Manichitrathazhu : എല്ലാവരും ഭയക്കുന്ന ആ രാഗം എങ്ങനെ നാ​ഗവല്ലിയുടെ പ്രിയരാ​ഗമായി? മണിച്ചിത്രത്താഴിലെ രഹസ്യം

Manichitrathazhu Movie Secrets : നാ​ഗവല്ലിയുടെ മനസ്സിലെ തണുപ്പിക്കാനുള്ള രാ​ഗം എന്ന നിലയിലാണ് ഇത് പ്രയോ​ഗിച്ചിട്ടുള്ളത്... തെക്കിനിയിലെത്തുന്നവരോട് ഒരു സന്ദർഭത്തിൽ നാ​ഗവല്ലി ആഹിരി ​രാ​ഗത്തിൽ കീർത്തനം പാടുന്നതിനെപ്പറ്റി സംസാ​രിക്കുന്നതിൽ നിന്ന് ഇത് മനസ്സിലാക്കാം.

Manichitrathazhu : എല്ലാവരും ഭയക്കുന്ന ആ രാഗം എങ്ങനെ നാ​ഗവല്ലിയുടെ പ്രിയരാ​ഗമായി? മണിച്ചിത്രത്താഴിലെ രഹസ്യം

Manichitrathazhu Movie | Credits

Edited By: 

Arun Nair | Updated On: 17 Aug 2024 | 09:55 PM

കൊച്ചി: സ്വയം പഠിക്കേണ്ട രാ​ഗം, ​ഗുരുമുഖത്ത് നിന്ന് പഠിക്കാൻ കഴിയാത്തത്.. അന്നം മുടക്കി.. അങ്ങനെ പല അന്ധവിശ്വാസങ്ങളാലും മൂടിക്കിടന്ന പുരാതന സം​ഗീതത്തിന്റെ ഭാ​ഗമായിരുന്ന ആഹിരി രാ​ഗം മലയാളികൾക്ക് സമ്മാനിച്ചത് മണിച്ചിത്രത്താഴാണ്. പലരാ​ഗങ്ങളും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആഹിരി ഇന്ന് മലയാളത്തിനു പ്രീയപ്പെട്ടതാകാൻ കാരണവും ഈ ചിത്രം തന്നെ. എന്നാലും ഇതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ അവസാനിക്കുന്നില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം.

നാ​ഗവല്ലിയുടെ നാവാകാൻ ആഹിരി മതി എന്ന തീരുമാനം സം​ഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ എടുത്തപ്പോൾ മുതൽ അദ്ദേഹവും സംശയത്തിലായിരുന്നു എന്ന് അഭിമുഖങ്ങൾ വ്യക്തമാക്കുന്നു. പക്ഷെ ഇതിലും മികച്ച മറ്റൊന്നു ലഭിക്കുക അസാധ്യം. ഒരേ സമയം ഭക്തിയും ഭീതിയും ഉരുക്കിച്ചേർന്ന ഒരു വീണാനാദം കേട്ട് കേരളം വിറയ്ക്കാൻ കാരണവും അന്ത ആഹിരി രാ​ഗപ്രഭാവം തന്നെ.

അന്ത ആഹിരി രാ​ഗത്തിലേ കീർത്തനം

നാ​ഗവല്ലിയുടെ മനസ്സിലെ തണുപ്പിക്കാനുള്ള രാ​ഗം എന്ന നിലയിലാണ് ഇത് പ്രയോ​ഗിച്ചിട്ടുള്ളത്… തെക്കിനിയിലെത്തുന്നവരോട് ഒരു സന്ദർഭത്തിൽ നാ​ഗവല്ലി ആഹിരി ​രാ​ഗത്തിൽ കീർത്തനം പാടുന്നതിനെപ്പറ്റി സംസാ​രിക്കുന്നതിൽ നിന്ന് ഇത് മനസ്സിലാക്കാം.

ശ്രീദേവിയെ പൂട്ടിയിട്ട ശേഷം അതേ രാ​ഗത്തിലുള്ള പഴന്തമിഴ് പാട്ടിഴയും എന്ന പാട്ടാണ് സണ്ണി പാടുന്നത്. ഇതും ​ഗം​ഗയിലെ നാ​ഗവല്ലിയോടുള്ള തന്റെ സഹാനുഭൂതി അറിയിക്കാനും സാന്ത്വനിപ്പിക്കാനുമാണെന്ന് വായിച്ചെടുക്കാം. നാ​ഗവല്ലി നൃത്തം ചെയ്യുന്ന ​ഗാനവും ഇതേ രാ​ഗത്തിൽ തന്നെയുള്ളതാണ്.

കച്ചേരികളിൽ വർജ്യം സ്വയം പഠിക്കേണ്ട രാ​ഗം

കച്ചേരികൾക്കിടയിലും ഈ രാ​ഗം കേൾക്കുന്നത് വളരെ വിരളമാണ്. ഈ രാ​ഗത്തിൽ അധികം കീർത്തനങ്ങൾ ഇല്ലെന്നതും മറ്റൊരു പ്രത്യേകത. ചിലർ അപൂർവ്വമായി വളരെ കുറച്ചു മിനുട്ടുകൾ മാത്രം ആലപിക്കുമെങ്കിലും മൂഡി ക്രിയേറ്റ് ചെയ്ത് അത് അവസാനിപ്പിക്കുകയാണ്. സ്വാതിതിരുനാൾ രചിച്ച പനിമതി മുഖി ബാലേ… എന്നത് മാത്രമാണ് പിന്നെയും പ്രസിദ്ധി നേടിയിട്ടുള്ളത്.

ALSO READ – മേഘ്നാ രാജ് വീണ്ടും മലയാളത്തിൽ; തിരിച്ചു വരവ് ഹന്നയിലൂടെ

മറ്റൊരു പ്രത്യേകത ഇത് അന്നം മുടക്കിയാണ് എന്നതാണ്. യഥാർത്തത്തിൽ ഈ രാ​ഗം ആലപിക്കുമ്പോൾ വിശപ്പ് ശമിക്കുന്നതാകാം എന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഇത് ആലപിച്ചാൽ ഭക്ഷണം ലഭിക്കില്ല എന്നും വിശ്വാസമുണ്ട്.

എംജിയും ആഹിരിയും

ചിത്രം പൂർത്തിയായി ഉടൻ തന്നെ സം​ഗീത സംവിധായകനായ എംജി രാധാകൃഷ്ണൻ രോ​ഗബാധിതനായി എന്നും, അദ്ദേഹം വിശ്വസിക്കുന്നത് അത് രാ​ഗത്തിന്റെ പ്രഭാവം കാരണമാണ് എന്നതും മാതൃഭൂമിയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹത്തിന്റെ മകൻ വ്യക്തമാക്കുന്നു. വല്ലാത്ത ഒരു പ്രത്യേക ഭാ​വമാണ് ഇതിനുള്ളതെന്നത് സംശയമില്ലാത്ത കാര്യമാണ്. ഓരോ രാ​ഗവും മനുഷ്യരിൽ ഉണ്ടാക്കുന്ന പ്രതിഫലനം വ്യത്യസ്തമാണ്.

ഇതിൽ ചിലത് മാറ്റി നിർത്തപ്പെടുന്നു. വിശ്വാസങ്ങളുടെ പേരിലായാലും ഏറെ മനോഹരമായ ഇത്തരം രാ​ഗങ്ങൾ പിന്നീട് എപ്പോഴെല്ലാം കണ്ടെടുക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് കാലാതിവർത്തിയായ പാട്ടുകളാണ് എന്നതിൽ സംശയമില്ല.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ