Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ; ‘കാതലും’ ‘ആടുജീവിതവും’ തമ്മിൽ കടുത്ത മത്സരം

Kerala State Film Awards 2024: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും. മലയാളികൾ ഒരുപാട് നല്ല സിനിമകൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2023, അതുകൊണ്ടുതന്നെ പ്രേക്ഷകരും ഏറെ ആവേശത്തോടെയാണ് പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്.

Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ; കാതലും ആടുജീവിതവും തമ്മിൽ കടുത്ത മത്സരം

(Image Courtesy: Instagram)

Updated On: 

15 Aug 2024 | 10:41 PM

2023 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ (ഓഗസ്റ്റ് 16 ) പ്രഖ്യാപിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് 54ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ. സംവിധായകൻ പ്രിയാനന്ദൻ, ഛായാഗ്രാഹകൻ അഴകപ്പൻ, എന്നിവരാണ് പ്രാഥമിക ജൂറി അധ്യക്ഷന്മാർ. സംവിധായകൻ ലിജോ ജോസ്  പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ എസ് മാധവൻ എന്നിവരും ജൂറി അംഗങ്ങളാണ്. മലയാള ചലച്ചിത്ര രംഗത്ത് ഒരുപാടു നല്ല സിനിമകൾ ലഭിച്ച വർഷമാണ് 2023. അതുകൊണ്ടുതന്നെ ഇത്തവണ അവാർഡിനായി കടുത്ത മത്സരം ആണുള്ളത്.

‘കാതൽ’, ‘ആടുജീവിതം’, ‘ഉള്ളൊഴുക്ക്’, ‘നേര്’, ‘2018’ തുടങ്ങി നാല്പതോളം ചിത്രങ്ങളാണ് മികച്ച ചലച്ചിത്ര പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തിൽ പരിഗണിച്ചിട്ടുണ്ട്. കൂടാതെ, ഈ ചിത്രങ്ങളുടെ സംവിധായകന്മാരായ ജിയോ ബേബി (കാതൽ: ദി കോർ), ബ്ലെസ്സി (ആടുജീവിതം), ക്രിസ്റ്റോ ടോമി (ഉള്ളൊഴുക്ക്), ജൂഡ് ആന്റണി ജോസഫ് (2018: എവരിവൺ ഈസ് എ ഹീറോ) തുടങ്ങിയവരാണ് മികച്ച സംവിധായകന്മാർക്കുള്ള അവാർഡിനായി മത്സരിക്കുന്നത്.

ഈ വർഷം, മികച്ച നടനുള്ള അവാർഡിനായി കടുത്ത മത്സരമാണുള്ളത്. ‘കണ്ണൂർ സ്‌ക്വാഡ്, ‘കാതൽ’ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനായി മമ്മൂട്ടി, ‘ആടുജീവിതത്തിലെ’ പ്രകടനത്തിന് പൃഥ്വിരാജ് എന്നിവർ തമ്മിലാണ് ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്നത്. കൂടാതെ ‘2018’ ലെ മികച്ച പ്രകടനത്തിന് ടൊവിനോ, ”ഫാലിമി’യിലെ അഭിനയത്തിന് ജഗദീഷ്, തുടങ്ങിയവരും അന്തിമ റൗണ്ടിൽ മത്സരിക്കുന്നുണ്ട്.

‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഉർവശിയും പാർവതി തിരുവോത്തും, ‘ശേഷം മൈക്കിൽ ഫാത്തിമ’യിലെ അഭിനയ മികവിന് കല്യാണി പ്രിയദർശൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. എ ആർ റഹ്‍മാനും സുഷിന് ശ്യാമും തമ്മിലാണ് ഇത്തവണ മികച്ച സംഗീത സംവിധാകനായുള്ള പോരാട്ടം.

READ MORE: മേതിൽ ദേവിക സിനിമയിലേക്ക്, ബിജു മേനോൻ ചിത്രം കഥ ഇന്നുവരെ ഫസ്റ്റ് ലുക്ക്

ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഇതുവരെ നേടിയത് ആറ് അവാർഡുകൾ വീതമാണ്. ഇത്തവണ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചാൽ ഏഴ് അവാർഡുകളോടെ മമ്മൂട്ടി മുന്നിലെത്തും. ‘വാസ്തവം’, ‘സെല്ലുലോയ്ഡ്’, എന്നീ സിനിമകളിലെ പ്രകടനത്തിന് പൃഥ്വിരാജും രണ്ടു തവണ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

ഉർവശിയാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റവും കൂടുതൽ ലഭിച്ച നടി. ഉള്ളൊഴുക്കിലെ പ്രകടനത്തിന് അവാർഡ് ലഭിച്ചാൽ, അത് ഉർവശിയുടെ കരിയറിലെ ആറാമത്തെ പുരസ്കാരമാകും. ‘എന്ന് നിന്റെ മൊയ്‌ദീൻ’, ‘ചാർളി’ തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് പാർവതി തിരുവോത്തിനും രണ്ടു തവണ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ