Karikku Star Krishnachandran: അമ്പോ…പൊളി! അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനുമായി കരിക്ക് താരം; കൈയ്യടിച്ച് ആരാധകർ

Karikku Star Krishnachandran's Stunning Body Transformation: ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിക്ക് ആരാധകർ ഏറെയാണ്. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്.

Karikku Star Krishnachandran: അമ്പോ...പൊളി! അമ്പരപ്പിക്കുന്ന ബോഡി ട്രാൻസ്ഫർമേഷനുമായി കരിക്ക് താരം; കൈയ്യടിച്ച് ആരാധകർ

Karikku Star Krishnachandran

Published: 

10 Jul 2025 07:49 AM

മലയാളത്തില്‍ സിനിമകള്‍ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകള്‍. കരിക്ക് ചെയ്ത പല വീഡിയോകളും വൻ ഹിറ്റായിരുന്നു. ഇതിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചിരുന്നു. അത്തരത്തിലുള്ള ഒരു കഥാപാത്രങ്ങളിലൊന്നായിരുന്നു ടൂട്ടിയുടേത്. ജൂപിറ്റർ മഴ നനയാം പാട്ടും പാടി ഒറ്റയ്ക്കൊരു റൈഡ് പോകുന്ന ടൂട്ടിക്ക് ആരാധകർ ഏറെയാണ്. കരിക്കിന്റെ പല സീരിസുകളിലും ഭാഗമായിട്ടുള്ള കൃഷ്ണചന്ദ്രൻ ആണ് ടൂട്ടിയെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബോഡി ട്രാൻസ്ഫോർമേഷൻ നടത്തി ആരാധകരെ ഞെട്ടിച്ച കൃഷ്ണ ചന്ദ്രന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഒരൽപം തടിച്ച ശരീരപ്രകൃതിയുള്ള കൃഷ്ണചന്ദ്രൻ തന്റെ സിക്സ് പാക്ക് ബോഡിയുടെ ചിത്രങ്ങളിട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിലാണ് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ മസിൽ മാൻ ആയ കൃഷ്ണ ചന്ദ്രനെ കാണുന്നത്.

Also Read:അന്ന് വിവാഹം മുടങ്ങിയത് ഇന്ന് കാർത്തിക്കിന് അനു​ഗ്രഹമായി, ലക്ഷങ്ങളുടെ സമ്മാനവുമായി പ്രിയപ്പെട്ടവർ!

”ഓരോ പുഷിനും ഞാൻ കടപ്പെട്ടിരിക്കുന്നു” എന്ന ക്യാപ്ഷനോടെയാണ് കോച്ച് അജിത്തിനെയും റാഫേലിനെയും ടാഗ് ചെയ്തുകൊണ്ടുള്ള കൃഷ്ണ ചന്ദ്രന്റെ പോസ്റ്റ്. ”നിങ്ങളുടെ ഫിറ്റ്നസ് യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മാറ്റത്തിനായുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും നിങ്ങളിൽ കാണാമായിരുന്നു. നമുക്ക് ഈ പരിശ്രമം തുടരാം”, എന്നാണ് കോച്ച് റാഫേൽ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

 

കരിക്കിൽ വ്യത്യസ്തമായ നിരവധി വേഷങ്ങളാണ് കൃഷ്ണ ചന്ദ്രൻ അവതരിപ്പിച്ചിട്ടുള്ളത്. ടൂട്ടിയെ കൂടാതെ ഭവാനിയമ്മ, അമ്പാടി, സുര നമ്പൂതിരി, രതീഷ് സാർ, പ്രച്ഛന്നൻ പ്രകാശൻ’ തുടങ്ങിയ വേഷങ്ങളിലൂടെ എത്തി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്നു.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്