Lijomol Jose: അഭിനയത്തിൽ താത്പര്യമുണ്ടായിരുന്നില്ല; ഒരു തമാശയ്ക്കാണ് ഓഡിഷന് വേണ്ടി ഫോട്ടോ അയച്ചത്: ലിജോമോൾ ജോസ്

Lijomol Jose Reveals Audition Experiances: തനിക്ക് അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് നടി ലിജോമോൾ ജോസിൻ്റെ വെളിപ്പെടുത്തൽ. മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയുടെ ഓഡിഷന് ഫോട്ടോ അയച്ചുകൊടുത്തത് തമാശയ്ക്കായിരുന്നു എന്നും ലിജോമോൾ പറഞ്ഞു.

Lijomol Jose: അഭിനയത്തിൽ താത്പര്യമുണ്ടായിരുന്നില്ല; ഒരു തമാശയ്ക്കാണ് ഓഡിഷന് വേണ്ടി ഫോട്ടോ അയച്ചത്: ലിജോമോൾ ജോസ്

ലിജോമോൾ ജോസ്

Published: 

17 May 2025 17:11 PM

സിനിമാഭിനയം തനിക്ക് താത്പര്യമുണ്ടായിരുന്നില്ലെന്ന് നടി ലിജോമോൾ ജോസ്. തമാശയ്ക്ക് വേണ്ടിയാണ് ഫോട്ടോ അയച്ച് കൊടുത്തതെന്നും അച്ഛൻ്റെ ഓർമ്മദിവസമാണ് ഓഡിഷന് ക്ഷണിച്ചുകൊണ്ടുള്ള കോൾ വന്നതെന്നും ലിജോമോൾ പറഞ്ഞു. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിജോമോളിൻ്റെ വെളിപ്പെടുത്തൽ.

“ആക്ടിങ് റിലേറ്റഡായി ഒന്നും ഞാൻ ചെയ്തിട്ടില്ല. അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്നില്ല. തമാശയ്ക്ക് അയച്ചേക്കാം എന്ന് വിചാരിച്ച് അയച്ചു. ഒന്നുരണ്ട് ദിവസം റിപ്ലേ വന്നോന്ന് നോക്കിയിരുന്നു. വരാത്തപ്പോൾ അത് വിട്ടു. ഒരു മാസം കഴിഞ്ഞ്, അച്ഛൻ്റെ ഓർമ്മദിവസം പള്ളിയിൽ പോകാൻ വേണ്ടി തയ്യാറാവുകയാണ്. ആ സമയത്ത് ഉണ്ണിമായച്ചേച്ചിയുടെ കോൾ വന്നു. ‘ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു. നാളെ ഓഡിഷന് വരുമോ’ എന്ന് ചോദിച്ചു. ഞാൻ പോണ്ടിച്ചേരിയിലാണെന്ന് പറഞ്ഞു. അപ്പോ ഏതെങ്കിലും വീക്കെൻഡിൽ വരാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ‘ഞാൻ തമാശയ്ക്ക് ഫോട്ടോ അയച്ചതാണ്. എനിക്ക് ആക്ടിങ് റിലേറ്റഡായി ഒന്നും അറിയില്ല. അഭിനയിച്ചിട്ടില്ല’ എന്ന്. ‘എന്തായാലും വന്ന് നോക്കൂ. കിട്ടിയാലും ഇല്ലെങ്കിലും നമ്മൾ ഇത്ര പേരേ അറിയൂ’ എന്ന് ചേച്ചി പറഞ്ഞു. അങ്ങനെ ഞാൻ ഓക്കെ പറഞ്ഞു.”- ലിജോമോൾ പറഞ്ഞു.

“അമ്മയോട് പറഞ്ഞപ്പോൾ ചീത്തവിളി. എന്താലോചിച്ചിട്ടാണ് അയച്ചതെന്ന് ചോദിച്ചു. അവരോട് വരാൻ പറ്റില്ലെന്ന് പറയാൻ പറഞ്ഞു. അങ്ങനെ ഞാൻ വീണ്ടും ഉണ്ണിമായ ചേച്ചിയെ വിളിച്ചു. ‘വീട്ടിന്ന് അമ്മ എന്നെ വഴക്കുപറഞ്ഞു. അതുകൊണ്ട് വരുന്നില്ല’ എന്ന്. വീട്ടിൽ ഒന്നുകൂടി സംസാരിച്ചുനോക്കാൻ ചേച്ചി പറഞ്ഞു. അങ്ങനെ വീട്ടിൽ വിളിച്ച് അമ്മ സമ്മതിച്ചു. എറണാകുളത്ത് കഫേ പപ്പായയിലായിരുന്നു ഓഡിഷൻ. കുറച്ചുകഴിഞ്ഞ് ശ്യാമേട്ടനും ദിലീഷേട്ടനുമൊക്കെ വന്നു. ഒന്ന് രണ്ട് സീൻസ് ചെയ്തുനോക്കാമെന്ന് പറഞ്ഞപ്പോൾ, വീട്ടിൽ പോകണമെന്ന് ഞാൻ പറഞ്ഞു. കുറച്ചുസമയം സംസാരിച്ചിരുന്നപ്പോൾ വീണ്ടും ഒരു സിറ്റുവേഷൻ നോക്കാമെന്ന് പറഞ്ഞു. അത് എങ്ങനെയോ ചെയ്തു. അത് തന്നെ വേറെ ഒന്നുരണ്ട് തരത്തിൽ കൂടി ചെയ്യാൻ പറഞ്ഞു. അവസാനം ഫോട്ടോസ് കൂടി എടുത്തിട്ടാണ് വിട്ടത്.”- ലിജോമോൾ വിശദീകരിച്ചു.

Also Read: Vineeth: ‘മണിച്ചിത്രത്താഴിലേക്ക് എന്നെ വിളിച്ചിരുന്നു, അഭിനയിക്കാതിരുന്നതിന് ഒരു കാരണമുണ്ട്’; വിനീത്

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിൻ്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ സിനിമാഭിനയം ആരംഭിച്ചത്. തുടർന്ന് തമിഴിലും മലയാളത്തിലുമായി വിവിധ സിനിമകളിൽ അഭിനയിച്ചു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ