Manjummel Boys Financial Fraud Case: സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഉൾപ്പടെയുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി
Manjummel Boys Financial Fraud Case Updates: കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

സൗബിൻ ഷാഹിർ, സുപ്രീം കോടതി
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിര്‍ അടക്കമുള്ള പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ സിറാജാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സൗബിൻ അടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കാണ് നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയുടെ ലാഭവിഹിതത്തിന്‍റെ 40 ശതമാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു കോടി രൂപ തന്റെ പക്കൽ നിന്ന് വാങ്ങിയെന്നും, സിനിമ ലാഭത്തിലായിട്ടും പണം നല്‍കിയില്ലെന്നും കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് ഇവർക്കെതിരെ മരട് പോലീസ് കേസെടുത്തിരുന്നത്. ഈ കേസിലാണ് മൂവർക്കും നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ കഴിഞ്ഞ ദിവസം സൗബിൻ അടക്കമുള്ള പ്രതികൾക്കെതിരെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മൂവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ വിട്ടയയ്ക്കുകയായിരുന്നു. പിന്നാലെ മാധ്യമങ്ങളെ കണ്ട സൗബിൻ സിനിമയുടെ ലാഭ വിഹിതം നല്‍കാന്‍ തയ്യാറാണെന്നും അതിനായി പണം മാറ്റി വച്ചിട്ടുണ്ടെന്നും പ്രതികരിച്ചിരുന്നു. “പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയതാണ്. എന്നാല്‍, ലാഭവിഹിതം നല്‍കിയില്ല. അതിന് വേണ്ടി പണം മാറ്റി വെച്ചിരുന്നു. അത് നല്‍കാനിരിക്കെയാണ് തനിക്കെതിരെ പരാതിക്കാരന്‍ കേസ് കൊടുത്തത്” എന്നായിരുന്നു സൗബിന്റെ പ്രതികരണം.
സിനിമയുടെ നിര്‍മാതാക്കാള്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ നൽകിയെന്നും, ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. എന്നാൽ, വാഗ്ദാനം നല്‍കിയ പണം ഇയാള്‍ കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് നിര്‍മാതാക്കള്‍ ആരോപിക്കുന്നത്. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും വലിയ നഷ്ടത്തിന് കാരണമായെന്നും പ്രതി ചേര്‍ക്കപ്പെട്ട ആരോപിക്കുന്നു.