Malayalam OTT Releases: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക്; ഡിയസ് ഇറെയും വൈകില്ല: ഉടനെത്തുന്ന മലയാളം സിനിമകൾ

The Pet Detective And Dies Irae OTT: ദി പെറ്റ് ഡിറ്റക്ടീവ്, ഡിയസ് ഇറെ എന്നീ സിനിമകൾ ഒടിടിയിലേക്ക്. രണ്ട് സിനിമകളും ഉടൻ തന്നെ സ്ട്രീമിങ് ആരംഭിക്കും.

Malayalam OTT Releases: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക്; ഡിയസ് ഇറെയും വൈകില്ല: ഉടനെത്തുന്ന മലയാളം സിനിമകൾ

ദി പെറ്റ് ഡിറ്റക്ടീവ്, ഡിയസ് ഇറെ

Published: 

17 Nov 2025 12:50 PM

ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ജോഡി ഒന്നിച്ച പെറ്റ് ഡിറ്റക്ടീവ് ഒടിടിയിലേക്ക്. പ്രണീഷ് വിജയൻ്റെ കന്നി സംവിധാന സംരംഭമായ പെറ്റ് ഡിറ്റക്ടീവ് തീയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. വിനായകൻ, ജോമോൻ ജ്യോതിർ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി. ഷറഫുദ്ദീൻ ആദ്യമായി നിർമ്മിച്ച സിനിമ കൂടിയാണ് ദി പെറ്റ് ഡിറ്റക്ടീവ്.

സീ5 ആണ് പെറ്റ് ഡിറ്റക്ടീവിവിൻ്റെ ഒടിടി പാർട്ണർ. ഈ മാസം 28ന് സിനിമ സീ5ലൂടെ പ്രദർശനം ആരംഭിക്കും. സിഐഡി മൂസ പോലെ മുഴുവൻ സമയ തമാശപ്പടമെന്ന വിശേഷണമാണ് പെറ്റ് ഡിറ്റക്ടീവിന് ലഭിച്ചത്. പ്രിയദർശൻ സിനിമകളിലെ സ്ലാപ്സ്റ്റിക് കോമഡികൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട സിനിമ ബോക്സോഫീസിൽ നിന്ന് കാര്യമായ നേട്ടമുണ്ടാക്കിയില്ല. എങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തി. ആനന്ദ് സി ചന്ദ്രൻ ക്യാമറയും അഭിനവ് സുന്ദർ നായക് എഡിറ്റിങും നിർവഹിച്ചിരിക്കുന്നു. രാജേഷ് മുരുഗേശനാണ് സംഗീതം.

Also Read: Santhosh Varkey: അത് പുള്ളിക്ക് ഏറ്റു, അതിന്റെ വെെരാ​ഗ്യമാണ്; കേസിൽ എനിക്കെതിരെ കളിച്ചത് മോഹൻലാൽ’; സന്തോഷ് വർക്കി

പ്രണവ് മോഹൻലാലിലെ നായകനാക്കി രാഹുൽ സദാശിവനൊരുക്കിയ ഡിയെസ് ഇറെയും ഈ മാസം തന്നെ ഒടിടിയിലെത്തും. സ്ട്രീമിങ് എന്ന് മുതൽ ആരംഭിക്കുമെന്നതിനെപ്പറ്റി വ്യക്തതയില്ല. ഈ മാസം അവസാനത്തോടെ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം. ജിയോഹോട്ട്സ്റ്റാർ ആണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

രാഹുൽ സദാശിവൻ്റെ നാലാം സിനിമയാണ് ഡിയസ് ഇറെ. തീയറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ 50 കോടി രൂപയിലധികം ബോക്സോഫീസിൽ നിന്ന് നേടിയിരുന്നു. രാഹുൽ സദാശിവൻ്റെ സിനിമകളിൽ തീയറ്ററുകളിൽ നിന്ന് ഏറ്റവുമധികം പണമുണ്ടാക്കുന്ന സിനിമ കൂടിയാണ് ഡിയസ് ഇറെ. പ്രണവിനൊപ്പം ജിബിൻ ഗോപിനാഥ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഷെഹ്‌നാദ് ജലീൽ ആണ് ക്യാമറ കൈകാര്യം ചെയ്തത്. ഷഫീഖ് മുഹമ്മദ് എഡിറ്റിങും ക്രിസ്റ്റോ സേവിയർ സംഗീതസംവിധാനവും നിർവഹിച്ചു.

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും