Khalid Rahman: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

FEFKA Take Action Against Khalid Rahman: കേസിനെ ഗൗരവത്തോടെ എടുക്കുന്നു എന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി. സിനിമാ മേഖലയില്‍ ലഹരി ഉപയോഗിച്ചതില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.

Khalid Rahman: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

അഷ്‌റഫ് ഹംസ, ഖാലിദ് റഹ്‌മാന്‍

Updated On: 

27 Apr 2025 | 10:03 AM

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും
അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സിബി മലയില്‍ നിര്‍ദേശം നല്‍കി.

കേസിനെ ഗൗരവത്തോടെ എടുക്കുന്നു എന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി. സിനിമാ മേഖലയില്‍ ലഹരി ഉപയോഗിച്ചതില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.

അതേസമയം, ലഹരി കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ തീരുമാനം. സംഘം ഫ്‌ളാറ്റില്‍ വെച്ച് നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. സമീറിന് ഉടന്‍ തന്നെ നോട്ടീസ് അയച്ച് വിളിപ്പിക്കാനാണ് നീക്കം.

ഞായറാഴ്ച (ഏപ്രില്‍ 28) പുലര്‍ച്ചെയാണ് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇരുവരുടെയും സുഹൃത്ത് ഷാലിഹ് മുഹമ്മദ് എന്നിവരെ ലഹരി ഉപയോഗത്തിനിടെ എക്‌സൈസ് പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് മൂവരുടെയും പക്കലുണ്ടായിരുന്നത്.

Also Read: Khalid Rahman: സ്വന്തം സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഖാലിദ് റഹ്മാൻ അറസ്റ്റിൽ; വിശദമായ അന്വേഷണത്തിന് എക്സൈസ്

സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു ലഹരി ഉപയോഗം. ശേഷം കസ്റ്റഡിയിലെടുത്ത മൂവരെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂവരെയും വൈദ്യ പരിശോധന നടത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു.

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ