Mahesh Narayanan: ‘മഹേഷ് നാരായണൻ്റെ മൾട്ടിസ്റ്റാറർ സിനിമ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവും’; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

Kunchacko Boban About Mahesh Narayanan Movie: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാറർ ചിത്രം വമ്പൻ സിനിമയെന്ന് കുഞ്ചാക്കോ ബോബൻ. മലയാളത്തിൽ ഇതുവരെ കാണാത്ത ഒരു ദൃശ്യവിസ്മയമാവും സിനിമ. വലിയ ബജറ്റാണ് സിനിമയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Mahesh Narayanan: മഹേഷ് നാരായണൻ്റെ മൾട്ടിസ്റ്റാറർ സിനിമ ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവും; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, മോഹൻലാൽ

Published: 

18 Feb 2025 11:50 AM

മഹേഷ് നാരായണൻ്റെ സംവിധാനത്തിലൊരുങ്ങുന്ന മൾട്ടിസ്റ്റാറർ ചിത്രം ഇതുവരെ കാണാത്തൊരു ദൃശ്യവിസ്മയമാവുമെന്ന് കുഞ്ചാക്കോ ബോബൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിര ഒരുമിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് സമയത്തെ മമ്മൂട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

“ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് തന്നെ വലിയ ഭാഗ്യമാണ്. അതൊരു വലിയ സിനിമയായിരിക്കും. മലയാള സിനിമ അങ്ങനെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ദൃശ്യവിസ്മയം തന്നെ ആയിരിക്കും. ഒരുപാട് ടാലൻ്റുകളുള്ള സിനിമയാണ്. മഹേഷ് നാരായണനാണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. മഹേഷ് ഒരുപാട് നാൾ റിസർച്ചൊക്കെ ചെയ്തിട്ട് ചെയ്യുന്ന ഒരു സിനിമയാണ്. ഒരു വലിയ ബാനറാണ്. വലിയ ചിലവ് വരുന്ന സിനിമയാണ്. അതിൻ്റെ ഒരു ഗുണം സിനിമയിലുണ്ടാവും. എല്ലാവരെയും പോലെ അതിൻ്റെ ഒരു ബിഗ് സ്ക്രീൻ എക്സ്പീരിയൻസിൽ ഞാനും എക്സൈറ്റഡാണ്.”- കുഞ്ചാക്കോ ബോബൻ പറഞ്ഞു.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം വമ്പൻ ബജറ്റിലൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ സിനിമയാണെന്ന് നേരത്തെ മഹേഷ് നാരായണൻ തന്നെ അറിയിച്ചിരുന്നു. തുടക്കത്തിൽ മമ്മൂട്ടിയെ നായകനാക്കിയാണ് സിനിമ ആലോചിച്ചത്. പിന്നീട് സിനിമയിലേക്ക് മോഹൻലാൽ അടക്കമുള്ള മറ്റ് താരങ്ങൾ എത്തുകയായിരുന്നു. ആദ്യം മമ്മൂട്ടിയെ വച്ചാണ് ആലോചിച്ചതെങ്കിലും പിന്നീട് സിനിമയിലെത്തിയവർക്കൊക്കെ കരുത്തുറ്റ വേഷങ്ങളാണ് ഉള്ളതെന്നും മഹേഷ് നാരായണൻ വ്യക്തമാക്കിയിരുന്നു.

Also Read: Mahesh Narayanan Movie: രാവണന്റെ നാട്ടിൽ ഹരിക്കും കൃഷ്ണനുമൊപ്പം സുദർശനും! സോഷ്യൽ മീഡിയ കത്തിച്ച് ഹരികൃഷ്ണൻസ് കോംമ്പോ

16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി- മോഹൻലാൽ കോംബോ ബിഗ് സ്ക്രീനിൽ തിരികെയെത്തുക. 1988ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി – മോഹൻലാൽ – കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടും ആദ്യമായി ഒരുമിക്കുന്ന സിനിമയാണിത്. ഇവർക്കൊപ്പം മഞ്ജു വാര്യർ, ആസിഫ് അലി എന്നിവരും സിനിമയിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

കേരളത്തിനൊപ്പം ശ്രീലങ്ക, ലണ്ടൻ, ഷാർജ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. ഡങ്കി, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ തുടങ്ങിയ സിനിമകളിലടക്കം ക്യാമറ ചലിപ്പിച്ച മാനുഷ് നന്ദൻ ആണ് ആണ് സിനിമയുടെ ഛായാ​ഗ്രാഹകൻ എന്നാണ് വിവരം. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിൽ ആൻ്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ബജറ്റ് 80 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്.

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും