Lakshmi Priya: ‘ഇനിയെങ്കിലും അച്ചന്മാരുടെ അരമനയുടെ തിണ്ണനിരങ്ങരുത്, പകരം ഹിന്ദു നേതാക്കളെ കാണുക’

ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനകളുടെ തിണ്ണ നിരങ്ങാൻ പോകരുതെന്നും പകരം ഹിന്ദു കമ്മ്യൂണിറ്റികളുടെ നേതാക്കളെ കാണണമെന്നുമാണ് ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും അനൂപ് ആന്റണി,ഷോൺ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു.

Lakshmi Priya: ഇനിയെങ്കിലും അച്ചന്മാരുടെ അരമനയുടെ തിണ്ണനിരങ്ങരുത്, പകരം ഹിന്ദു നേതാക്കളെ കാണുക

ലക്ഷ്മി പ്രിയ

Updated On: 

05 May 2026 | 11:15 AM

പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് അധികാരം തിരിച്ച് പിടിച്ചിരിക്കുകയാണ്. ബഹുഭൂരിപക്ഷം നേടിയാണ് യുഡിഎഫിന്റെ തിരിച്ചുവരവ്. 140 സീറ്റുകളിൽ 102 യു.ഡി.എഫ് നേടിയപ്പോൾ എഡിഎഫ് 35ലേക്ക് ഒതുങ്ങുകയും എൻഡിഎ 3 ഇടത്ത് അക്കൗണ്ട് തുറക്കുകയും ചെയ്തു.നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിലാണ് ഇക്കുറി താമര വിരിഞ്ഞത്. ന്നാൽ മറ്റിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വിജയം നേടാൻ സാധിച്ചില്ല. ഇപ്പോഴിതാ, നടിയും ബിജെപി അനുഭാവിയുമായ ലക്ഷ്മിപ്രിയയുടെ വാക്കുകൾ ശ്രദ്ധയാവുകയാണ്.

ഇനിയെങ്കിലും അച്ചന്‍മാരുടെ അരമനകളുടെ തിണ്ണ നിരങ്ങാൻ പോകരുതെന്നും പകരം ഹിന്ദു കമ്മ്യൂണിറ്റികളുടെ നേതാക്കളെ കാണണമെന്നുമാണ് ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും അനൂപ് ആന്റണി,ഷോൺ ജോർജ്, പി സി ജോർജ് എന്നിവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണെന്നും ലക്ഷ്മിപ്രിയ കുറിച്ചു.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ

ഇനിയെങ്കിലും അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്. എത്ര ചേർത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവർ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോൺ ജോർജ്, പി സി ജോർജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്‌.
പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്മണ സഭ, വിശ്വകർമ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേർത്തു പിടിക്കുക.

അവർക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങൾ മെച്ചപ്പെടുത്തി കൊടുക്കുക. മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെൻഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാർട്ടി ആണെങ്കിൽ ഭാരതീയ ജനതാ പാർട്ടിയും മതേതര പാർട്ടിയാണ്. ഇണ്ടി മുന്നണിയിൽ ഇവർ പതിനൊന്നും എൽ ഡി എഫ് മുന്നണിയിൽ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും. അതുകൊണ്ട് സമാജത്തെ ചേർത്ത് പിടിയ്ക്കാൻ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാൻ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക.

ALSO READ: വസ്ത്രം എൻ്റെ വ്യക്തിസ്വാതന്ത്ര്യം! കാവി കണ്ടാൽ ഉടൻ മുദ്രകുത്തണോ?; സന്തോഷ് കെ നായർ അന്ന് ചോദിച്ചത്

ഫെയ്സ്ബുക്ക് പോസ്റ്റ്

പെരുമ്പാവൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായി ആദ്യം ലക്ഷ്മി പ്രിയയെ ആണ് പ്രഖ്യാപിച്ചത്. എന്നാൽ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കേണ്ടി വരികയായിരുന്നു. പകരം ട്വന്റി 20 സ്ഥാനാർത്ഥിയായി ജിബി പാത്തിക്കലിനെ നിർത്തി. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ മനോജ് മൂത്തേടനോട് അദ്ദേഹം പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എൽഡിഎഫിന്റെ പരാജയത്തെയും ലക്ഷ്മി പ്രിയ വിമർശിച്ചിരുന്നു. ‘കേരളത്തിലെ ഭരണ വിരുദ്ധതയ്‌ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. വ്യക്തിപരമായി ബിജെപിയ്ക്ക് ലഭിച്ച മൂന്ന് സീറ്റുകള്‍ക്കൊപ്പം ചാണ്ടി ഉമ്മന്‍, കെ കെ രമ, ബിന്ദു കൃഷ്ണ എന്നിവരുടെ വിജയം ഏറെ സന്തോഷിപ്പിക്കുന്നു. ഉമ്മന്‍ ചാണ്ടി സാറിനോട് ഈ രാഷ്ട്രീയ കക്ഷി ചെയ്ത നെറികേടിന് ജനം കൊടുത്ത മറുപടിയാണ് ഈ മികച്ച വിജയം’ എന്നായിരുന്നു ഫെയ്സ്ബുക്കിൽ കുറിച്ചത്.

English Summary:

Lakshmi Priya Reacts to BJP’s Anoop Antony and Shone George’s Loss in election. She Says, BJP leaders should stop seeking support from church authorities, claiming that no matter how much effort or goodwill is shown, they will not back the party. Instead, it suggests that BJP leaders should focus on engaging with leaders from the Hindu community to strengthen their political support base.

 

Follow Us
Related Stories
AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു
Actor Arya :’മൊഴി മാറ്റിയ മലയാളം സിനിമകള്‍ വിജയിക്കില്ല’, അതിന് പിന്നിലെ കാരണം ഇതാണെന്ന് നടന്‍ ആര്യ
Balan Movie : രണ്ട് ദിവസത്തെ കളക്ഷന്‍ 4 കോടിയുമല്ല, ബാലനെ ഏറ്റെടുത്ത് പ്രേക്ഷകര്‍
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല