Bazooka Movie : എട്ട് രണ്ട് 16ൻ്റെ പണി വരുന്നുണ്ട്! മമ്മൂട്ടിയുടെ ബസൂക്ക ടീസർ

Mammootty Bazooka Movie Teaser : തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും ബസൂക്കയിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നവാഗതനായ ഡീനോ ഡെന്നിസാണ് ബസൂക്കയുടെ സംവിധായകൻ

Bazooka Movie : എട്ട് രണ്ട് 16ൻ്റെ പണി വരുന്നുണ്ട്! മമ്മൂട്ടിയുടെ ബസൂക്ക ടീസർ

മമ്മൂട്ടി ബസൂക്ക (Screegrab- teaser)

Published: 

15 Aug 2024 13:52 PM

മലയാളത്തിൻ്റെ മെഗാ താരം മമ്മൂട്ടി (Mammootty) സ്റ്റൈലിഷ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക (Bazooka Movie). തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവത്തകർ. ഗെയിമിങ്ങിൻ്റെ പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ചിത്രമാകും ബസൂക്ക എന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്. സ്റ്റൈലിഷ് വേഷത്തിൽ മമ്മൂട്ടിയെത്തുന്നതും സിനിമയിലേക്ക് കൂടുതൽ പേര് ആകർഷിക്കുന്നുണ്ട്. നവാഗതനായ ഡീനോ ഡെന്നിസാണ് ചിത്രത്തിൻ്റെ സംവിധായകൻ. അന്തരിച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ജീനോ ഡെന്നിസ്. ചിത്രം ഈ വർഷം തന്നെ തിയറ്ററുകളിൽ എത്തും.

സാരിഗമ, ത്രിയറ്റർ ഓഫ് ഡ്രീംസ്, യൂഡ്ലി ഫിലിമിൻ്റെയും ബാനറിൽ വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ, ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേർന്നാണ് ബസൂക്ക് നിർമിക്കുന്നത്. സംവിധായകൻ ഡീനോ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും ഗൗതം മേനോനും പുറമെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ALSO READ : Kerala State Film Awards: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ; ‘കാതലും’ ‘ആടുജീവിതവും’ തമ്മിൽ കടുത്ത മത്സരം

90 ദിവസങ്ങൾ കൊണ്ട് മൂന്ന് ഷെഡ്യൂളുകളിലായിട്ടാണ് ബസൂക്കയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഏറ്റവും പൂതിയ സാങ്കേതിക ഉപയോഗിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവിയാണ്. മിഥുൻ മുകുന്ദനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റർ.

സിനിമയിലെ മറ്റ് അണിയറപ്രവർത്തകർ

സഹിൽ ശർമ-കോ പ്രൊഡ്യൂസർ, സൂരജ് കുമാർ- എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, സാഞ്ചോ ജെ- പ്രൊഡക്ഷൻ കൺട്രോളർ, ബാദുഷ എൻഎം- പ്രൊജെക്ട് ഡിസൈനർ, മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ടസ്, മാഫിയ ശശി- സംഘട്ടനം, ഷിജി പട്ടണം, അനീസ് നാടോടി- പ്രൊഡക്ഷൻ ഡിസൈനർ, സുജിത് സുരേഷ് – ചീഫ് അസോസിയേറ്റ് ഡയറക്ടർ, സമീറ സനീഷ്, അഭിജിത്ത്- കോസ്റ്റ്യൂസ്, സിങ്ക് സിനിമ- സൌണ്ട് ഡിസൈൻ, അരവിന്ദ് മേനോൻ- സൌണ്ട് മിക്സിങ്, ജിതേഷ് പൊയ്യ, എസ് ജോർജ്- മേക്ക് അപ്പ്, സുഗീഷ് എസ് ജി, സുധീഷ് ഗാന്ധി- അസോസിയേറ്റ് ഡയറക്ടർ, ബിജിത്ത് ധർമടം- സിറ്റിൽസ്, എഗ്വൈറ്റ് വിഎഫ്എക്സ്- വിഎഫ്എക്സ്, ശരത്ത് വിനു- ടൈറ്റിൽ ആനിമേഷൻ, സ്രിക് വാര്യർ- കളറിസ്റ്റ്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ