പാക് അതിർത്തിയിൽ കുടുങ്ങി നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം

മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ 'ഹാഫ് എന്ന് ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയവരാണ് കുടുങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്,നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്.

പാക് അതിർത്തിയിൽ കുടുങ്ങി നടൻ മണിക്കുട്ടൻ അടങ്ങുന്ന സിനിമാ സംഘം

Manikuttan (1)

Updated On: 

09 May 2025 | 11:56 AM

ന്യൂഡൽഹി: മലയാള സിനിമാപ്രവർത്തകരുടെ സംഘം പാകിസ്ഥാൻ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നു. പാക് അതിർത്തിയായ ജയ്സൽമറിലാണ് 150 പേരടങ്ങുന്ന സംഘം കുടുങ്ങിക്കിടക്കുന്നത്. മലയാളത്തിലെ ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവിയായ ‘ഹാഫ് എന്ന് ചിത്രത്തിന്റെ ഷൂട്ടിംങിനായി പോയവരാണ് കുടുങ്ങിയത്. ചിത്രത്തിന്റെ സംവിധായകനായ സംജാദ്,നടൻ മണിക്കുട്ടൻ അടക്കമുള്ളവർ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാർഗം വഴി പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇവർ.

രാജസ്ഥാനിലെ ജയ്സാല്‍മീരിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംങ് നടക്കാൻ തീരുമാനിച്ചത്. എന്നാൽ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചു. ഇവിടെ 90 ദിവസത്തെ ഷൂട്ടിങ് തീരുമാനിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് തിരിച്ച് വരുകയാണെന്ന് നടി ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഷെല്ലാക്രമണത്തിന്‍റെ വലിയ ശബ്ദമാണ് ആദ്യം കേട്ടത്. പിന്നാലെ നഗരും മുഴുവനും ബ്ലാക്ക് ഔട്ടായെന്നും ഐശ്വര്യ പറയുന്നു. സേനയുടെ ആദ്യം കരുതിയത്. പിന്നിട്ടാണ് ഷെല്ലാക്രമണമാണെന്ന് മനസിലായതെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

Also Read:ചണ്ഡീഗഡിലും സൈറണുകളുടെ മുഴക്കം; പാക് ആക്രമണത്തിന് സാധ്യതയെന്ന് വ്യോമസേന മുന്നറിയിപ്പ്

രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് നായിക. സുധീഷ്, മണികണ്ഠന്‍ , ശ്രീകാന്ത് മുരളി, ബോളിവുഡ് താരം റോക്കി മഹാജന്‍, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

അതേസമയം സംഘർഷമേഖലയിൽ കുടുങ്ങികിടക്കുന്നവർക്കായി സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. സംഘർഷമേഖലയിൽ മലയാളികൾക്ക് സഹായത്തിനായി സെക്രട്ടറിയേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഇവിടങ്ങളിൽ വി​ദ്യർത്ഥികളും വിനോദസഞ്ചാരികളും അടങ്ങം നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ