഡിറ്റർ. ജോർജിയ ഉൾപ്പെടെ വിദേശതാരങ്ങളിൽ ചിത്രീകരിച്ച സിനിമ ഈ മാസം 25ന് തീയറ്ററുകളിലെത്തും.