Madhav Suresh: ‘ഇതാണെന്റെ ലോകം, ഈ പുഞ്ചിരിയാണ് എന്റെ ജീവിതത്തിലെ വെളിച്ചം’; സെലിന്റെ ഫോട്ടോ പങ്കിട്ട് മാധവ് സുരേഷ്‌

Madhav Suresh's new Instagram post with Actress Celine: ഇതിന് മുമ്പും സെലിന്റെ ചിത്രങ്ങള്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്.

Madhav Suresh: ഇതാണെന്റെ ലോകം, ഈ പുഞ്ചിരിയാണ് എന്റെ ജീവിതത്തിലെ വെളിച്ചം; സെലിന്റെ ഫോട്ടോ പങ്കിട്ട് മാധവ് സുരേഷ്‌

മാധവ് സുരേഷും സെലിനും Image: Instagram

Published: 

05 Jul 2024 10:37 AM

സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മാധവ് സുരേഷാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചാര്‍ച്ചാ വിഷയം. നേരത്തെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനോട് സെലിനും മാധവും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കെല്ലാം ജീവന്‍ പകര്‍ന്നുകൊണ്ട് വീണ്ടും മാധവിന്റെ പോസ്റ്റ് എത്തിയിരിക്കുകയാണ്.

പോസ്റ്റിനോടൊപ്പം മാധവ് പങ്കുവെച്ച കുറിപ്പാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത്. തന്റെ ലോകവും തന്റെ ജീവിതത്തിലെ സ്‌പെഷ്യല്‍ ആയിട്ടുള്ള വ്യക്തിയും സെലിന്‍ ആണെന്ന് മാധവിന്റെ പോസ്റ്റില്‍ പറയുന്നു.

Also Read: Malayalee From India OTT : മലയാളി ഫ്രം ഇന്ത്യ ഒടിടിയിൽ എത്തി; എവിടെ കാണാം?

‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള ഒരാളെ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അറിയാം ഞാനല്‍പം വൈകിപോയി. ഈ ആളാണ് എന്റെ ലോകം. ഞാന്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നപ്പോള്‍ എന്റെ കൂടെ ഒരു പാറപോലെ ഉറച്ചുനിന്ന ആളാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ പോരായ്മകളെ മനസിലാക്കുന്ന അവയെ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന ഒരാള്‍.

മാധവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

 

ആ പുഞ്ചിരി എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു. ആ ശബ്ദം എന്റെ കാതുകളില്‍ സംഗീതം പോലെ മുഴങ്ങുന്നു. ആ സാന്നിധ്യം എനിക്ക് ഊര്‍ജം പകരുന്നു. കണ്ടുമുട്ടിയ അന്നുമുതല്‍ എന്റെ ജീവിതത്തിന്റെ വെളിച്ചമായി ഇയാള്‍ മാറി.

പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍ സ്റ്റാര്‍, ചിക്കാട്രോണ്‍, കുഞ്ഞുവാവ, സെമി ലാറ്റിന, സിസി കുട്ടി, നിന്റെ എല്ലാ ആഗ്രഹങ്ങളും നീ നേടിയെടുക്കുമെന്ന് എനിക്കറിയാം. അന്ന് നീ അത് നേടുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് ഞാന്‍ പറയും. ഇപ്പോള്‍ എങ്ങനെയാണോ അതുപോലെ മനോഹരമായി തന്നെ തുടരുക, ആളുകളെ വീണ്ടും വിശ്വസിക്കാന്‍ പഠിപ്പിച്ചതിന് നന്ദി,’ മാധവ് കുറിച്ചു.

സെലിന്‍

 

ഇതിന് മുമ്പും സെലിന്റെ ചിത്രങ്ങള്‍ മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട ഹോമിയെ പരിചയപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയായിരുന്നു അത്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ഇപ്പോള്‍ മാധവ് പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയാണ് മാധവ് അഭിനയം ആരംഭിച്ചത്. വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി എന്ന സിനിമയില്‍ മാധവാണ് നായകനായി അഭിനയിക്കുന്നത്. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ജെഎസ്‌കെ എന്ന ചിത്രത്തിലും മാധവ് അഭിനയിക്കുന്നുണ്ട്.

Also Read: Mandakini OTT : മന്ദാകിനി ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?

പൃഥ്വിരാജ് നായകനായി 2018ല്‍ പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിലൂടെയാണ് സെലിന്‍ സിനിമാ ജീവിതം ആരംഭിച്ചത്. ജീത്തു ജോസഫ് സംവിധായകനായ ഊഴം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായും സെലിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാനഡയില്‍ ജനിച്ചുവളര്‍ന്ന സെലിന്‍ സൈക്കോളജി ബിരുദധാരിയാണ്.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും