Kalamkaval Movie : അടുത്ത വർഷം വരെ കാത്തിരിക്കേണ്ട! മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു

Kalamkaval Movie release date : നേരത്തെ നവംബർ 27ന് റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അണിയറപ്രവർത്തകർ റിലീസ് തീയതി മാറ്റിവെക്കുകയായിരുന്നു.

Kalamkaval Movie : അടുത്ത വർഷം വരെ കാത്തിരിക്കേണ്ട! മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു

Kalamkaval

Updated On: 

25 Nov 2025 21:25 PM

മമ്മൂട്ടിയുടെ കളങ്കാവൽ സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തുമെന്ന് മമ്മൂട്ടി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. നേരത്തെ നവംബർ 27-ാം തീയതി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു കളങ്കാവൽ. ശേഷം സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ മമ്മൂട്ടി പുതിയ റിലീസ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ചുള്ള ധാരണയാകാതെ വന്നതോടെയാണ് കളങ്കാവലിൻ്റെ റിലീസ് നീണ്ട് പോയതെന്നായിരുന്നു ബോളിവുഡ് മാധ്യമമായ പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്. കൂടാതെ കൂടതൽ ചിത്രങ്ങൾ വർഷാവസാനത്തോടെ തിയറ്ററിൽ എത്താൻ ഒരുങ്ങിയത് മമ്മൂട്ടി ചിത്രത്തിൻ്റെ തിയറ്റർ പ്രകടനത്തെ ബാധിക്കുമെന്നുള്ള ആശങ്കയും അണിയറപ്രവർത്തകർക്കുണ്ടായിരുന്നുയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയെല്ലാം തള്ളികൊണ്ട് ഇപ്പോൾ കളങ്കാവലിൻ്റെ പുതിയ റിലീസ് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ALSO READ : Pharma OTT : ആരാ പറഞ്ഞേ വരില്ലയെന്ന്? ദേ നിവിൻ പോളിയുടെ ഫാർമ വെബ് സീരീസിൻ്റെ പുതിയ അപ്ഡേറ്റ്

കളങ്കാവലിൻ്റെ റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി


നവാഗതനായ ജിതിൻ കെ ജോസ് ഒരുക്കുന്ന ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടിയുടെ തന്നെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജിതിൻ ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് കളങ്കാവലിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. മമ്മൂട്ടിയുടെ ക്യാൻസർ രോഗബാധയെ തുടർന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നീണ്ട് പോയിരുന്നു. രോഗമുക്തി നേടിയതിന് ശേഷമാണ് നടൻ സിനിമയുടെ ഡബ്ബിങ്ങും മറ്റും പൂർത്തിയാക്കിയത്.

കഴിഞ്ഞ ആഴ്ചയിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. ട്രെയിലറിൽ ഒരു ഒറ്റ സീനിൽ മാത്രമാണ് മമ്മൂട്ടിയെത്തുന്നത്. വിനായകനാണ് മമ്മൂട്ടിക്കെതിരായ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. സീരിയൽ കില്ലർ സൈനൈഡ് മോഹനായിട്ടാകും മമ്മൂട്ടി കളങ്കാവലിൽ വരികയെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. മുജീബ് മജീദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കളങ്കാവൽ സിനിമയുടെ ട്രെയിലർ

Related Stories
Kalamkaval Review: കളങ്കാവലിൽ വില്ലനാര്? സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും